Image

മുത്തലാഖ് വിഷയം കേന്ദ്രസര്‍ക്കാരും ബിജെപിയും രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കോണ്‍ഗ്രസ്

Published on 19 September, 2018
മുത്തലാഖ് വിഷയം കേന്ദ്രസര്‍ക്കാരും ബിജെപിയും രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കോണ്‍ഗ്രസ്
മുത്തലാഖ് വിഷയം കേന്ദ്രസര്‍ക്കാരും ബിജെപിയും രാഷ്ട്രീയ ആയുധമാക്കുകയാണെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുത്തലാഖിന് വിധേയരാകുന്ന സ്ത്രീകള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ഇത്തരത്തില്‍ നഷ്ടപരിഹാരം നല്‍കാത്ത ഭര്‍ത്താവിന്‍റെ സ്വത്ത് വകകള്‍ കണ്ടുകെട്ടണമെന്നുമുള്ള കോണ്‍ഗ്രസ് നിര്‍ദേശം കേന്ദ്രം അംഗീകരിച്ചില്ലെന്നും സുര്‍ജെവാല പറഞ്ഞു.

ഇതില്‍ നിന്നുതന്നെ മോദി സര്‍ക്കാരിന്‍റെ ലക്ഷ്യം മുസ്‌ലീം സ്ത്രീകള്‍ക്ക് നീതി ലഭിക്കുക എന്നതല്ലെന്നും എന്നാല്‍ കോണ്‍ഗ്രസ് ഇതിനെ മനുഷ്യത്വപരമായാണ് സമീപിക്കുന്നതെന്നും സുര്‍ജെവാല കൂട്ടിച്ചേര്‍ത്തു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കി കേന്ദ്ര സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കിയതിനു പിന്നാലെയാണ് സുര്‍ജെവാലയുടെ പ്രതികരണം.                
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക