Image

ബിഷപ്പിനെതിരായ ആരോപണം ഒരു രക്ഷാകവചമൊ? (ജോജോ തോമസ്)

ജോജോ തോമസ് Published on 19 September, 2018
ബിഷപ്പിനെതിരായ  ആരോപണം ഒരു രക്ഷാകവചമൊ? (ജോജോ തോമസ്)
ന്യൂയോര്‍ക്ക്: ആര്‍ക്കും ആരേയും ആരോപണം ഉന്നയിച്ച് സമൂഹ മദ്ധ്യത്തില്‍ തേജോവധം ചെയ്തുവരുന്ന ഒരു കാലഘട്ടിത്തിലാണ് നാമിന്നു ജീവിക്കുന്നത്.
പാശ്ചാത്യ രാജ്യങ്ങളില്‍ ഒരു ഉളുപ്പും ഇല്ലാതെ ഇത്തരം സംഭവങ്ങള്‍ നടമാടുന്നു എന്നത് നാം അറിഞ്ഞുകൊണ്ടിരിക്കുന്നു. അത്തരത്തിലുള്ള ഒരു അനുകരണമാണോ ഇന്ന് കേരളത്തില്‍ തലപൊക്കി വരുന്നത് എന്ന് തോന്നുന്നു.

ഉന്നത തലങ്ങളില്‍ ഇരിക്കുന്ന വ്യക്തികളെ ഉന്നംവച്ചുകൊണ്ട് ചെളിവാരിയെറിയുന്ന ഈ ആരോപണങ്ങളില്‍ ബഹുഭൂരിഭാഗവും കാലപഴക്കം ചെന്നവയും, തെളിവുകള്‍ ഇല്ലാത്തവയും, കെട്ടുകഥകളും ആണെന്ന സത്യം നമുക്കു മനസ്സിലാക്കാനാവും. അല്ലെങ്കില്‍ പരസ്പര ധാരണയില്‍ നടന്നവ പില്‍ക്കാലത്ത് ആരോപണമായി രൂപാന്തരപ്പെടുന്നു എന്നും കണ്ടു വരുന്നു.

ആരോപണം ഉന്നയിക്കുന്ന വ്യക്തിക്ക് ഒന്നും നഷ്ടപ്പെടുവാനില്ലാ എന്ന യാഥാര്‍ത്ഥ്യം ഇവിടെ പ്രസ്താവ്യമാണ്. എന്നാല്‍ ആരോപണ വിധേയനാകുന്ന വ്യക്തിക്ക് ഉണ്ടാകുന്ന മാനസീക വ്യഥയും, സമൂഹ മധ്യത്തില്‍ ക്രൂശിക്കപ്പെടുകയും കളങ്കപ്പെടുന്ന ആത്മാഭിമാനവും, കാലാകാലങ്ങളിലൂടെ സമ്പാദിച്ച മാനുഷീക വ്യക്തിത്വ സ്വഭാവവും ഒരു ഞൊടിയിടയില്‍ തകര്‍ന്നു തരിപ്പണമാകുമ്പോള്‍ ആ വ്യക്തിയെ ആശ്വസിപ്പിക്കാനോ, സാന്ത്വനപ്പെടുത്തുവാനോ ആരും മുന്നോട്ടു വരാറില്ലാ എന്നതും പരമമായ ഒരു സത്യമാണ്.

കാളപെറ്റു എന്നു കേള്‍ക്കുന്ന ഉടനെ കയര്‍ എടുക്കുന്ന സാമൂഹ്യ വ്യവസ്ഥിതിയിലാണ് നാമിന്നു ജീവിക്കുന്നത്.
പ്രഥമ ദൃഷ്ടിയില്‍ സത്യമെന്നു തോന്നിപ്പിക്കും വിധം ആരോപിപ്പിക്കപ്പെടുന്ന ഈ പ്രവണതയില്‍ മുന്‍നിരയില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടു എന്ന ആരോപണമാണ്. വളരെ എളുപ്പത്തില്‍ ഇരയോട് സഹതാപം തോന്നിപ്പിക്കുന്ന ഈ ലൈംഗീക ആരോപണത്തിന്റെ ചുരുളഴിയുമ്പോള്‍ ഈ ആരോപണത്തിനു തക്കതായ തെളിവുകളോ, അടിസ്ഥാന സാഹചര്യങ്ങളോ ഇല്ലാ എന്നും വെറും ഒരു കെട്ടുകഥയാണെന്ന സത്യവും വ്യക്തമാകും.

പക്ഷെ മുറിപ്പെട്ട വ്യക്തിയുടെ മാനസീക അവസ്ഥയും, സമൂഹമദ്ധ്യത്തില്‍ അവഹേളിക്കപ്പെട്ടതിന്റെ മുറിപ്പാടുകളും, ഹൃദയനൊമ്പരങ്ങളും, പൂര്‍വ്വാവസ്ഥയിലേക്ക് തിരിച്ചു നല്‍കാനാവാത്തവിധം ശിഥിലമാക്കപ്പെടുകയും ചെയ്യുന്നു.

ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീ ഉന്നയിച്ചിരിക്കുന്ന ലൈംഗീകാരോപണത്തില്‍ എത്രമാത്രം നിജസ്ഥിതി ഉണ്ടെന്ന് തെളിയിക്കപ്പെടേണ്ട ആരോപണമാണ്. തെളിവുകള്‍ ഉണ്ടെങ്കില്‍ കന്യാസ്ത്രീ നിയമത്തിനു മുമ്പില്‍ ഹാജരാക്കിയെ  മതിയാവൂ. കന്യാസ്ത്രീയുടെ തെളിവുകള്‍ തെളിയിക്കപ്പെടുന്നില്ലെങ്കില്‍ ആരോപണ വിധേയനായ ബിഷപ്പിന്റെ നിരപരാധിത്വം നാം അംഗീകരിച്ചേ പറ്റൂ.
ന്യൂയോര്‍ക്കില്‍ നിന്നും ഈ കുറിപ്പെഴുതുമ്പോള്‍ ഇവിടെ ജലന്തര്‍ ബിഷപ്പിനു സമാനമായ ഒരു ആരോപണം ഇവിടെയും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നു.

അമേരിക്കയിലെ സുപ്രീം കോടതിയില്‍ ഒഴിവു വന്ന ജഡ്ജി സ്ഥാനത്തേക്ക് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നിയമിക്കാന്‍ നിര്‍ദ്ദേശിച്ച ജഡ്ജി Brett Michael Kavanaugh ന് എതിരെ 36 വര്‍ഷം മുമ്പ് ഹൈസ്‌ക്കൂള്‍ കാലയളവില്‍ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടു എന്നുള്ള ആരോപണവുമായി സൈക്കോളജി പ്രൊഫസര്‍ ക്രിസ്റ്റ്യന്‍ ഫോര്‍ഡ് മുന്നോട്ടു വന്നിരിക്കുന്നു. ഈ ആരോപണത്തി്ല്‍ സത്യമുണ്ടോ? ഇവ തെളിയിക്കപ്പെടുമോ എന്നൊക്കെ വരും ദിവസങ്ങളില്‍ അടുത്ത തിങ്കളാഴ്ച വാഷിംഗ്ടണിലെ സെനറ്റ് സഭയ്ക്കു മുന്നില്‍ ക്രിസ്ത്യന്‍ ഫോര്‍ഡ് എത്തുമോ ്എന്ന് അമേരിക്കന്‍ ജനത കാത്തിരിക്കുന്നു.
ഈ കാലഘട്ടിത്തില്‍ ലോകമെമ്പാടും നാം കണ്ടു വരുന്ന ഈ ആരോപണ ശരം കൊണ്ട് ശിഥിലമാക്കപ്പെടുന്ന പ്രവണതയ്ക്ക് ഒരു പരിഹാരം എന്തെന്ന് ഉണര്‍ന്നു ചിന്തിക്കുന്നത് ഉചിതമായിരിക്കുമെന്ന് ഈ ലേഖകനു തോന്നുന്നു.

ബിഷപ്പിനെതിരായ  ആരോപണം ഒരു രക്ഷാകവചമൊ? (ജോജോ തോമസ്)
Join WhatsApp News
Worth reading-from FB 2018-09-19 17:43:30

വിളക്കു മരങ്ങള്‍ അണക്കുന്നതാര് .....

രാണ്ടായിരത്തില്പരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ദുഷിച്ച യഹൂദ പൗരോഹിത്ത്യ മേധാവിത്തത്തിനെതിരെ
പോരാടി അവരാല്‍ വധിക്കപ്പെട്ട് ദൈവത്താല്‍ ഉയര്‍ത്തപ്പെട്ട യേശുവിന്റെ സഭക്കിതെന്തു പറ്റി... ???

സഭയുടെ വൈദികരും ബിഷോപ്പും
എന്തിനു കാര്‍ഡിനല്‍ പോലും കേട്ടാലറക്കുന്ന പ്രവര്‍ത്തികളുടെ പേരില്‍ ഇന്ന് ദിനം പ്രതിയെന്നോണം ജനങ്ങളുടെ കോടതിയില്‍ വിചാരണ ചെയ്യപ്പെടുകയാണ് ...ഈ അപചയം സഭക്കെങ്ങനെസംഭവിച്ചു ....ആരൊക്കെയാണിതിനുത്തരവാദികള്‍ ..?

റോബിന്‍ സംഭവം മുതലിങ്ങോട്ട് ബിഷപ്പ് ഫ്രാങ്കോ വരെയുള്ള അപചയ പരമ്പരകളെല്ലാം വെറും മാധ്യമ സൃഷ്ടി മാത്രമാണെന്ന് ധരിക്കാന്‍ മാത്രം വിഡ്ഡികളല്ല കേരള സഭയിലെ വിശ്വാസികളാരും .(ചാനല്‍ ചര്‍ച്ചകളില്‍ സഭയുടെ വ്യക്താക്കളെന്ന വ്യാജേന പ്രത്യക്ഷപ്പെടുന്ന വിദൂഷക
വേഷങ്ങള്‍ക്കുപോലും ഉള്ളില്‍ ഇങ്ങനെയൊരു തോന്നലില്ല )
പിന്നെ......
എവിടെയാണ് സഭയ്ക്കു പിഴച്ചത് ?
ആരാണിതിനൊക്കെ ഉത്തരവാദി ?
ദാരിദ്ര്യവും ബ്രഹ്മചര്യവുമൊക്കെ ജീവിതചര്യയാക്കാന്‍ വ്രതമെടുത്തവര്‍ ചെയ്യേണ്ട പ്രവര്‍ത്തികളാണോ ഇതൊക്കെ ?? ഇരുട്ടില്‍ വെളിച്ചമാകേണ്ട വിളക്കുമരങ്ങള്‍ തന്നെ ഇരുട്ടിലേക്ക് നയിച്ചാല്‍ എന്താവും അവസ്ഥ ?

ആരാണ് ഈ വിളക്കു മരങ്ങളെ അണച്ചു കളഞ്ഞത് ?..

മറ്റാരുമല്ല നമ്മള്‍ തന്നെയാണ് ...
നാം വൈദികര്‍ക്ക് നല്‍കിയ അമിതമായ അധികാരം , അനര്‍ഹമായ ആരാധന, പിന്നെ എല്ലാത്തിനും ഉപരി അധികമായ സമ്പത്തും ...സഭയില്‍ കുമിഞ്ഞുകൂടിയിരിക്കുന്ന സമ്പത്തിന്റെ സീല്‍ക്കാരമേറ്റാണ് ഈ പുണ്യ ദീപങ്ങള്‍ പലതും ഒളിമങ്ങിപ്പോവിന്നതു ....
അതെ..ഇതിനുത്തരവാദികള്‍ നമ്മള്‍ മാതൃം ..അല്ലാതെ മാധ്യമങ്ങളോ മറ്റു മതസ്ഥരോ അല്ല ..
വിശക്കുന്ന അയല്‍ക്കാരനെ തിരിഞ്ഞു
പോലും നോക്കാതെ പള്ളിപണിക്കു ലക്ഷങ്ങള്‍ കൊടുക്കുന്ന നമ്മള്‍ ..
വഴിയില്‍ അപകടത്തില്‍പെട്ടു ജീവന്‍ വെടിയുന്നവനെ കാണാതെ ധ്യാന പ്രസംഗം കേള്‍ക്കാന്‍ ഓടുന്ന നമ്മള്‍ ...
എന്തിനും ഏതിനും കൗണ്‌സിലിംഗിനും ഷെയറിങ്ങ്ങിനും എന്ന് പറഞ്ഞു
കൊണ്ട് ദിവ്യന്മാരെ തേടി അലയുന്ന നമ്മള്‍ ....
അനിശ്ചിതത്വം നിറഞ്ഞ പ്രവാസിജീവിതത്തിന്റെ ഇല്ലായ്മകളെല്ലാം ഉള്ളിലൊതുക്കിയും ഇടയ്ക്കിടയ്ക്ക് ടീവി പിരിവിനു വരുന്ന ധ്യാനഗുരുവിനു കടം വാങ്ങി പോലും സംഭാവന മുടക്കാന്‍ മടിക്കാത്ത നമ്മള്‍ ...
നമ്മള്‍ പിരിവെടുത്തു പണിത പള്ളി സിമിത്തേരിയില്‍ നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ആറടി മണ്ണ് പോലും നിഷേധിക്കുമ്പോള്‍ ഒന്നും പറയാതെ നിസ്സഹായതയോടെ മടങ്ങുന്ന നമ്മള്‍ ....
നമ്മളുണ്ടാക്കിയ കോളേജിലും സ്‌കൂളിലും നമ്മുടെ മക്കള്‍ക്കു അഡ്മിഷന്‍ കിട്ടാന്‍ ലക്ഷങ്ങള്‍ സംഭാവന കൊടുക്കുന്ന നമ്മള്‍ ...
ഈ നമ്മളൊക്കെ ചേര്‍ന്നാണ് ഈ അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിച്ചത് .
മറ്റൊരു മതത്തിലും കാണാത്ത വണ്ണം അധികാര ഗര്‍വും ലൈംഗികതയും സുഖ ജീവിതവും ക്രിസ്ത്യന്‍ പൂജാരികള്‍ക്ക് ഉണ്ടാക്കികൊടുത്തതിന്റെ ഉത്തരവാദികള്‍ നാം തന്നെ ...
അന്ന് ജെറുസലേം ദേവാലയത്തില്‍ പ്രാവുകളെയും കുരുവികളെയും വിറ്റ സ്ഥാനത്തു ഇന്ന് നമ്മുടെ പള്ളികളിലും ധ്യാന കേന്ദ്രങ്ങളിലും കുര്‍ബാനയും ഒപ്പീസും ചാനല്‍ സ്‌പോണ്‌സര്‍ഷിപ്പും ഒക്കെ നിരത്തിവച്ചിരിക്കുന്നു ....

കുപ്പായത്തിന്റെ നീളം കുറഞ്ഞിട്ടില്ല, മേലങ്കിയുടെ തൊങ്ങലുകള്കും മാറ്റമില്ല, അരപ്പട്ടയും അംശവടിയും അങ്ങനെതന്നെ, കുഴലൂത്താനും ചെണ്ടകൊട്ടാനും സ്തുതി പാഠകരും ഏറെ ...

എന്നാല്‍ ..ഈ കുരിരുളിലും പ്രകാശം ചൊരിയുന്ന ചില വിളക്കുകളെങ്കിലും ഇപ്പോഴും മുനിഞ്ഞു കത്തുന്നുണ്ട് .. അവയും കുടി അണഞ്ഞു എങ്ങും ഇരുട്ടുപടരാതിരിക്കാന്‍ ചില പുതിയ തീരുമാനങ്ങള്‍ നമുക്കെടുക്കാം ..

ഈ തലമുറയ്ക്ക് വേണ്ട സ്‌കൂളുകളും കോളേജുകളും ഇപ്പോഴിവിടെയുണ്ട് .
പുതിയവക്കായുള്ള എല്ലാ സംഭാവനകളും ഉടന്‍ നിര്‍ത്താം ..
പുതിയ പള്ളികള്‍ തത്ക്കാലം വേണ്ടെന്നു ധൈര്യ പൂര്‍വം നിലപാടെടുക്കുക .
പാവങ്ങളെ സഹായിക്കല്‍ നേരിട്ടാക്കുക .ഇടനിലക്കാരെ പൂര്‍ണമായും ഒഴിവാക്കുക ...
ടീവി യിലൂടെ കൂദാശകളും ആരാധനയും വേണ്ടെന്നു പറയുക..അവക്കായി സ്‌പോണ്‌സര്‍ഷിപ്പുകള്‍ ഇനിയില്ല എന്ന് തീര്‍ത്തു പറയുക ..
നേര്‍ച്ചയിടല്‍ വിധവയുടെ നാണയത്തുട്ടുകളിലൊതുക്കുക ...
വൈദികര്‍ കൂദാശകളുടെ പാരികര്‍മത്തിലും വചന
പ്രഘോഷണത്തിലും മാത്രം ശ്രദ്ധിക്കട്ടെ..

പണത്തിന്റെ ഹുങ്കും അധികാരത്തിന്റെ ഗര്‍വുമില്ലെങ്കില്‍ ...
അണഞ്ഞു പോയ ചില വിളക്കുകളെങ്കിലും തെളിയും ...
പീഡകര്‍ പാഠകരായി മാറും ....
ഇവിടെ ആടുകളുടെ ചുരുളള ഇടയന്മാരുണ്ടാകും ..
ഉള്ളതെല്ലാം ഇങ്ങോട്ടു സംഭാവന ചെയ്യൂ എന്ന് പഠിപ്പിക്കുന്നതിന് പകരം എല്ലാം നിങ്ങളുടെ ഇടയില്‍ പങ്കു വയ്ക്കു എന്ന് പഠിപ്പിക്കുന്ന ധ്യാന ഗുരുക്കന്മാര്‍ നമ്മുടെ ഇടയില്‍ നിന്നു തന്നെ ഉയര്‍ന്നു വരും ..
അപ്പോള്‍ .. സ്വര്‍ഗ്ഗരാജ്യം നമ്മുടെ ഇടയില്‍ തന്നെ എന്ന അനുഭവം ഈ ഭൂമിയില്‍ സംജാതമാവും ....

വേണ്ടത് മാറ്റത്തിനായുള്ള ധീരമായ നിലപാടുകളാണ് . ക്രിസ്തു അനുയായി എന്ന് സ്വയം ബോധ്യമുണ്ടെങ്കില്‍ , ആ ദൈവപുത്രന്റെ സഭ കല്ലിന്മേല്‍ കല്ലു ശേഷിക്കാതെ നശിക്കാതിരിക്കണമെങ്കില്‍ ഗുരുവിന്റെ ആയിരത്തിലൊന്നെങ്കിലും ധൈര്യം നാം കാട്ടേണ്ടിയിരിക്കുന്നു ..

ദൈവം അനുഗ്രഹിക്കട്ടെ ....
lajja 2018-09-19 18:47:55
മഹാ പ്രളയത്തിന്റെ ദുരിതം മറന്ന് ഒരു മഹാ നാറിക്കു പിന്നാലെ മാധ്യമങ്ങള്‍ പായുന്നതു കാണുമ്പോള്‍ ലജ്ജ തോന്നുന്നു. ആയാളുടെ അറസ്റ്റ് ആണോ വലിയ കാര്യം? തെളിവുണ്ടെങ്കില്‍ അറസ്റ്റ് ചെയ്യട്ടെ.നാല്പതു വയസുള്ള അറിവും ലോകപരിചയവുമുള്ള സ്ത്രീയെ ബലാല്‍ സംഗം 13 തവണ ചെയ്തു എന്നു വിശ്വസിക്കാന്‍ പറ്റുമോ?
MeToo 2018-09-19 19:13:49
പുരുഷൻറെ തനി സ്വാഭാവം തലപൊക്കി തുടങ്ങി .   പതിനാറ് സ്ത്രീകളെ പീഡിപ്പിച്ചിട്ട് പ്രസിഡണ്ടായി ഇരിക്കുന്നവന് വോട്ട് ചെയ്തവനായിരിക്കും താങ്കൾ .  ഡോക്റ്റർ അനിതഹില്ലിനെ പീഡിപ്പിച്ചവൻ സുപ്രീകോർട്ടിലിരിക്കുന്നു വേറൊരുത്തനെ കേറ്റാൻ റിപ്പബ്ലിക്കൻ പാർട്ടിയിലെ ആൺ വർഗ്ഗം തയാറെടുക്കുന്നു .  സൂര്യനെല്ലി കൊച്ചിനെ  പീഡിപ്പിച്ചിട്ട് ഇന്നും എം പി ആയി വിലസുന്നു .  പുരുഷന്റെ ലൈംഗികമായ ആസക്തി തീർക്കാനുള്ള ഉപകാരണമല്ല മിസ്റ്റർ സ്ത്രീകൾ . ഇതുപോലെ നിങ്ങളുടെ മകൾക്ക് സംഭവിക്കുമ്പോൾ മാത്രമേ താനൊക്കെ ഉണരുകയുള്ളു - അങ്ങനെ പ്രേതീക്ഷിക്കാം 

Boycott 2018-09-19 19:32:35
മുപ്പത്തിയാറു വര്ഷം മുൻപ് ഒരു പതിനേഴു വയസ്സുകാരൻ കുലപാതകം ചെയ്യതാൽ അതിനെ കുറ്റകരമായി കാണുമോ നീതിന്യായക്കോടതി?  അതുപോലെ പതിനേഴുവയസ്സിൽ കാവനാ ഒരു സ്ത്രീയെ പീഡിപ്പിച്ചിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ചന്വേഷണം നടത്തയതിനുശേഷം അയാളെ അംഗീകരിക്കുകയോ തിരസ്കരിക്കുകയോ ചെയ്യട്ടെ  അതിൽ എന്താണ് തെട്ടുള്ളത് ? ഇയാൾ കുറ്റക്കാരനാണെങ്കിൽ, അങ്ങെനെയുള്ള ഒരുത്തൻ ജഡ്ജിയായി വന്നാൽ ആ രാജ്യത്തെ സ്ത്രീകളുടെ ഭാവി കഷ്ടം തന്നെ .  ആയിരക്കണക്കിന് കുട്ടികളെ സ്വവർഗ്ഗ രതിക്കേർപ്പെടുത്തുന്ന ബിഷപ്പുമാരും പുരോഗത്താന്മാരും , കുമ്പസ്സാരത്തിന്റെ പേരിൽ പീഡിപ്പിക്കുന്നവർ ഇതെല്ലം കണ്ടില്ലെന്ന് നടിക്കുന്നു എങ്കിൽ അത് അടുത്ത തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹമാണ് .  ഒരു ക്ഷാമാപണത്തോട് കൂടി ഈ ലേഖനം പിൻവലിക്കുക . ഇത് ഈ കാലഘട്ടത്തിന് യോജിച്ചതല്ല ..  

George 2018-09-19 21:31:53
ബിഷപ്പ് ഫ്രാങ്കോയെപോലുള്ള പള്ളിക്കാളകൾ പെറുന്നത് ഒരു സ്ഥിരം ഏർപ്പാടായി മാറിയതുകൊണ്ടാണ് ആളുകൾ കയർ എടുക്കുന്നത്. എല്ലാ ബഹുമാനത്തോടെ പറയട്ടെ ലേഖകന്റേയും പി സി ജോർജ് എം എൽ എ യുടെയും മാനസികാവസ്ഥ ഒന്ന് തന്നെ. പി സി അല്പം കടുപ്പിച്ചു പറയുന്നു താങ്കൾ വളരെ മയപ്പെടുത്തി പാവം കന്യാസ്ത്രീക്കു ഒന്നും നഷ്ടപ്പെടാനില്ല. ബിഷോപിനു മാത്രം ആണ് നഷ്ടമെന്നു സ്ഥാപിക്കാൻ നോക്കുന്നു.  
JOHN 2018-09-19 20:44:52
അരിയാഹാരം കഴിക്കുന്ന മലയാളിക്ക് അറിയാം എന്താണ് ഈ കേസ് എന്ന്. ലേഖകൻ ഫ്രാങ്കോ എന്ന പെണ്ണുപിടിയനെ വിശുദ്ധനാക്കാൻ പെടാപ്പാടു പെടുന്നത് കാണുമ്പോൾ നാട്ടിലെ ചില ന്യായീകരണ തൊഴിലാളികളെ ആണ് ഓര്മവരുന്നത്. സ്വന്തം കുടുംബത്തിൽ ഒരാൾക്ക് സംഭവിക്കും വരെ പുരോഹിതർ ചെയ്യുന്ന തോന്ന്യാസങ്ങൾ കണ്ടില്ല എന്ന് നടിക്കാൻ വിധിക്കപ്പെട്ടവർ. 
കപ്യാർ 2018-09-20 09:27:58
ഓരോ മലയാളിയും സ്വന്തം സംസ്ഥാനത്ത് നടന്ന കന്യാസ്ത്രീകളുടെ ദുരൂഹമരണങ്ങളേയും കൊലപാതകങ്ങളേയും കുറിച്ച് അറിഞ്ഞിരിക്കാന് ബാധ്യസ്ഥരാണ്!! ഒരു കന്യാസ്ത്രീയെ വിശുദ്ധയാക്കുവാന് അഹോരാത്രം പണിയെടുക്കുന്ന സഭക്ക് ചൂട്ട് പിടിക്കുന്ന ജനം എന്തുകൊണ്ട് ഈ സഭ മറ്റൊരു കന്യാസ്ത്രീയുടെ ദുരൂഹ മരണത്തിലെ അന്വേഷണത്തിന് പോലും താത്പര്യം കാണിക്കുന്നില്ല എന്ന് ചിന്തിക്കുവാന് തയാറാകണം. മൂന്ന് പതിറ്റാണ്ടിനിടെ ഇരുപതോളം കന്യാസ്ത്രീകള് ദുരൂഹസാഹചര്യത്തില് മരിച്ചതിന്റെ കണക്കുകള് താഴെ കൊടുക്കുന്നു. ഇവരാരും കൊതുക് കടിയേറ്റ് മരിച്ചതോ മാടന് അടിച്ച് മരിച്ചതോ അല്ല. ഇവരുടെ വിശുദ്ധ രക്തം സഭ തിടുക്കപ്പെട്ട് തുടച്ചു മാറ്റിയതെന്തിന്??
.
1987 ജൂലൈ ആറിന് കൊല്ലത്തെ മഠത്തില് വാട്ടര്ടാങ്കില് മരിച്ച നിലയില്കണ്ടെത്തിയ സിസ്റ്റര് ലിന്ഡയുടേതാണ് പുറത്തറിഞ്ഞ ആദ്യ ദുരൂഹമരണം. കൊട്ടിയത്ത് സിസ്റ്റര് ബീന ദുരൂഹ സാഹചര്യത്തില് മടത്തിനുള്ളില് കൊല്ലപ്പെട്ടു. തൃശ്ശൂരില് സിസ്റ്റര് ആന്സിയുടെ കൊലപാതകവും കൊല്ലം തില്ലേരിയില് സിസ്റ്റര് മഗ്ദേലയുടെ മരണവും ദുരൂഹ സാഹചര്യത്തില് ആയിരുന്നു. 1992 മാര്ച്ച് 27ന് കോട്ടയം സെന്റ് പയസ് കോണ്വെന്റിലെ കിണറ്റില് മരിച്ചുകിടന്ന സിസ്റ്റര് അഭയയുടേത് കൊലപാതകമാണെന്ന് സഭക്കൊഴികെ മറ്റെല്ലാവര്ക്കും അറിയാം. 1993ല് സിസ്റ്റര് മേഴ്സിയുടെ മരണം സ്വാഭാവിക മരണമായിരുന്നില്ല. 1998ല് പാലായിലെ സിസ്റ്റര് ബിന്സിയുടെ മരണം സ്വാഭാവിക മരണമായിരുന്നില്ല. കോഴിക്കോട് കല്ലുരുട്ടിയില് സിസ്റ്റര് ജ്യോതിസ്, 2000ല് പാലാ സ്നേഹഗിരി മഠത്തിലെ സിസ്റ്റര് പോള്സി, 2006ല് റാന്നിയിലെ സിസ്റ്റര് ആന്സി വര്ഗ്ഗീസ് കോട്ടയം വാകത്താനത്ത് സിസ്റ്റര് ലിസ, 2008ല് കൊല്ലത്ത് സിസ്റ്റര് അനുപ മരിയ, 2011ല് കോവളത്ത് സിസ്റ്റര് മേരി ആന്സി എന്നിവരും ദുരൂഹ സാഹചര്യങ്ങളില്മരിച്ചു. വാഗമണ് ഉളുപ്പുണി കോണ്വെന്റിലെ സിസ്റ്റര് ലിസ മരിയയെ കിണറ്റില് മരിച്ച നിലയില്കണ്ടെത്തിയതും നമ്മള് കണ്ടതാണ്!! പാലാ ലിസ്യൂ കോണ്വെന്റിലെ സിസ്റ്റര് അമലയുടെ കൊലപാതകത്തില് സഭാധികൃതര് പോലീസില് പരാതി പോലും നല്കിയിട്ടില്ലെന്നത് മുകളില് പറഞ്ഞ മാടന് അരമനക്ക് ഉള്ളില്തന്നെ ഉള്ളതാണെന്ന് മനസിലാക്കുവാന് ഉപകരിക്കും..!!
.
കൊലപാതകങ്ങള് ആത്മഹത്യയാക്കിയും ദുരൂഹമരണങ്ങള് സ്വാഭാവിക മരണങ്ങളാക്കിയും മാറ്റാന് ഒരുപാട് വിയര്പ്പൊഴുക്കുന്ന സഭ ഒന്നറിഞ്ഞിരിക്കുന്നത് നല്ലതാണ്. പലപ്പോഴും കുടുംബത്തിലെ ദാരിദ്രവും കഷ്ട്ടപ്പാടുകളുമാണ് പല പെണ്കുട്ടികളെയും കന്യാസ്ത്രീകള് ആകാന് പ്രേരിപ്പിക്കുന്നത്. പള്ളിമേടകളും കന്യാസ്ത്രീമഠങ്ങളും പലപ്പോഴും ഈ പെണ്കുട്ടികള് തളച്ചിടപ്പെട്ട കാരാഗ്രഹങ്ങള്ആണ്. ഇത്തരം പീഡനങ്ങള് അസഹനീയമായതിന്റെ പരിണിത ഫലങ്ങളാണ് മുകളില് പറഞ്ഞ ഓരോ ദാരുണ മരണവും!! മഠങ്ങളിലെ അസ്വഭാവിക മരണങ്ങള് മൂടിവയ്ക്കുന്നതിന് സഭാനേതൃത്വം അമിത താത്പര്യം കാട്ടുന്നത് കാണുമ്പോള് ഈ ആകാശവും ഭൂമിയും അന്തരീക്ഷവും ആവര്ത്തിച്ച് ചോദിക്കുന്നു ഇത് ആരുടെ രക്തം?? ഈ രക്തക്കറ കഴുകിക്കളഞ്ഞത് ആര്??എന്തിന്?? ആര്ക്കുവേണ്ടി??? (COPIED)
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക