Image

ഭീകര വിരുദ്ധ സേന: മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്ന്‌ ജയലളിത

Published on 03 April, 2012
ഭീകര വിരുദ്ധ സേന: മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്ന്‌ ജയലളിത
ചെന്നൈ: ഭീകര പ്രവര്‍ത്തനങ്ങള്‍ നേരിടാന്‍ പുതിയ സേനയെ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട്‌ മുഖ്യമന്ത്രിമാരുടെ പ്രത്യേക യോഗം വിളിക്കണമെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്ക്‌ അയച്ച കത്തില്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ ഏപ്രില്‍ 16ന്‌ വിളിച്ചുകൂട്ടുന്ന മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ ദേശീയസുരക്ഷ ഉള്‍പ്പെടെ വിവിധ വിഷയങ്ങളുടെ കൂട്ടത്തില്‍ ഒന്ന്‌ മാത്രമായി ഭീകരവിരുദ്ധകേന്ദ്ര രൂപവത്‌കരണവും ചര്‍ച്ച ചെയ്യാനുള്ള നീക്കം ആശ്ചര്യജനകമാണെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്‌ അയച്ച കത്തില്‍ അവര്‍ വ്യക്തമാക്കി.

മാര്‍ച്ച്‌ 12ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിളിച്ചുചേര്‍ത്ത സംസ്ഥാന ചീഫ്‌ സെക്രട്ടറിമാരുടെയും ആഭ്യന്തര സെക്രട്ടറിമാരുടെയും യോഗത്തില്‍ പല സംസ്ഥാനങ്ങളും എന്‍.സി.ടി.സി രൂപവത്‌കരണത്തെ എതിര്‍ത്തിരുന്നു.

മാര്‍ച്ച്‌ ഒന്നിന്‌ എന്‍.സി.ടി.സി രൂപവത്‌കരണ നടപടികള്‍ തുടങ്ങാനുള്ള തീരുമാനം പിന്‍വലിച്ചിട്ടില്ലെന്നാണ്‌ യോഗത്തില്‍ കേന്ദ്ര ആഭ്യന്തരവകുപ്പ്‌ സെക്രട്ടറി അറിയിച്ചത്‌. എന്‍.സി.ടി.സി രൂപവത്‌കരണ നടപടികള്‍ തുടങ്ങിയെന്നാണ്‌ ഇതില്‍നിന്ന്‌ വ്യക്തമാകുന്നത്‌. ഇതുസംബന്ധിച്ച ഉത്തരവ്‌ മരവിപ്പിക്കണം. മുഖ്യമന്ത്രിമാരുടെ അഭിപ്രായങ്ങളും ആശങ്കകളും മുഖവിലക്കെടുത്ത്‌ ഫലപ്രദമായ ചര്‍ച്ച നടത്തിയാല്‍ ഇക്കാര്യത്തില്‍ ശരിയായ തീരുമാനത്തില്‍ എത്താന്‍ കഴിയും കത്തില്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക