Image

സമൂഹമാധ്യമം ദുരുപയോഗം ചെയ്ത മലയാളിക്ക് സൗദിയില്‍ 5 വര്‍ഷം തടവും ഒന്നരലക്ഷം റിയാല്‍ പിഴയും

Published on 19 September, 2018
സമൂഹമാധ്യമം ദുരുപയോഗം ചെയ്ത മലയാളിക്ക് സൗദിയില്‍ 5 വര്‍ഷം തടവും ഒന്നരലക്ഷം റിയാല്‍ പിഴയും

റിയാദ് : സമൂഹമാധ്യമങ്ങള്‍ വഴി സൗദി നിയമവ്യവസ്ഥയേയും പ്രവാചകന്‍ മുമ്മദ് നബിയേയും അപകീര്‍ത്തിപ്പെടുത്തിയ മലയാളി യുവാവിന് സൗദിയില്‍ അഞ്ചു വര്‍ഷം തടവും ഒന്നരലക്ഷം റിയാല്‍ പിഴയും വിധിച്ചു. സൗദി അരാംകോയില്‍ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ പ്ലാനിങ് എഞ്ചിനീയറായ ആലപ്പുഴ സ്വദേശി വിഷ്ണു ദേവാണ് ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. സൗദിയില്‍ സമൂഹ മാധ്യമ നിയമം പുതുക്കി നിശ്ചയിച്ച ശേഷം ശിക്ഷിക്കപ്പെടുന്ന ആദ്യ സംഭവമാണ് ഇത്.

 ട്വിറ്ററിലൂടെ ഒരു യൂറോപ്യന്‍ യുവതിയുമായി നാലുമാസം മുന്‍പ് അപകീര്‍ത്തി പ്രചരിപ്പിക്കും വിധം ആശയ വിനിമയം നടത്തിയതിനെ തുടര്‍ന്ന് ദഹ്‌റാന്‍ പോലീസ് ഇയാളെ അറസ്റ്റു ചെയ്തിരുന്നു. 

സമൂഹമാധ്യമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതും നിരോധിത വെബ്‌സൈറ്റുകള്‍ സന്ദര്‍ശിക്കുന്നതും ശിക്ഷാര്‍ഹമാണെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക