Image

ഗവേഷണ വിദ്യാര്‍ഥി എയര്‍പോര്‍ട്ടില്‍ ഹ്രുദയാഘാതം മൂലം മരിച്ചു

Published on 18 September, 2018
ഗവേഷണ വിദ്യാര്‍ഥി എയര്‍പോര്‍ട്ടില്‍ ഹ്രുദയാഘാതം മൂലം മരിച്ചു
കോഴിക്കോട്: മെരിലാന്‍ഡ് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തില്‍ ഗവേഷണ വിദ്യാര്‍ത്ഥി കോഴിക്കോട് തൊണ്ടയാട് കണ്ണമ്പത്ത് 'ഗുരുകൃപ'യില്‍ പി. നന്ദനന്റെയുംവള്ളിശ്ശേരി പ്രസന്നയുടെയും മകന്‍ കൃഷ്ണപ്രസാദ് (31) നിര്യാതനായി

നാട്ടില്‍ നിന്ന്  തിരിച്ചു വരുന്നതിനിടെ  ഡള്ളസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (വാഷിംഗ്ടൺ ഡി.സി) വച്ചുണ്ടായ ഹൃദയസ്തംഭനം മൂലമാണ് അന്ത്യം. റസ്റ്റണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

തിരുവനന്തപുരം ഐഎസ്എസ്ഇആറില്‍ നിന്ന് ജനിതക ശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. 

ഭാര്യ: സിദി (കേരള ഗ്രാമീണ്‍ ബാങ്ക്, ഫറോക്ക്), മകള്‍: ചേതനകൃഷ്ണ. സഹോദരന്‍: രാമപ്രസാദ് (ടിസിഎസ്, കൊച്ചി).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക