Image

ഹിറ്റ്‌ലറുടെ മാതാപിതാക്കളുടെ പേരു കൊത്തിവച്ചിരുന്ന ഫലകങ്ങള്‍ നീക്കംചെയ്‌തു

Published on 03 April, 2012
ഹിറ്റ്‌ലറുടെ മാതാപിതാക്കളുടെ പേരു കൊത്തിവച്ചിരുന്ന ഫലകങ്ങള്‍ നീക്കംചെയ്‌തു
വിയന്ന: ഹിറ്റ്‌ലറുടെ മാതാപിതാക്കളുടെ കുടീരത്തില്‍ നിന്നും അവരുടെ പേരുകൊത്തിവച്ചിരുന്ന ഫലകങ്ങള്‍ ഓസ്‌ട്രിയന്‍ സര്‍ക്കാര്‍ നീക്കംചെയ്‌തു. ഹിറ്റ്‌ലരുടെ ബന്ധുവായ അലിപ്ലാസ്‌ ഹിറ്റ്‌ലറുടെ സമ്മതത്തോടെയാണ്‌ സര്‍ക്കാരിന്റെ നടപടി.

ഓസ്‌ട്രിയയിലെ ലിയോഡിംഗിലുള്ള സെന്റ്‌ മിഖായേല്‍ പള്ളി സെമിത്തേരിയിലാണ്‌ ഹിറ്റലറുടെ ശവക്കല്ലറകള്‍. `ഹിറ്റ്‌ലര്‍ ഞങ്ങള്‍ ഒരിക്കലും മറക്കുകയില്ല' എന്ന വാചകം മുമ്പ്‌ ഈ ശവകുടീരത്തില്‍ കുറിച്ചുവച്ചിരുന്നു. രാജ്യത്ത്‌ ഇപ്പോഴും നിയോ നാസികളുടെ സാന്നിധ്യമുണെ്‌ടന്ന സൂചനയായിരുന്നു ഇത്‌. അതിനുശേഷം 2009 ല്‍ ഹിറ്റ്‌ലറുടെ 120 ാം ജന്മജിനത്തില്‍ ആശംസകള്‍ നേര്‍ന്നുള്ള കുറിപ്പും പ്രത്യക്ഷപ്പെട്ടു. ഇത്‌ ഗവണ്‍മെന്റ്‌ ഗൗരവമായി കണക്കിലെടുക്കകയും ചെയ്‌തു.

പ്രശ്‌നത്തിന്റെ അനന്തരഫലത്തെക്കുറിച്ച്‌ ചര്‍ച്ച ചെയ്യുകയും ഇതിനുശേഷം കല്ലറയിലെ ശിലാഫലകം നീക്കുന്ന നടപടിയിലേക്കു നീങ്ങുകയുമായിരുന്നുവെന്ന്‌ മന്ത്രി കുര്‍റ്റ്‌ പീറ്റര്‍ ഷാട്ടഷര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇനി ഈ ശവക്കല്ലറ ചുറ്റിപ്പറ്റി ഒരുവിധ പ്രവര്‍ത്തനങ്ങളും ഉണ്‌ടാകാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക