Image

ഉത്തരാഖണ്ഡില്‍ പശുക്കള്‍ക്ക്‌ രാഷ്ട്രമാതാവ്‌ പദവി

Published on 20 September, 2018
ഉത്തരാഖണ്ഡില്‍ പശുക്കള്‍ക്ക്‌ രാഷ്ട്രമാതാവ്‌ പദവി


ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ പശുക്കള്‍ക്ക്‌ 'രാഷ്ട്രമാതാവ്‌'  പദവി.  രാഷ്ട്രമാതാപദവിനല്‍കണമെന്ന പ്രമേയം ഉത്തരാഖണ്ഡ്‌ നിയമസഭ പാസ്സാക്കിയതിനെ തുടര്‍ന്നാണിത്‌.

നിയമസഭാ യോഗത്തില്‍ മൃഗസംരക്ഷണ വകുപ്പു മന്ത്രി രേഖ ആര്യയാണ്‌ പ്രമേയം കൊണ്ടുവന്നത്‌. പ്രതിപക്ഷ പാര്‍ട്ടിയായ കോണ്‍ഗ്രസടക്കമുളളവര്‍ പ്രമേയത്തെ പിന്തുണച്ചതോടെ പ്രമേയം പാസാക്കി. കൂടാതെ പശുവിനെ മൂത്രത്തിന്റെ 'ഔഷധ ഗുണങ്ങളെ' കുറിച്ചും ആര്യ സഭയില്‍ പ്രതിപാദിച്ചു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക