Image

മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അദ്ധ്യക്ഷനാകും

Published on 19 September, 2018
മുല്ലപ്പള്ളി രാമചന്ദ്രന്‍ കെ.പി.സി.സി അദ്ധ്യക്ഷനാകും
മുല്ലപ്പള്ളി രാമചന്ദ്രനെ കെ.പി.സി.സി പ്രസിഡന്റായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിയമിച്ചു. മൂന്നു വര്‍ക്കിങ് പ്രസിഡന്റുമാരെയും പ്രഖ്യാപിച്ചു. എം.ഐ. ഷാനവാസ്, കെ. സുധാകരന്‍, കൊടിക്കുന്നില്‍ സുരേഷ് എന്നിവരാണ് വര്‍ക്കിങ് പ്രസിഡന്റുമാര്‍. കെ. മുരളീധരനെ തെരഞ്ഞെടുപ്പു പ്രചാരണ സമിതി ചെയര്‍മാനായി നിയമിച്ചു. ബെന്നി ബഹനാന്‍ യു.ഡി.എഫ് കണ്‍വീനറാകും.

ഗ്രൂപ്പിന് അതീതമായ വ്യക്തിത്വമെന്ന നിലയിലാണ് മുല്ലപ്പള്ളി ഹൈകമാന്‍ഡിന്റെ ആശീര്‍വാദത്തോടെ പ്രസിഡന്റാകുന്നത്. കേരളത്തില്‍ കെ.പി.സി.സി പ്രസിഡന്റും അഞ്ച് വൈസ് പ്രസിഡന്റുമാരുമാണ് ഉണ്ടായിരുന്നത്.

ആന്ധ്രപ്രദേശ് ദൗത്യവുമായി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയാക്കിയ ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനാണ് യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനത്തേക്ക് വരാനിരിക്കുന്ന ബെന്നി ബഹനാന്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക