Image

കൊടുവള്ളി കൂടുംബക്കൂട്ടം ശ്രദ്ധേയമായി

ഷക്കീബ്‌ കൊളക്കാടന്‍ Published on 03 April, 2012
കൊടുവള്ളി കൂടുംബക്കൂട്ടം ശ്രദ്ധേയമായി
റിയാദ്‌: കൊടുവള്ളി നിയോജകമണ്‌ഡലം കെ.എം.സി.സി യുടെ നേതൃത്വത്തില്‍ റിയാദില്‍ രൂപീകരിച്ച കുടുംബക്കൂട്ടം പ്രഥമ സംഗമം വിവിധ കലാ സാംസ്‌കാരിക വിനോദ പരിപാടികളോടെ ഹാഫ്‌മൂണ്‍ ഓഡിറേറാറിയത്തില്‍ നടന്നു.

വിജ്‌ഞാനവും ആരോഗ്യവും വിനോദവും ഉള്‍പ്പെടുത്തിയ പരിപാടി സാധാരണ കുടുംബ സംഗമങ്ങളില്‍ നിന്നും വേറിട്ടു നിന്നു. കൗമാരം രക്ഷിതാക്കള്‍ ശ്രദ്ധിക്കേണ്‌ടത്‌ എന്ന വിഷയത്തില്‍ പ്രമുഖ മതചിന്തകനും വാഗ്‌മിയുമായ അബൂബക്കര്‍ ഫൈസി ചെങ്ങമനാട്‌ നടത്തിയ പ്രഭാഷണം ശ്രദ്ധേയമായി. ലോകത്തെ വിരല്‍ത്തുമ്പില്‍ നിര്‍ത്തിക്കൊണ്‌ട്‌ ജീവിതം ഏറെ അനായാസകരമാക്കിത്തീര്‍ത്ത ആധുനിക ഇലക്‌ട്രോണിക്‌ മാധ്യമങ്ങളും ഇന്‍റര്‍നെററും ഏററവുമധികം ദുരുപയോഗം ചെയ്യുന്നതും വഴിതെററിക്കുന്നതും കൗമാര പ്രായക്കാരേയാണ്‌.

പുതുമകളെ ഏറെ ആകാംക്ഷയോടെ നോക്കിക്കാണുന്ന ഈ പ്രായത്തില്‍ മാതാപിതാക്കള്‍ അവരെ ശ്രദ്ധിച്ചില്ലെങ്കില്‍ ഗുരുതരമായ അവസ്‌ഥയിലേക്ക്‌ അവരെത്തും. ഇസ്‌ലാമിക പാഠങ്ങള്‍ ചെറുപ്പത്തില്‍ അവര്‍ക്ക്‌ ലഭിക്കേണ്‌ടത്‌ അനിവാര്യമണെന്ന്‌ അദ്ദേഹം പറഞ്ഞു. മണ്‌ഡലം പ്രസിഡണ്‌ട്‌ മുഹമ്മദ്‌ മോയത്തിന്‍െറ അധ്യക്ഷതയില്‍ നടന്ന സാംസ്‌കാരിക സമ്മേളനം സെന്‍ട്രല്‍ കമ്മററി ജനറല്‍ സെക്രട്ടറി മൊയ്‌തീന്‍ കോയ കല്ലമ്പാറ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്രസിഡണ്‌ട്‌ അബ്‌ദുറഹ്‌മാന്‍ ബാഫഖി തങ്ങള്‍, അബ്‌ദുറസാഖ്‌ സ്വലാഹി, അര്‍ശുല്‍ അഹമ്മദ്‌, ബഷീര്‍ താമരശ്ശേരി, നാസര്‍ കാരന്തൂര്‍, താന്നിക്കല്‍ മുഹമ്മദ്‌ മാസ്‌ററര്‍, പി.ടി.പി ഖാദര്‍, അബൂബക്കര്‍ പയ്യാനക്കല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. കുട്ടികളുടെ ഭക്ഷണക്രമം, രോഗങ്ങളും പ്രതിവിധികളും എന്ന വിഷയത്തില്‍ നടന്ന ബോധവത്‌കരണ ക്ലാസില്‍ കുടുംബിനികളില്‍ നിന്നുള്ള സംശയങ്ങള്‍ക്ക്‌ സഹാ പോളിക്ലിനിക്കിലെ ശിശുരോഗ വിദഗ്‌ദ ഡോ. ശബാന അസീസ്‌ മറുപടി നല്‍കി. തുടര്‍ന്ന്‌ വിവിധ മേഖലകളെ സ്‌പര്‍ശിച്ചു കൊണ്‌ട്‌ ഷഫ്‌ന റഫീഖ്‌ കൊടുവള്ളി നയിച്ച പ്രശ്‌നോത്തരി ഏറെ വിജ്‌ഞാനപ്രദമായി. ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ചിത്രരചനാ മത്‌സരത്തില്‍ യഥാക്രമം സഹല അബ്‌ദുസ്സലാം, ഫാത്വിമ ഫിദ, അമ്‌ന ഇസ്‌മഈല്‍ എന്നിവര്‍ ഒന്നും രണ്‌ടും മൂന്നും സ്‌ഥാനങ്ങള്‍ കരസ്‌ഥമാക്കി. സീനിയര്‍ വിഭാഗത്തിനായി നടത്തിയ ചിത്രരചനയില്‍ ഒന്നും രണ്‌ടും മൂന്നും സ്‌ഥാനങ്ങള്‍ യഥാക്രമം ഹൈഫ ജുലൈനാര്‍, മുഹമ്മദ്‌ സനില്‍, നേഹ എന്നിവര്‍ നേടി.

അഷ്‌റഫ്‌ അച്ചൂര്‍, ജാഫര്‍ സാദിഖ്‌, ഹനീഫ, മുഹമ്മദ്‌ കട്ടിപ്പാറ, ഗഫൂര്‍, ഷറഫുദ്ദീന്‍ മുട്ടാഞ്ചേരി തുടങ്ങിയവര്‍ വിവിധ സെഷനുകള്‍ക്ക്‌ നേതൃത്വം നല്‍കി. മണ്‌ഡലം ജനറല്‍ സെക്രട്ടറി അബ്‌ദുസ്സലാം കളരാന്തിരി സ്വാഗതവും ട്രഷറര്‍ എം.എ ശുക്കൂര്‍ നന്ദിയും പറഞ്ഞു.
കൊടുവള്ളി കൂടുംബക്കൂട്ടം ശ്രദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക