Image

കാണാതെപോയ ഒന്ന് (അഡ്വ.റോജന്‍)

അഡ്വ.റോജന്‍) Published on 19 September, 2018
കാണാതെപോയ ഒന്ന് (അഡ്വ.റോജന്‍)
അമ്മിണ്യേടത്തിയുടെ 
പെരക്കകത്ത് കരുവന്നൂര്‍ പുഴ നാഷണല്‍ ഹൈവെ
കടന്നു വന്നു.
കൂരയില്‍ അരക്കൊപ്പം
പുഴ നിറഞ്ഞു.
നാട്ടുക്കാര്‍ കെഞ്ചിയിട്ടും
അവര്‍ തോണിയില്‍ കേറിയില്ല.

ആട്ടിന്‍കുട്ടികളെ വിട്ട് എങ്ങോട്ടുമില്ല
എന്നവര്‍ വാശിപിടിച്ചു.
അങ്ങനെയവര്‍ ആട്ടിന്‍കുട്ടികളുമായി ക്യാമ്പിലെത്തി.
രാത്രി മുഴുവന്‍ നഷ്ടപ്പെട്ടതിനെ
ഓര്‍ത്ത് പതം പറഞ്ഞു.
മണികുട്ടിയെ കണ്ടുകിട്ടിയാല്‍
വര്‍തുണ്യാളന് മൂന്നു
കോഴിമുട്ട തരാമെന്നവര്‍ നേര്‍ന്നു.

വെളളമിറങ്ങി
ആട്ടിന്‍കുട്ടികളുമായി വീട്ടിലവര്‍ മടങ്ങിയെത്തി.
കൂരക്ക് ചുറ്റിലും
മണികുട്ട്യേ മണികുട്ട്യേ
എന്ന് നീട്ടിവിളിച്ച്
പരതി നടന്നു.

കുന്നിന്‍ ചെരുവിലെ
പൊന്തയൊന്നനങ്ങി
നനഞ്ഞുകുഴഞ്ഞൊരു
ആട്ടിന്‍കുട്ടി ഇറങ്ങിവന്ന്
അമ്മിണ്യേടത്തിയെ നോക്കി
ഒരു നിമിഷം അനങ്ങാതെ നിന്നു.
ദൈവത്തെ കണ്ടത് പോലെ
ആട്ടിന്‍കുട്ടി ചിണുങ്ങി
ഒരു ശബ്ദമുണ്ടാക്കി.

അമ്മിണ്യേടത്തി
തുളളി ചാടാന്‍ തുടങ്ങി.

കാണാതെപോയ ഒന്ന് (അഡ്വ.റോജന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക