Image

ഓണം ബമ്പര്‍ തൃശൂര്‍ അടാട്ട്‌ സ്വദേശി വത്സമ്മയ്‌ക്ക്‌

Published on 20 September, 2018
 ഓണം ബമ്പര്‍ തൃശൂര്‍ അടാട്ട്‌ സ്വദേശി വത്സമ്മയ്‌ക്ക്‌
സംസ്ഥാന സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ഒന്നാം സമ്മാനം ലഭിച്ചത്‌ തൃശൂര്‍ അടാട്ട്‌ സ്വദേശി വിളക്കുംകാല്‍ പള്ളം വത്സമ്മയ്‌ക്ക്‌. പടിഞ്ഞാറേ കോട്ടയിലെ എസ്‌എസ്‌ മണിയന്‍ ഏജന്‍സിയില്‍ നിന്നും വത്സമ്മ വാങ്ങിയ ടിക്കറ്റ്‌ നമ്പര്‍ ടിബി 128092 നാണ്‌ ഒന്നാം സമ്മാനമായ പത്തു കോടി രൂപ ലഭിച്ചത്‌.

ബുധനാഴ്‌ച ഉച്ചയ്‌ക്ക്‌ നറുക്കെടുത്തെങ്കിലും ഇന്നു രാവിലെയാണ്‌ വിജയിയെ തിരിച്ചറിഞ്ഞത്‌. കഴിഞ്ഞ വര്‍ഷവും തൃശൂര്‍ ജില്ലയില്‍ വിറ്റ ലോട്ടറിക്കായിരുന്നു ഒന്നാം സമ്മാനം. 10 സീരിസുകളിലായി ആകെ 90 ലക്ഷം ഓണം ബമ്പര്‍ ലോട്ടറി ടിക്കറ്റുകളാണ്‌ ഇത്തവണ അച്ചടിച്ചത്‌.

ഒന്നാം സമ്മാനമായ 10 കോടി രൂപ ഒരാള്‍ക്കും രണ്ടാം സമ്മാനമായ അരക്കോടി രൂപ 10 പേര്‍ക്കും മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ 20 പേര്‍ക്കും ലഭിക്കും.

സമാശ്വാസ സമ്മാനമായ അഞ്ചുലക്ഷം രൂപ ഒന്‍പതു പേര്‍ക്ക്‌ ലഭിക്കും. നാലാം സമ്മാനത്തുക അഞ്ചു ലക്ഷം രൂപ 20 പേര്‍ക്ക്‌ ലഭിക്കും. ഒരു ലക്ഷം, 5000, 3000, 2000, 1000, 500 രൂപ എന്നിങ്ങനെയാണു മറ്റു സമ്മാനങ്ങള്‍.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക