Image

സുപ്രീം കോടതി നോമിനി സ്ഥിരപ്പെടുത്തല്‍; തിങ്കളാഴ്ചത്തെ ഹിയറിംഗ് നിര്‍ണായകം

ഏബ്രഹാം തോമസ് Published on 20 September, 2018
സുപ്രീം കോടതി നോമിനി സ്ഥിരപ്പെടുത്തല്‍; തിങ്കളാഴ്ചത്തെ ഹിയറിംഗ് നിര്‍ണായകം
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സുപ്രീം കോടതി ജസ്റ്റിസായി നോമിനേറ്റ് ചെയ്ത ജഡ്ജ് ബ്രെറ്റ് കാവനായുടെ സ്ഥിരപ്പെടുത്തല്‍ സെനറ്റ് ജുഡീഷ്യറി കമ്മിറ്റിയുടെ ഹിയറിംഗിനുശേഷം മുഴുവന്‍ സെനറ്റിന്റെയും വോട്ടിംഗിലേയ്ക്ക് നീങ്ങാന്‍ ഒരുങ്ങുകയായിരുന്നു. എന്നാല്‍, ക്രിസ്റ്റി ബ്ലേസി ഫോര്‍ഡ് നോമിനിക്കെതിരെ നടത്തിയ ലൈംഗികാതിക്രമ ആരോപണം തിങ്കളാഴ്ച മറ്റൊരു ഹിയറിംഗ് കൂടി നല്‍കാന്‍ ജൂഡീഷ്യറി കമ്മിറ്റിയെ പ്രേരിപ്പിച്ചു.

1980 കളില്‍ കാവനാ ജോര്‍ജ് ടൗണ്‍പ്രിപ്പറേറ്ററി സ്‌കൂളില്‍ തന്റെ സഹപാഠിയായിരുന്ന മാര്‍ക്ക് ജഡ്ജിനൊപ്പം ചേര്‍ന്ന് തന്നെ ഒരു ബെഡ് റൂമില്‍ പൂട്ടിയിട്ട് കിടക്കയോട് ചേര്‍ത്ത് കെട്ടിയിട്ട് പീഡിപ്പിച്ചു എന്നാണ് കാവനായ്‌ക്കെതിരെ ഫോര്‍ഡ് ഉന്നയിക്കുന്ന ആരോപണം. പീഡനം നടക്കുമ്പോള്‍ മദ്യപിച്ച് മദോന്മത്തനായിരുന്ന ജഡ്ജ് കണ്ടിരുന്ന്, ആനന്ദിച്ചു എന്നും ആരോപണം തുടരുന്നു.

1982 ലാണ് സംഭവം നടന്നതായി ആരോപിക്കപ്പെടുന്നത്. അടുത്ത വര്‍ഷം കാവനായും ജഡ്ജൂം പ്രെപ് സ്‌കൂള്‍ പഠനം പൂര്‍ത്തിയാക്കി. രണ്ടു പേരും ആരോപണം നിഷേധിച്ചു. ഒരു കത്തോലിക്ക മതവിശ്വാസത്തില്‍ വളര്‍ന്ന താന്‍ ഒരിക്കലും ഇങ്ങനെ ഒരു കാര്യത്തിന് കൂട്ടു നില്ക്കുകയില്ല എന്നാണ് ജഡ്ജിന്റെ പ്രതികരണം. എന്നാല്‍, ജഡ്ജ് പ്രസിദ്ധീകരിച്ച രണ്ട് ഓര്‍മ്മക്കുറിപ്പുകളില്‍ പ്രെപ് സ്‌കൂള്‍ കാലം ചരിത്ര നാശം സംഭവിച്ച ആണ്‍കുട്ടികളുടേതായിരുന്നു എന്ന് വിവരിക്കുന്നു. കാവനാ മദ്യപിച്ച് ലക്കു കെട്ട് ഒരിക്കല്‍ കാറിന് പുറത്തേയ്ക്ക് ചര്‍ദിച്ചതായും പറയുന്നു. 1997 ല്‍ പ്രസിദ്ധീകരിച്ച വേസ്റ്റഡ് എന്ന ഓര്‍മ്മക്കുറിപ്പിലാണ് ഇങ്ങനെ എഴുതിയത്.

2005 ല്‍ പ്രസിദ്ധീകരിച്ച ഗോഡ് ആന്റ് മെന്‍ അറ്റ് ജോര്‍ജ് ടൗണ്‍ പ്രെപിലും മറ്റ് ചില സമാന വസ്തുതകള്‍ വെളിപ്പെടുത്തുന്നു. സ്‌കൂളിലെ പാര്‍ട്ടികളില്‍ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് വിവരിച്ച് ഒരു അണ്ടര്‍ ഗ്രൗണ്ട് സ്റ്റുഡന്റ് ന്യൂസ് പേപ്പര്‍ മറ്റ് ചിലരോട് ചേര്‍ന്ന് താന്‍ പുറത്തിറക്കിയിരുന്ന തായും ജഡ്ജ് എഴുതി.
ഫോര്‍ഡ് അവരുടെ അഭിഭാഷകര്‍ മുഖേന പുറത്തിറക്കിയ പ്രസ്താവനയില്‍ തിങ്കളാഴ്ച നടക്കുന്ന വിചാരണയില്‍ താന്‍ ഹാജരാവില്ലെന്നും തന്റെ ആരോപണം ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ അന്വേഷിക്കുകയാണ് ആദ്യം ചെയ്യേണ്ടതെന്നും പറഞ്ഞു. ഈ നിലപാട് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാക്കളുടെ സമ്മര്‍ദം മൂലമാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.
തിങ്കളാഴ്ച നടക്കുന്ന വിചാരണയില്‍ ഫോര്‍ഡ് ഹാജരാവാന്‍ കൂട്ടാക്കുന്നില്ലെങ്കില്‍ അവര്‍ ഹാജരായില്ല എന്ന് പരിഗണിച്ച് ജസ്റ്റീസായി കാവനായെ സ്ഥിരപ്പെടുത്തുവാനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്ന് റിപ്പബ്ലിക്കന്‍ നേതാക്കള്‍ പറയുന്നു. അടുത്ത നടപടി മുഴുവന്‍ സെനറ്റും നോമിനേഷനില്‍ വോട്ട് ഇടുക എന്നതാണ്. സെനറ്റില്‍ കേവല ഭൂരിപക്ഷം ഉള്ളതിനാല്‍ പ്രമേയം പാസ്സാകാനാണ് സാധ്യത.
ഇതിനിടയില്‍ കാവനായ്ക്ക് പിന്തുണ അറിയിച്ച് മുന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷ് പ്രസ്താവന ഇറക്കി. ലോറയും താനും ദശകങ്ങളായി അറിയുകയും ബഹുമാനിക്കുകയും ചെയ്യുന്ന വ്യക്തിയാണ് കാവനാ എന്ന് ബുഷ് ജൂനിയര്‍ പറഞ്ഞു. കാവനാ ഒരു നല്ല ഭര്‍ത്താവും പിതാവും സുഹൃത്തും കറതീര്‍ന്ന വ്യക്തിത്വത്തിന് ഉടമയുമാണ്. അയാള്‍ യുഎസ് സുപ്രീം കോടതിയിലെ അതിഗംഭീരനായ ജസ്റ്റീസാവും എന്ന് ബുഷ് ജൂനിയര്‍ കാവനായുടെ നിയമനം അറിഞ്ഞ ഉടന്‍ പ്രതികരിച്ചിരുന്നു.
ബുഷ് ജൂനിയറിന്റെ വൈറ്റ് ഹൗസില്‍ അഞ്ചു വര്‍ഷം കാവനാ അസോസിയേറ്റ് കൗണ്‍സലും സ്റ്റാഫ് സെക്രട്ടറിയുമായി ജോലി ചെയ്തു. സ്റ്റാഫ് സെക്രട്ടറി ആയിരിക്കുമ്പോള്‍ ഔദ്യോഗിക കത്തിടപാടുകള്‍ കാവനാ വഴിയാണ് നടന്നിരുന്നത്. സ്ഥിരീകരണ വിചാരണ പുരോഗമിക്കുമ്പോള്‍ ഈ സെപ്റ്റംബര്‍ ആദ്യം പുറത്തു വിട്ട കാവനാ സ്റ്റാഫ് സെക്രട്ടറി ആയിരിക്കുമ്പോഴുള്ള ആയിരക്കണക്കിനു രേഖകള്‍ ചില ഡെമോക്രാറ്റ് നേതാക്കളെ സംശയത്തിന്റെ നിഴലിലാക്കി എന്ന് ആരോപണം ഉയര്‍ന്നിരുന്നു.
27 വര്‍ഷം മുന്‍പ് യുഎസ് സുപ്രീം കോടതിയില്‍ ജസ്റ്റിസായി നിയമിതനായ ക്ലാരന്‍സ് തോമസിനെതിരെ മുന്‍പ് ഇദ്ദേഹത്തിന്റെ ഇന്റേണ്‍ ആയിരുന്ന അനിതാഹില്‍ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ചിരുന്നു. നീണ്ടു നിന്ന വിചാരണ ചാനലുകള്‍ ലൈവായി കാണിച്ചു. എങ്കിലും നിയമനം സ്ഥിരീകരിക്കുകയാണ് ഉണ്ടായത്.
Join WhatsApp News
Tom abraham 2018-09-20 07:25:10

Allegation very serious. No confirmation if supreme standards to be prevailed. Different from Justice Thomas past process.

Boby Varghese 2018-09-20 08:07:50
Another woman claims that Judge Kavanaugh abused her while they were in Kindergarten.
Only Democrats , like Bill Clinton, are allowed to abuse Women.
Anthappan 2018-09-20 16:12:15
There are sick people all over the world Boby.  Haven't you heard about the latest rape victim in India?  A seven year old girl was brutally raped by a 22 year old boy . I am quoting Sati Malavi's tweet here for your reading "Just met with 7 year old rape survivor who was brutally raped in Seemapuri yesterday by a 22 year old man. He took her to a park, inserted water pipe inside her private part & then raped her. Girl is v critical, has bled incessantly & was operated upon. Mom single parent, v poor!"  I am pretty sure that people like you won't care about it because you think it OK to rape anyone.  It is no wonder you support Trump, Clarence Thomas, and Judge Kavanah  because for you rape is not a crime even if it is a Kindergarten girl. Even you are justifying it by quoting Clinton (It doesn't matter who it is; rape is a crime)   I am very concerned about your mental stability as American people are concerned about the mental stability of  the people who want to confirm Kavanaugh as the supreme court judge.  The nation is not reeled from the confirmation hearing of Judge Clarence Thomas vs Anita Hill . if  Kavanaugh is  such an honest judge then he should ask for an FBI investigation by himself  and clear his name  Because,  if he is confirmed as a supreme court Judge with the alleged sexual assault crime and without a proper investigation, you can just imagine what impact it would have on thousands of  sexual assault victims in this nation. If Judge Kavanaugh is found guilty he must be impeached as the Federal Judge. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക