Image

വത്സലയുടെ വാടകവീട്ടിലെത്തിച്ചത് 10 കോടിയുടെ മഹാഭാഗ്യം

Published on 20 September, 2018
വത്സലയുടെ വാടകവീട്ടിലെത്തിച്ചത് 10 കോടിയുടെ മഹാഭാഗ്യം

 കേരള സര്‍ക്കരിന്റെ ഓണം ബംബര്‍ ഭാഗ്യക്കുറി ഇത്തവണ പടി കയറിയത് തൃശൂര്‍ അടാട്ടിലെ വത്സല എന്ന വീട്ടമ്മയുടെ വാടക വീട്ടിലേക്ക്. ഭര്‍ത്താവ് മരിച്ച വത്സല സ്വന്തം വീട് തകര്‍ന്ന് വീണതോടെയാണ് മൂന്നു മക്കളെയുംകൊണ്ട് വാടകവീട്ടിലേക്ക് മാറിയത്.

ചിറ്റിലപ്പള്ളിയില്‍ തകര്‍ന്ന വീടിനുപകരം പുതിയ വീട് വത്സലക്ക് ഇനി വേഗത്തില്‍ പണി തീര്‍ക്കാം ഏജന്‍സി കമ്മീഷനും നികുതിയും കഴിച്ച്‌ 6.34 കോടിരൂപ വത്സലക്ക് സ്വന്തമാണ്. തൃശൂര്‍ പടിഞ്ഞാറേക്കോട്ടയിലെ എന്‍ എസ് മണിയന്‍ ഏജന്‍സി വിറ്റ ടിബി 128092 എന്ന ടിക്കറ്റിലാണ് തിരുവോണം ഭാഗ്യമായി എത്തിയത്. ലോട്ടറി വിറ്റ ഏജന്റിന് ഒരു കോടി രൂപയും ലഭിക്കും.

45 ലക്ഷം ഓണം ബംബര്‍ ടിക്കറ്റുകളാണ് 10 സീരിസുകളിലായി ഇത്തവണ പുറത്തിറക്കിയിരുന്നത്. ഇതില്‍ 43.11 ലക്ഷം ടിക്കറ്റുകള്‍ വിറ്റുതീര്‍ന്നിരുന്നു. 250 രൂപയായിരുന്നു ടിക്കറ്റിന്റെ വില. 50 ലക്ഷം, 10 ലക്ഷം. 5 ലക്ഷം എന്നിങ്ങനെയുള്ള രണ്ട്, മൂന്ന്, നാല് സമ്മാനങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക