Image

മോദിക്കെതിരെ വിമര്‍ശനവുമായി ഗുജറാത്ത് മുന്‍മുഖ്യന്‍, ശങ്കര്‍ സിങ് വഗേല

Published on 19 September, 2018
മോദിക്കെതിരെ വിമര്‍ശനവുമായി ഗുജറാത്ത് മുന്‍മുഖ്യന്‍, ശങ്കര്‍ സിങ് വഗേല

ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് വലിയ വെല്ലുവിളികള്‍ സൃഷ്ടിച്ചുകൊണ്ടുള്ള നീക്കങ്ങളാണ് കോണ്‍ഗ്രസ് നടത്തുന്നത്. ഗോവയ്ക്ക് പുറമേ ഗുജറാത്തിലും ബിജെപി സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ്.

ബിജെപിയുടെ ശക്തിദുര്‍ഗ്ഗമായ ഗുജറാത്തില്‍ വിജയ് രൂപാണി സര്‍ക്കാറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവന്നാല്‍ വിജയിക്കാന്‍ സാധ്യത കുറവാണെങ്കിലും രാഷ്ട്രീയപരമായ നേട്ടം കൈവരിക്കാന്‍ കഴിയുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. ഈ നീക്കങ്ങളെ പ്രതിരോധിക്കുന്ന തിരക്കിനിടയിലാണ് ബിജെപിക്ക് ഭീഷണിയുമായി പാര്‍ട്ടിയുടെ പഴയ നേതാവായ ശങ്കര്‍ സിങ് വഗേല രംഗത്തെത്തിയിരിക്കുന്നത്.

നാല് വര്‍ഷത്തെ ഭരണകാലത്തിനിടെ മോദി സര്‍ക്കാറിന് വാഗ്ദാനങ്ങളൊന്നും പാലിക്കാനായില്ല, 2019 ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി ബിജെപി വിരുന്ധ വിശാല മുന്നണി രൂപവത്കരിക്കാന്‍ പ്രാദേശിക പാര്‍ട്ടികളുടെ കൂട്ടായ്മ രൂപീകരിക്കുമെന്നും വംഗേല പറഞ്ഞു.

ഗുജറാത്തില്‍ ധാരളം ബിജെപി വിരുദ്ധ പ്രാദേശിക കക്ഷികളുണ്ടെങ്കിലും ഇവര്‍ക്കൊന്നും കൃത്യമായ കൂട്ടായ്മ രൂപീകരിക്കാന്‍ സാധിച്ചിട്ടില്ല. ഇവരുടെ ഏകോപനത്തിനായി മുന്‍കൈ എടുക്കണമെന്നാണ് അനുയായികളുടെ ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ബിജെപിക്കെതിരായി നിലനില്‍ക്കുന്ന ഏത് പാര്‍ട്ടികളുമായി ഞാന്‍ സഹകരിക്കും. എന്നാല്‍ ഒരു പാര്‍ട്ടിയിലേക്കും ഞാന്‍ പോവില്ല.പ്രതിപക്ഷ കൂട്ടായ്മകളെ സഹകരിക്കും. എനിക്ക് അധികാരത്തോട് താല്‍പര്യമില്ലെന്നും വംഗേല വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക