Image

സഭയുടെ അന്തസ്സ് (പി.സിസിലി)

Published on 19 September, 2018
സഭയുടെ അന്തസ്സ് (പി.സിസിലി)
''പെണ്‍കുട്ടികളുടെ വസ്ത്രധാരണം പ്രലോഭിപ്പിക്കുന്നതാണ് '' ഒരു മെത്രാന്റെ അതിക്രമം വാര്‍ത്താമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴും പുട്ടിനു പീര ഇടുന്നതു പോലെ ഞായറാഴ്ചയിലെ കുര്‍ബാന മദ്ധ്യേ അച്ചന്‍ പ്രസംഗം അവസാനിപ്പിച്ചത് മേലുദ്ധരിച്ച വാക്യത്തോടെ ....കന്യാസ്ത്രീയുടെ വസ്ത്രധാരണമായിരുന്നോ പ്രലോഭിപ്പിച്ചത് .........ഒന്നോര്‍ത്താല്‍ പ്രസംഗവും പ്രവൃത്തിയും തമ്മില്‍ പുലബന്ധമില്ലാന്നു ചുരുക്കം .......വഴിയാധാരമായി അഞ്ചുകന്യാസ്ത്രികള്‍ രാപകല്‍ ഉപവാസത്തില്‍ .......കണ്ടില്ലാന്ന് നടിച്ച് സര്‍ക്കാരും സഭയും ......വൈദീകര്‍ക്ക് കീഴ്‌പ്പെട്ട് ജീവിക്കുക എന്നതാണ് കന്യാസ്ത്രികള്‍ എടുക്കുന്ന അനുസരണം എന്ന വൃത വാഗ്ദാനം കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് പ്രത്യക്ഷത്തില്‍ തോന്നും വിധം...... ഭക്ഷണം വിളമ്പി ഊട്ടി കര്‍ത്താവിന്റെ മണവാട്ടികള്‍ ക്രിസ്തുവിന്റെ പ്രതിപുരുഷന്മാരെയും സേവിക്കുന്നു ........ആ സേവനം പലരും മുതലെടുക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യം .... പരസ്യമായി പറയാന്‍ ആരും ധൈര്യപ്പെടില്ല ...പറഞ്ഞാല്‍ വാദി പ്രതിയാകും മാത്രമല്ല ശിക്ഷയും ഏറ്റുവാങ്ങണം ...ഇതിനെല്ലാം മൗന അനുവാദം കൊടുക്കുന്നത് മദര്‍ സുപ്പീരിയര്‍ ആണ്.... മൂന്നോ നാലോ വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഭരണ സമിതി ഏതുതരം ചൂഷണവും മൂടിവയ്ക്കാന്‍ ആജ്ഞാപിക്കുന്നവരാണ് .... തിരുത്തലുകള്‍ക്ക് മുതിരാറില്ല എന്നതും ഒരു നഗ്‌ന സത്യം ......മാതാപിതാക്കളെയും സഹോദരങ്ങളെയും വിട്ട് .....വീട് വിട്ടിറങ്ങുന്ന ടീന്‍ ഏജ് പ്രായക്കാരായ പെണ്‍കുട്ടികള്‍ .....മഠത്തിന്റെ മതില്‍ കെട്ടിനുള്ളില്‍ തങ്ങളെ സംരക്ഷിക്കേണ്ടവരില്‍ നിന്ന് ചൂഷണത്തിന് ഇരയാവുമ്പോള്‍ ആരോട് ആവലാതി പറയാന്‍ .......''അളമുട്ടിയാല്‍ ചേരയും തിരിഞ്ഞുകടിക്കും ''അതാണ് ഇപ്പോള്‍ നാം കാണുന്നതും കേള്‍ക്കുന്നതും .....സഭയ്ക്ക് ഉണ്ടായ ഈ നാണക്കേടിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ആഗോള കത്തോലിക്കാ സഭയ്ക്ക് ഒഴിഞ്ഞുനില്‍ക്കാനാവുമോ ....ഈ രക്തത്തല്‍ എനിക്ക് പങ്കില്ല എന്നു പറഞ്ഞു പിലാത്തോസ്സ് കൈകഴുകിയതുപോലെ കൈ കഴുകി നില്‍ക്കുന്ന അഭിവന്ദ്യരായ പിതാക്കന്മാരുടെ മൗനം കുറ്റകരമായ അനാസ്ഥയാണ് .......സ്ത്രീ എന്ന നിലയ്ക്കല്ലാ ഈ വിഷയത്തെ കാണേണ്ടത് ..മനുഷ്യന്റെ അന്തസ്സും അഭിമാനവും തകര്‍ന്നു തരിപ്പണമാക്കിയതിന്റെ പ്രതികരണമാണിത് .....സഭ ഉള്‍ക്കൊള്ളുന്ന പുരോഹിത ശ്രേഷ്ഠരും അതിനു മുകളിലേക്കുള്ളവരും ഉത്തരം കൊടുക്കാതെ വച്ചുതാമസിപ്പിച്ചതിന്റെ പരിണതഫലം .... .......വോട്ടര്‍മാരെ നിഷ്കരുണം തള്ളി ധാര്‍ഷ്ട്യം കാണിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെ മനോഭാവം അത്യുന്നതപദവി അലങ്കരിക്കുന്ന സഭാപിതാക്കന്മാര്‍ക്കു ഭൂഷണമല്ല ..... ക്രിസ്തുവിന്റെ കുരിശ് എടുത്തു മാറ്റി ആഡംബര കാറില്‍ സഞ്ചരിക്കാന്‍ തുടങ്ങിയിട്ട് കാലമെത്രയായി ......അതിനു ഒരു വിരാമമിടാന്‍ നേരമായി.... സഭ നവീകരണത്തിന്റെ പാതയിലാണ് ...നാശത്തിന്റെ വഴിയേ എന്നത് പ്രചാരണം മാത്രം ...സൂര്യനസ്തമിക്കാത്ത സാമ്പ്രാജ്യത്തെ കെട്ട് കെട്ടിക്കാന്‍ നമുക്ക് ഗാന്ധിജിയെ ബാലികഴിക്കേണ്ടിവന്നു ....പണത്തിന്റെയും പിടിപാടിന്റെയും പേരില്‍ ഉദയസൂര്യന്റെ ശോഭയോടെ വിളങ്ങുന്ന ചിലരുടെ അസ്തമനത്തിനു ചില കന്യാസ്ത്രികളും ബലിയാടായിത്തീരും ....എന്നാല്‍ സഭാ ചരിത്രത്തിലെ ഒരു പുതിയ ഏടിന് അത് തുടക്കമാവും ...... കുളം വൃത്തിയാക്കുമ്പോള്‍ വറ്റിയേക്കാം എന്നാല്‍ പുതിയ ഉറവകള്‍ അപ്പോഴാണ് പൊട്ടി പുറപ്പെടുക........
Join WhatsApp News
Aleiamma 2018-09-19 22:11:28
Good points Sisiley. Protest against Chief Minister/Home minster pinarai Vijayan also.
നീതിക്കും  സത്യത്തിനും  യേശുക്രിസ്തുവിൻ്റെ  പഠനങ്ങൾക്കും  വിപരീധമായി  നിൽക്കുകയും  പ്രവർത്തിക്കുകയും  ചെയ്യുന്ന, ക്രിമിനലുകളെ  പിന്തുണക്കുന്ന  വൈദീകരേയും  മേലധ്യക്ഷന്മാരേയും , സിബിസിഐ കാ റേയും   രാഷ്ട്രീയക്കാറേയും  നമ്മള്  എതിർക്കണം  ബോയ്‌കോട്ട്  ചെയ്യണം .
ഒരു ഒളിച്ചോട്ടം 2018-09-20 08:42:17

Spirituality is not divine. Spirituality is a feeling of the human brain, an attitude that is developed by the brain for several reasons. Some may find a haven, some may find a comfort, some may use it to fill the gaps created by inferiority, some may use it to justify their fortune of which they don’t deserve, some may use it to hide their evil- that is what Spirituality is; a hypocritical escapism.

Spirituality is a cunning way to run away from the reality of Life.

andrew


Spirituality 2018-09-20 09:26:21
Andrew aren't you confusing spirituality with religiosity? Spirituality in it's modern sense refers to the subjective experience of a sacred dimension, and the deepest values and meanings by which people live, while still immersed in the reality of life
Yes! Spirituality 2018-09-20 13:16:17
i don't disagree with your definition of Spirituality. But i am not confused either. There are several angles we can look at things, we can define and attribute a lot to spirituality, but none can be perfect or complete. i was commenting on the present day ways spirituality is being abused.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക