Image

ചിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ കിക്കോഫ് 23 ന്

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 19 September, 2018
ചിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ കിക്കോഫ് 23 ന്
ചിക്കാഗോ :  ഏഴാമത് സീറോ മലബാര്‍ നാഷണല്‍  കണ്‍വന്‍ഷന്റെ രജിസ്‌ട്രേഷന്‍  കിക്കോഫ്  ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ കാത്തലിക് കത്തീഡ്രലില്‍  23 ന്  ഞായാറാഴ്ച്ച നടക്കും.  സീറോ മലബാര്‍ രൂപതാ  മെത്രാനും കണ്‍വന്‍ഷന്‍ രക്ഷാധികാരിയുമായ മാര്‍. ജേക്കബ് അങ്ങാടിയത്തിന്റെ മുഖ്യ കാര്‍മികത്വത്തില്‍  രാവിലെ 9:30 നു  വി. കുര്‍ബാനയും തുടര്‍ന്ന്  കിക്കോഫ് ചടങ്ങുകളും നടക്കും.  മാര്‍. ജേക്കബ് അങ്ങാടിയത്ത്  ഇടവകാംഗങ്ങളില്‍  നിന്നും രജിസ്‌ട്രേഷന്‍ സ്വീകരിച്ചു  ഉദ്ഘാടനം നിര്‍വഹിക്കും.

രൂപതാ സഹായ മെത്രാനും കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനറുമായ  മാര്‍ ജോയ് ആലപ്പാട്ട്, കത്തീഡ്രല്‍ വികാരി റവ. ഡോ. അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പിലില്‍, സഹ വികാരിമാരായ ഫാ കെവിന്‍ മുണ്ടക്കല്‍, ഫാ. നിക്കോളാസ് തലക്കോട്ടൂര്‍ , ഹൂസ്റ്റണ്‍ ഫൊറോനാ വികാരിയും കണ്‍വന്‍ഷന്‍ കണ്‍വീനറുമായ  ഫാ. കുര്യന്‍ നെടുവേലിചാലുങ്കല്‍ തുടങ്ങിയവര്‍ക്കൊപ്പം, ഹൂസ്റ്റണിലെ നിന്നും എത്തി ചേരുന്ന കണ്‍വന്‍ഷന്‍ നാഷണല്‍ എക്‌സസികുട്ടീവ് കമ്മറ്റി അംഗങ്ങളും ചടങ്ങില്‍ സന്നിഹിതരാകും. 

ഹൂസ്റ്റണ്‍ സെന്റ് ജോസഫ് ഫോറോനാ ദേവാലയത്തിന്റെ ആതിഥേയത്തില്‍  2019 ആഗസ്ത് ഒന്ന് മുതല്‍ നാല് ഹൂസ്റ്റണിലാണ് ഏഴാമത് സീറോ മലബാര്‍ നാഷണല്‍ നടക്കുന്നത്. കണ്‍വന്‍ഷന്‍ വിജയമാക്കുവാന്‍ ഷിക്കാഗോ  റീജണില്‍ നിന്നുമുള്ള  വിശ്വാസ സമൂഹത്തിന്റെ എല്ലാ പ്രാര്‍ത്ഥനാ  സഹകരണങ്ങളും ഫാ.  അഗസ്റ്റിന്‍ പാലയ്ക്കപ്പറമ്പിലില്‍ വാഗ്ദാനം ചെയ്തു. കണ്‍വന്‍ഷന്‍ ഇടവക കോര്‍ഡിനേറ്റര്‍ സണ്ണി വള്ളിക്കളം ചടങ്ങുകള്‍ക്ക്  നേതൃത്വം നല്‍കും.  

ചിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ കിക്കോഫ് 23 ന്  ചിക്കാഗോ കത്തീഡ്രലില്‍ സീറോ മലബാര്‍ നാഷണല്‍ കണ്‍വന്‍ഷന്‍ കിക്കോഫ് 23 ന്
Join WhatsApp News
avrankutty 2018-09-19 03:34:19
This convention and big registration fee is another huge waste. Convention is for the enjoyment of Bishop, cardinal priests for their long boring advises and speeches. No place for laity there. Just some eran mooli laity people are there. The bishops and the priests many time they speak very big and as if they know everything. But their life and practice is quite opposite to their teachings and speeches. For saying the truth, please do not climb over me and hunt me. Ask them (Bishops and priests) to cut short their long speeches and give the leadership to the lay people. Do not act like living gods. The real Jeasus is away from your actvities. Let us follow the real god almighty and jesus christ.
സിസ്റ്റർ ആൻസല 2018-09-19 13:46:56
ഞാൻ അവരാൺകുട്ടിയുടെ  അഭിപ്രായത്തോട്  പൂർണമായും  യോജിക്കുന്നു .  നമ്മളിൽ  നിന്ന്  വൻതുക  പിരിച്ചിട്ട്  ഈ ഫ്രാങ്കോ , ആലഞ്ചേരി  തരത്തിൽ  ആരോപണ  വിധയമായ  ബിഷൊപ്പ്  - കർദിനാൾ  തുടങ്ങിയവരെയും  ഫസ്റ്റ്  ക്ലാസ്  plane ടിക്കറ്റിൽ  വരുത്തി  പൂജിച്ചു  അവരുടെയൊക്കെ  നീണ്ട നീണ്ട  ബോറിങ്  ഒരുഗുണവുമില്ലാത്ത  വായിട്ടലകൽ  കേൾക്കാൻ  ഇടയാകരുത് . കൂടുതൽ  കൺവെൻഷൻ  വിശകലനംകൾക്കു  പ്ളീസ് വിസിറ്റ്  ദി ലിങ്ക്  ബിലോ 

http://emalayalee.com/varthaFull.php?newsId=170784          
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക