Image

ദേശീയ പാത വികസന പദ്ധതിയില്‍ അഴിമതിയെന്ന്‌ ലോകബാങ്ക്‌

Published on 03 April, 2012
ദേശീയ പാത വികസന പദ്ധതിയില്‍ അഴിമതിയെന്ന്‌ ലോകബാങ്ക്‌
ന്യൂഡല്‍ഹി: ദേശീയ പാത വികസന പദ്ധതിയില്‍ വന്‍ അഴിമതിയെന്ന്‌ ലോകബാങ്ക്‌ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. പദ്ധതിക്ക്‌ കരാര്‍ നല്‍കുന്നതിന്‌ ഉദ്യോഗസ്‌ഥര്‍ പണം കൈക്കൂലി വാങ്ങുന്നതായും വ്യാജ ബില്ലുകളും രസീതുകളും നല്‍കി കരാറുകാര്‍ വഴിമാറ്റുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക ബാങ്ക ധനസഹായത്തോടെ നടപ്പാക്കുന്ന ലക്‌നോ-മുസാഫര്‍പൂര്‍ ദേശീയ പാതാ പദ്ദതി, ഗ്രാന്‍ഡ്‌ ട്രങ്ക്‌ റോഡ്‌ പദ്ധതി എന്നിവയിലെ അഴിമതിയെക്കുറിച്ചും ലോകബാങ്ക്‌ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്‌ട്‌. ഈ പദ്ധതികളില്‍ വ്യാജ ബില്ലുകള്‍ ഹാജരാക്കി കരാറുകാര്‍ ബാങ്കില്‍ നിന്ന്‌ പണം തട്ടുന്നതായും റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തുന്നു. ഇക്കാര്യങ്ങളില്‍ വിശദമായ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ ലോകബാങ്ക്‌ ധനകാര്യ മന്ത്രാലയത്തോട്‌ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക