Image

ആദിവാസി മേഖലയുടെ പുനരുദ്ധാരണത്തിനായി ''ശ്രീഅഭയം'' പദ്ധതി തുടങ്ങി

ശ്രീരാജ് കടയ്ക്കല്‍ Published on 19 September, 2018
ആദിവാസി മേഖലയുടെ പുനരുദ്ധാരണത്തിനായി   ''ശ്രീഅഭയം'' പദ്ധതി തുടങ്ങി
നവകേരള സൃഷ്ടിയുടെ ഭാഗമായി ആദിവാസി മേഖലയുടെ പുനരുദ്ധാരണം ലക്ഷ്യമിട്ടുകൊണ്ട് ആര്‍ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ കേരളത്തില്‍ 'ശ്രീഅഭയം' ബ്രഹത് കര്‍മ്മ പദ്ധതി നടപ്പിലാക്കുന്നു.

ആര്‍ട്ട് ഓഫ് ലിവിംഗ് നാഷണല്‍ യൂത്ത് ലീഡര്‍ഷിപ്പ് ട്രെയിനിംഗ് ഡയറക്ടര്‍ .ബി. എസ് ജയചന്ദ്രന്റെ അധ്യക്ഷതയില്‍ മലപ്പുറം ജില്ലയിലെ ഊര്‍ങ്ങാട്ടിരിയില്‍ നടന്ന ചടങ്ങില്‍ ഏറനാട് എം.എല്‍.എ. പി. കെ ബഷീര്‍ പദ്ധതിയുടെ ഔപചാരിക ഉത്ഘാടനം നിര്‍വ്വഹിച്ചു. 

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. കെ. ഷൗക്കത്തലി സൗരോര്‍ജ്ജ വിളക്കുകളും പഞ്ചായത്ത് അംഗം സുനിതാ വാട്ടര്‍ പ്യൂരിഫയറുകളും ജനങ്ങള്‍ക്ക് വിതരണം ചെയ്തു .
ബ്രഹ്മചാരി ഷിന്റോജി അനുഗ്രഹ പ്രഭാഷണം നടത്തിയ യോഗത്തില്‍ ആര്‍ട്ട് ഓഫ് ലിവിംഗ് സ്‌റ്റേറ്റ് ടീച്ചര്‍ കോഡിനേറ്റര്‍ ഡോക്ടര്‍ സുധീര്‍ അരവിന്ദ് , ആര്‍ട്ട് ഓഫ് ലിവിങ് മലപ്പുറം ജില്ലാ പ്രസിഡന്റ് പത്മനാഭന്‍, സെക്രട്ടറി രാജന്‍, അപ്പെക്‌സ് ബോഡി അംഗം സുരേഷ് ബാബു, കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ഹരീഷ്, വയനാട് ജില്ലാ പ്രസിഡന്റ് ആനന്ദ്, ഓടക്കയം ഗവണ്‍മെന്റ് യുപിസ്‌കൂള്‍ പ്രധാന അധ്യാപകന്‍ കെ. പി. തോമസ്, പി.ടി.എ .പ്രസിഡണ്ട് ലൈജു, സുഭാഷ് ബോസ് തുടങ്ങിയ പ്രമുഖര്‍ പ്രസംഗിച്ചു.

15 വീടുകളിലേക്ക് സോളാര്‍ പാനലുകള്‍, 52 വീടുകളിലേക്കുള്ള സൗരോര്‍ജ്ജ വിളക്കുകള്‍, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ബാഗ്, പുസ്തകങ്ങള്‍, 160 കുടുംബങ്ങള്‍ക്ക് ഗൃഹോപകരണങ്ങള്‍ അടങ്ങിയ കിറ്റ്, 250 പേര്‍ക്ക് മരുന്ന് കിറ്റുകള്‍, വായനശാലക്ക് പുസ്തകങ്ങള്‍, അലമാര, സ്‌കൂള്‍ കോളേജ് എന്നിവിടങ്ങളില്‍ നിന്നും തെരഞ്ഞെടുത്ത രണ്ട് കുട്ടികള്‍ക്ക് തുടര്‍ പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പ് എന്നിവ വിതരണം ചെയ്തു. രണ്ടു മണി മുതല്‍ ആരംഭിച്ച ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പില്‍ അഞ്ഞൂറോളം പേര്‍ പങ്കെടുത്തു. സൗജന്യ മരുന്നു വിതരണവും ഉണ്ടായിരുന്നു. നവകേരള സൃഷ്ടിയുടെ ഭാഗമായി ആദിവാസി മേഖലയുടെ പുനരുദ്ധാരണം ലക്ഷ്യമിട്ടുകൊണ്ടാണ് ശ്രീഅഭയം പദ്ധതി നടപ്പിലാക്കുന്നതെന്ന് ആര്‍ട് ഓഫ് ലിവിംഗ് വാര്‍ത്താവിഭാഗം അറിയിക്കുന്നു. 

ആദിവാസി മേഖലയുടെ പുനരുദ്ധാരണത്തിനായി   ''ശ്രീഅഭയം'' പദ്ധതി തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക