Image

കണ്ണൂര്‍ വിമാനത്താവളം ഉദ്‌ഘാടനം കേരളപ്പിറവി ദിനത്തില്‍

Published on 19 September, 2018
കണ്ണൂര്‍ വിമാനത്താവളം ഉദ്‌ഘാടനം കേരളപ്പിറവി ദിനത്തില്‍

മട്ടന്നൂര്‍: രാജ്യാന്തര വിമാനത്താവളത്തിന്‌ ലൈസന്‍സ്‌ നല്‍കുന്നതിന്റെ ഭാഗമായി  അവസാനവട്ട പരിശോധനക്ക്‌ നാളെ കാലത്ത്‌ മൂര്‍ഖന്‍പറമ്പില്‍ എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ ബോയിംഗ്‌ 737- 800 വിമാനമിറങ്ങും.കാലത്ത്‌ 10 മണി 11 മിനുട്ട്‌ 12 സെക്കന്റിനാണ്‌ ലാന്റിംഗ്‌നടത്തുക.

സമയം ക്രമീകരിക്കുന്നതിന്‌ വിമാനം ആകാശത്ത്‌ വേഗം നിയന്ത്രിക്കും. തിരുവനന്തപുരത്തുനിന്ന്‌ ഉന്നത ഉദ്യോഗസ്ഥരുമായാണ്‌ 189 സീറ്റുകളുള്ള എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ ബോയിംഗ്‌ 737- 800 വിമാനം പുറപ്പെടുക. മൂര്‍ഖന്‍പറമ്പിലെത്തി 6 തവണ ലാന്റിംഗ്‌ നടത്തുന്ന വിമാനം വൈകുന്നേരം 3 മണിക്കുശേഷം തിരിച്ചുപോകും.

തുടര്‍ന്ന്‌ അടുത്ത ആഴ്‌ചയോടെ വിമാനത്താവളത്തിന്‌ അന്തിമ അനുമതി ലഭിക്കും. ഇതിനുശേഷം വിവിധ കമ്പനികള്‍ മൂര്‍ഖന്‍പറമ്പില്‍ പരീക്ഷണ പറക്കല്‍ നടത്തും.

ഈമാസം 29ന്‌ കാലത്ത്‌ 11 മണിക്ക്‌ തിരുവനന്തപുരം അപ്പോളോ ഡിമോറ ഹോട്ടലിലെ ഐറിഷ്‌ ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേരുന്ന കിയാല്‍ യോഗത്തില്‍ ഉദ്‌ഘാടനത്തിന്റെ ഔദ്യോഗിക തീയ്യതി പ്രഖ്യാപിക്കും. വിമാനത്താവളം പൂര്‍ണ്ണസജ്ജമായെങ്കിലും കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന്‌ ഉദ്‌ഘാടനം നടത്തുവാനാണ്‌ നീക്കം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക