Image

ചാണകസോപ്പും ഗോമൂത്ര ദാഹശമനിയും വില്‍ക്കാന്‍ ആര്‍എസ്‌എസ്‌

Published on 20 September, 2018
  ചാണകസോപ്പും ഗോമൂത്ര  ദാഹശമനിയും വില്‍ക്കാന്‍ ആര്‍എസ്‌എസ്‌


ആഗ്ര : ഗോമൂത്രവും ചാണകവും അടങ്ങിയ സോപ്പ്‌ ഉള്‍പ്പെടെയുള്ള ഉല്‍പ്പന്നങ്ങള്‍ ആമസോണിലൂടെ വില്‍പ്പനക്ക്‌വെക്കാന്‍ ആര്‍എസ്‌എസ്‌ നിയന്ത്രണത്തിലുള്ള ഫാര്‍മസി സ്ഥാപനം ദീന്‍ ദയാല്‍ ദാം. നരേന്ദ്ര മോഡി, യോഗി ആദിത്യനാഥ്‌ എന്നിവരുടെ ചിത്രം പതിച്ച കുര്‍ത്തകളും ഇതിനൊപ്പം വില്‍പ്പനയ്‌ക്കുണ്ടാകും.

ഉത്തര്‍പ്രദേശിലെ മഥുര ആസ്ഥാനമായി ആര്‍എസ്‌എസ്‌ നടത്തുന്ന ദീന്‍ ദയാല്‍ ദാം എന്ന സ്ഥാപനമാണ്‌ സൗന്ദര്യവര്‍ധക വസ്‌തുക്കളും മരുന്നുകളും തുണിത്തരങ്ങളും ഓണ്‍ലൈനിലൂടെ വിറ്റഴിക്കാനൊരുങ്ങുന്നത്‌.

സോപ്പിന്റെയും സൗന്ദര്യവര്‍ധകവസ്‌തുക്കളുടെയും ചന്ദനത്തിരികളുടെയും അടിസ്ഥാനഘടകങ്ങള്‍ ഗോമൂത്രവും ചാണകവുമാണ്‌. മറ്റു രാസവസ്‌തുക്കളൊന്നും ഇതില്‍ ചേര്‍ക്കുന്നില്ലെന്നും ഇവര്‍ അവകാശപ്പെടുന്നു. സ്ഥാപനത്തിന്റെ തന്നെ ഗോശാലയില്‍നിന്നാണ്‌ ഗോമൂത്രവും ചാണകവും ശേഖരിക്കുന്നത്‌.

പ്രാദേശിക തലത്തില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമായിട്ടാണ്‌ ഓണ്‍ലൈന്‍ വില്‍പനയിലേക്കു കടക്കുന്നതെന്നാണ്‌ സ്ഥാപനത്തിന്റെ അവകാശവാദം. പ്രതിമാസം ഒരു ലക്ഷം രൂപയുടെ മരുന്നുകളും മൂന്നു ലക്ഷത്തോളം രൂപയുടെ തുണിത്തരങ്ങളും ഇപ്പോള്‍ വില്‍ക്കുന്നതായും ഇവര്‍ അവകാശപ്പെടുന്നു.

ഗോമൂത്രം കൂടുതലായി അടങ്ങിയ കാമധേനു ശ്രേണിയിലുള്ള ഉല്‍പന്നങ്ങള്‍ അടുത്ത മാസത്തോടെ ആമസോണില്‍ ലഭ്യമാകുമെന്ന്‌ സ്ഥാപനത്തിന്റെ ഡപ്യൂട്ടി സെക്രട്ടറി മനീഷ്‌ ഗുപ്‌ത പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക