Image

കേരള പ്രളയ ദുരിതാശ്വാസം: കൈകോര്‍ത്ത് യു.എ.ഇ റെഡ്ക്രസന്റും ദുബൈ കെ.എം.സി.സിയും

Published on 19 September, 2018
കേരള പ്രളയ ദുരിതാശ്വാസം: കൈകോര്‍ത്ത് യു.എ.ഇ റെഡ്ക്രസന്റും ദുബൈ കെ.എം.സി.സിയും
ദുബൈ: കേരളത്തിത്തിലെ പ്രളയ ബാധിതര്‍ക്കായി ദുബൈ കെ.എം.സി.സി. എമിരേറ്റ്‌സ് റെഡ്ക്രസന്റ്‌നു വേണ്ടി പ്രത്യേഗം സമാഹരിച്ച 15000 കി.ഗ്രാം സാധന സാമഗ്രികള്‍ നാട്ടിലെത്തിക്കുന്നതിനായി യു.എ.ഇ റെഡ് ക്രെസെന്റിന് കൈമാറി. ദുബൈ കെ.എം.സി.സി ആസ്ഥാനത്ത് വെച്ച് നടന്ന പ്രൗഢമായ ചടങ്ങില്‍ സാധന സാമഗ്രികളുടെ പേര് വിവരണ പട്ടിക അടങ്ങുന്ന രേഖ ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് പി.കെ.അന്‍വര്‍ നഹ യു.എ.ഇ.റെഡ്ക്രസന്റ് ഡയരക്ടര്‍ മുഹമ്മദ് അബ്ദുല്ല അല്‍ സര്‍ഊനിക്ക് കൈമാറി.

റെഡ്‌ക്രെസന്റ് വളണ്ടിയര്‍ വിഭാഗം തലവന്‍ റഷീദ് അലി സഹീദ് അല്‍ യമ്മാനി, ദുബൈ കെ.എം.സി.സി ഭാരവാഹികളായ ആവയില്‍ ഉമ്മര്‍, എം.എ.മുഹമ്മദ് കുഞ്ഞി,അഡ്വ:സാജിദ് അബൂബക്കര്‍,ആര്‍.ശുക്കൂര്‍, എന്‍.കെ.ഇബ്രാഹീം, വളണ്ടിയര്‍ വിംഗ് കണ്‍വീനര്‍ മുസ്തഫ വേങ്ങര, എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

 

കേരളവുമായി ഹൃദയം കൊണ്ട് വിളക്കിച്ചേര്‍ത്ത ബന്ധമാണ് യു.എ.ഇക്കുള്ളത്: സര്‍ഊനി

 

ഭാരതവും യു.എ.ഇയും തമ്മിലുള്ള ഗതകാല ഹൃദയബന്ധമാണ് കേരള ജനതയെ ഈ ആപല്‍ഘട്ടത്തില്‍ സഹായിക്കുന്നതിന് യു.എ.ഇ ഭരണകൂടത്തെ പ്രേരിപ്പിക്കുന്നതെന്നും,പരസ്പര സ്‌നേഹത്തിന്റെയും മാനവികതയുടേയും മൂല്യം ഉയര്‍ത്തിപ്പിടിക്കാന്‍ ഇതിലൂടെ കഴിഞ്ഞതായും, ഹൃദയം കൊണ്ട് വിളക്കിച്ചേര്‍ത്ത ബന്ധമാണ് യു.എ.ഇയും ഇന്ത്യയും വിശിഷ്യാ കേരളവുമായി ഇവിടുത്തെ ജനങ്ങള്‍ക്കുള്ളതെന്നും ചടങ്ങിനെ അഭിസംബോധനം ചെയ്ത് സര്‍ഊനി പറഞ്ഞു. എമിറേറ്റ് റെഡ്ക്രസന്റ് സൊസൈറ്റി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍  ദുരന്തമുണ്ടാകുമ്പോള്‍ യു.എ.ഇയുടെ യശസ് ഉയര്‍ത്തും വിധം  സ്‌നേഹപ്രവര്‍ത്തനം നടത്തിയ പാരമ്പര്യമുള്ള  പ്രസ്ഥാനമാണെന്നും ദുരന്തങ്ങുക്ക് മുമ്പ് അതില്ലാതാക്കാനുള്ള ഇടപെടല്‍ നടത്തിയും തക്ക സമയത്ത് ആശ്വാസ പ്രവര്‍ത്തനം നടത്തിയും ദുരന്ത ശേഷം പുനര്‍നിര്‍മ്മാണ പുനരധിവാസ പ്രവത്തനങ്ങള്‍ക്ക് നേതൃത്യം കൊടുത്തുമാണ് റെഡ്ക്രസന്റ് അതിന്റെ ത്രിതല പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകുന്നത്. മാനവികതയിലും സഹോദര്യത്തിലുമൂന്നിയ ഈ പ്രവര്‍ത്തനങ്ങളില്‍ ദുബൈ കെ.എം.സി.സിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണെന്നും സര്‍ഊനി പറഞ്ഞു. കേരളത്തെ സഹായിക്കാനുള്ള റെഡ്ക്രസന്റിന്റെ പ്രവര്‍ത്തനങ്ങളില്‍ വിവിധ രാജ്യക്കാരടക്കം പ്രമുഖ സ്ഥാപനങ്ങളും വ്യക്തികളും ഭാഗവാക്കായിട്ടുണ്ട്. ദുബൈ ഭരണകൂടം എക്കാലത്തും ഇന്ത്യയോട് അങ്ങേയറ്റം സേനഹവാത്സല്യം കാണിച്ചവരാണെന്നും അദ്ദേഹം വിശദീകരിച്ചു.

 

മരുന്നും ഭക്ഷണവുമല്ലാത്ത 15 ടെണ്ണോളം സാധനങ്ങള്‍ ദുബൈ കെ.എം.സി.സി വളണ്ടിയര്‍ വിംഗിന്റെ നേതൃത്വത്തില്‍ പാക്കിംഗ് നടപടികള്‍ പൂത്തീകരിച്ചാണ് റെഡ്ക്രസന്റിന് കൈമാറിയത്.

കേരള പ്രളയ ദുരിതാശ്വാസം: കൈകോര്‍ത്ത് യു.എ.ഇ റെഡ്ക്രസന്റും ദുബൈ കെ.എം.സി.സിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക