Image

കണ്ണൂര്‍ വിമാനത്താവളത്തില്‍ എയര്‍ഇന്ത്യാ എക്‌സ്‌പ്രസ്‌ പറന്നിറങ്ങി

Published on 20 September, 2018
കണ്ണൂര്‍ വിമാനത്താവളത്തില്‍ എയര്‍ഇന്ത്യാ എക്‌സ്‌പ്രസ്‌ പറന്നിറങ്ങി


കണ്ണൂര്‍;കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്റെ വലിയ യാത്രാ വിമാനം വന്നിറങ്ങി. തിരുവനന്തപുരത്തുനിന്നും എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്സിന്റെ 737 ബോയിങ്‌ വിമാനമാണ്‌ പരീക്ഷണപ്പറക്കലിനെത്തിയത്‌.

വ്യാഴാഴ്‌ച രാവിലെ 9.57 ന്‌ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു പുറപ്പെട്ട ഐ എക്‌സ്‌ 555/ എഎക്‌സ്‌ ബി 555 വിമാനം 10.27 ന്‌ കണ്ണൂര്‍ വിമാനത്താവള മേഖലയിലെത്തി. തുടര്‍ന്ന്‌ 10.35 ഓടെ ആദ്യ റൗണ്ട്‌ പൂര്‍ത്തിയാക്കി.

ആറുതവണ വിമാനം പറത്തിനോക്കിയും മറ്റു സുരക്ഷാകാര്യങ്ങള്‍ പരിശോധിച്ചും സാങ്കേതിക സംവിധാനങ്ങളുടെയും പ്രവര്‍ത്തനക്ഷമത വിലയിരുത്തും.

കിയാല്‍ എംഡി വി തുളസീദാസും ഉന്നത ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും പരീക്ഷണപ്പറക്കലിന്‌ സാക്ഷ്യം വഹിച്ചു. രണ്ടു ദിവസമായി നടന്ന ഡിജിസിഎ പരിശോധനയുടെ തുടര്‍ച്ചയായാണ്‌ വലിയ യാത്രാ വിമാനം ഉപയോഗിച്ചുള്ള പരീക്ഷണപ്പറക്കല്‍ ആരംഭിച്ചത്‌.

ക്യാപ്‌റ്റന്‍ എ ശ്രീനിവാസ റാവു, ഫസ്റ്റ്‌ ഓഫീസര്‍ അരവിന്ദ്‌ കുമാര്‍, സീനിയര്‍ ക്യാബിന്‍ ക്രൂ സൈന മോഹന്‍ എന്നിവരും നാല്‌ എഞ്ചിനീയര്‍മാരുമടക്കം പത്ത്‌ പേരാണ്‌ വിമാനത്തില്‍ ഉണ്ടായിരുന്നത്‌. വിമാനത്താവള സജ്ജീകരണങ്ങളില്‍ സംഘം സംതൃപ്‌തി പ്രകടിപ്പിച്ചു. ഒരു മണിക്കുറിന്‌ ശേഷം വിമാനം തിരുവനന്തപുരത്തേക്ക്‌ തിരിച്ചു പറന്നു.

വിമാനത്താവളത്തിന്‌ ലൈസന്‍സ്‌ ലഭിക്കുന്നതിന്‌ എല്ലാ പരിശോധനകളും പൂര്‍ത്തിയായതോടെയാണ്‌ എയര്‍ ഇന്ത്യ എക്‌സ്‌പ്രസിന്റെ വലിയ യാത്രാവിമാനം പരീക്ഷണാര്‍ഥം പറന്നിറങ്ങിയത്‌


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക