Image

നീതിന്യായ വ്യവസ്ഥയില്‍ ഇപ്പോഴും വിശ്വാസം: ലവ്‌ലി വര്‍ഗീസ്

Published on 18 September, 2018
നീതിന്യായ വ്യവസ്ഥയില്‍ ഇപ്പോഴും വിശ്വാസം: ലവ്‌ലി വര്‍ഗീസ്
ചിക്കാഗോ: പ്രവീണ്‍ വര്‍ഗീസ് വധ കേസില്‍ പ്രതി ഗേജ് ബഥൂനെ കുറ്റക്കാരനെന്ന് പ്രഖ്യാപിച്ച ജൂറി വിധി റദ്ദാക്കിയ ജഡ്ജിയുടെ തീരുമാനം അക്ഷരാര്‍ഥത്തില്‍ എല്ലാവരെയും ഞെട്ടിച്ചുവെന്നു പ്രവീണിന്റെ അമ്മ ലവ്‌ലി വര്‍ഗീസ്. ജാക്‌സന്‍ കൗണ്ടി ജഡ്ജി മാര്‍ക്ക് ക്ലാര്‍ക്ക് പ്രതിക്കുള്ള ശിക്ഷ വിധിക്കുന്നത് കേള്‍കാനാണു താനും മകളും മറ്റുള്ളവരും കോടതിയിലെത്തിയത്. ശിക്ഷ വിധിച്ചാല്‍ മാധ്യമങ്ങള്‍ക്കു നല്കാനൂള്ള പ്രതികരണവും തയ്യാറാക്കിയിരുന്നു.
എന്നാല്‍ എല്ലാവരെയും അമ്പരപ്പിക്കുന്ന നടപടിയാണു ജഡ്ജിയുടെ ഭാഗത്തു നിന്ന് ഉണ്ടായത്. കുറ്റപത്രത്തില്‍ (ഇന്‍ഡൈക്ട്‌മെന്റ്) നോവിംഗ് ലി എന്നൊരു വാക്ക് ചേര്‍ത്തത് ജൂറിയെ തെറ്റിദ്ധരിപ്പിച്ചിരിക്കാം എന്നു കോടതി ചൂണ്ടിക്കാട്ടി.
അതേ സമയം നടപടിക്രമങ്ങളിലൊന്നും ഒരു പിശകുമില്ലെന്നും ജഡ്ജി പറഞ്ഞു. നിയമപരമായ ഒരു സാങ്കേതികതയാണു ഉള്ളത്.ജഡ്ജി എന്താണു ഉദ്ദേശിക്കുന്നതെന്നു തങ്ങള്‍ക്കോ പ്രോസിക്യൂഷനോ ആദ്യമൊന്നും മനസിലായില്ലെന്നു ലവ്‌ലി പറഞ്ഞു.
ജുറിയുടെ തീരുമാനം റദ്ദാക്കുന്നുവെന്നു പറഞ്ഞ ജഡ്ജി പുതിയ വിചാരണ നടത്താനും ഉത്തരവിട്ടു. 12 പേരടങ്ങിയ ജൂറി നേരത്തെ എടുത്ത തീരുമാനം അതോടെ ഇല്ലാതായി.
ഇതേത്തുടര്‍ന്നു പഴയ ജാമ്യത്തില്‍ (ഒരു മില്യന്‍ ഡോളര്‍) ബഥൂനെ ജയിലില്‍ നിന്നു വിട്ടയച്ചു. അടുത്ത വിചാരണ എന്ന് എന്ന് വ്യക്തമല്ല.
ജഡ്ജിയുടെ തീരുമാനം സ്റ്റേറ്റ് സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുമെന്നു പ്രൊസിക്യൂഷന്‍ വ്യക്തമാക്കി. അതിനു കോടതിയുടെ വിധി പകര്‍പ്പ് ലഭിക്കണം.
ജഡ്ജിയുടെ തീരുമാനം സുപ്രീം കോടതി റദ്ദാക്കിയാല്‍ ജൂറിയുടെ തീരുമാനം നിലനില്‍ക്കും. അല്ലെങ്കില്‍ പുതിയ വിചാരണ ഉണ്ടാവും.
ജഡ്ജി ഡിസംബറില്‍ റിട്ടയര്‍ ചെയ്യുന്നതിനാല്‍ പുതിയ ജഡ്ജി മുന്‍പാകെ ആയിരിക്കും വിചാരണ.
തന്റെ നിയമ ജീവിതത്തില്‍ ഇത്തരമൊരു സംഭവം ആദ്യമാണെന്നു പ്രോസിക്യൂട്ടര്‍ റോബിന്‍സണ്‍ പറഞ്ഞു. ഇത്തരമൊരു തീരുമാനം വരുമെന്നു ഒരു സൂചന പോലും ഇല്ലായിരുന്നു.
ജൂറി തീരുമാനം അംഗീകരിക്കുക എന്നതാണു അമേരിക്കന്‍ സമ്പ്രദായമെന്നു ലവ്‌ലി ചൂണ്ടിക്കാട്ടി. ഇല്ലെങ്കില്‍ പിന്നെ ജൂറിയുടെ അവശ്യമില്ലല്ലോ. എങ്കിലും നീതിന്യായ വ്യവസ്ഥയില്‍ വിശ്വാസം നഷടപ്പെട്ടിട്ടില്ല. തങ്ങളെ ബാധിക്കുന്നതിലധികം പ്രോസിക്യൂഷനെയാണു ജഡ്ജിയുടെ ഉത്തരവ് ബാധിക്ക്കുക. ഈ കേസ് ജൂറി മുന്‍പാകെ എത്തിക്കാന്‍ നാലു വര്‍ഷത്തിലേറെ നീണ്ട പോരാട്ടം വേണ്ടി വന്നുവെന്നു ലവ്‌ലി ചൂണ്ടിക്കാട്ടി.
നീതിന്യായ വ്യവസ്ഥയില്‍ ഇപ്പോഴും വിശ്വാസം: ലവ്‌ലി വര്‍ഗീസ്
Join WhatsApp News
Malayalee 2018-09-19 10:16:08
പഴയ ഫോമാ നേതാക്കൾ ഒരു കോൺഫ്രൻസ് കോൾ വിളിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക