Image

മുള്ളന്‍പന്നിയുടെ മാളത്തില്‍ കുടുങ്ങിയ യുവാവിന്‌ ശ്വാസം മുട്ടി ദാരുണാന്ത്യം

Published on 20 September, 2018
മുള്ളന്‍പന്നിയുടെ മാളത്തില്‍ കുടുങ്ങിയ യുവാവിന്‌  ശ്വാസം മുട്ടി ദാരുണാന്ത്യം

മുള്ളന്‍പന്നിയുടെ, കുഴലുപോലുള്ള മാളത്തില്‍ കുടുങ്ങിയ യുവാവിനെ  രക്ഷിക്കാനായില്ല. മധ്യപ്രദേശിലെ നര്‍സിങ്‌പൂരിലാണ്‌ സംഭവം. ബസന്ത്‌ കെവാത്ത്‌  32   ആണ്‌ മാളത്തില്‍ കുടുങ്ങി ശ്വാസം മുട്ടി മരിച്ചത്‌. 30 മീറ്റര്‍ അകത്തേക്ക്‌ പോയ യുവാവിന്‌ പക്ഷെ തിരിയാനുള്ള സ്ഥലം  മാളത്തിലുണ്ടായിരുന്നില്ല. അതുകൊണ്ട്‌ തിരിച്ചിറങ്ങാനുമായില്ല.

നര്‍സിങ്‌പൂരിലെ ചാവര്‍പാത ഗ്രാമത്തിനടുത്തുള്ള കാട്ടിലാണ്‌ വിചിത്രമായ സംഭവം അരങ്ങേറിയത്‌. മുള്ളന്‍ പന്നിയുടെ മാളത്തില്‍ കുടുങ്ങിയ ബസന്തിനെ രക്ഷപ്പെടുത്താന്‍ രണ്ട്‌ മണിമുതല്‍ 5.30 വരെ നീണ്ട കഠിനപരിശ്രമം നടത്തിയിരുന്നു. ഇയാളെ പുറത്തെത്തിച്ച്‌ അടുത്തുള്ള ആശുപത്രിയിലെത്തിക്കുമ്പഴേക്കും മരിച്ചിരിന്നു.

`മുള്ളന്‍ പന്നിയുടെ മാളത്തിനുള്ളില്‍ കടക്കുക എന്നത്‌ ഒരു മനുഷ്യനെ സംബന്ധിച്ചിടത്തോളം അസാധ്യമാണ്‌. എന്നാല്‍ ബസന്ത്‌ എങ്ങനെ ചെറിയ ദ്വാരത്തിലൂടെ ഉള്ളില്‍ കടന്നുവെന്ന്‌ വിശ്വസിക്കാന്‍ കഴിയുന്നില്ല. ബസന്ത്‌ 30അടിയോളം മാളത്തിനുള്ളിലോട്ട്‌ പ്രവേശിച്ചിരുന്നു.

ഇവിടെയുള്ള ഗ്രാമീണര്‍ മുള്ളന്‍പന്നിയെ വേട്ടയാടി പിടിക്കാറുണ്ട്‌. ബസന്തും മുള്ളന്‍ പന്നിയെ പിടിക്കാനായിരിക്കാം മാളത്തില്‍ പ്രവേശിച്ചതെന്നാണ്‌ കരുതുന്നത്‌'- തഹസില്‍ദാര്‍ തെണ്ടുഖേദ പങ്കജ്‌ മിശ്ര പറഞ്ഞു.

ഗുഹയ്‌ക്കുള്ളില്‍ പ്രവേശിക്കാന്‍ സ്ഥലമില്ലായിരുന്നെന്നും ബസന്ത്‌ 20 അടി മാളം തുരന്നാണ്‌ ഉള്ളിലേക്ക്‌ പ്രവേശിച്ചതെന്നുമാണ്‌ കരുതുന്നത്‌. പിന്നീട്‌ ഗുഹയില്‍ നിന്ന്‌ തിരിയാന്‍ സ്ഥലമില്ലാത്തതിനാല്‍ ഒരു കാല്‍ ഗുഹയ്‌ക്കുള്ളിലും ഒരു കാല്‍ വെളിയിലുമായിരുന്നെന്നും ശരീരം മുഴുവന്‍ പുറത്തെടുക്കാന്‍ ആണ്‌ മൂന്നരമണിക്കാര്‍ നീണ്ട പരിശ്രമം വേണ്ടി വന്നതെന്ന്‌ തഹസില്‍ദാര്‍ വ്യക്തമാക്കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക