Image

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഫ്രാങ്ക്ഫര്‍ട്ടില്‍

ജോര്‍ജ് ജോണ്‍ Published on 20 September, 2018
ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഫ്രാങ്ക്ഫര്‍ട്ടില്‍
ഫ്രാങ്ക്ഫര്‍ട്ട്: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ബിസിനസ് പ്രചാരണത്തിനായി ഫ്രാങ്ക്ഫര്‍ട്ടില്‍ എത്തി. ബംഗാളില്‍ നിന്ന് പത്ത് പേരടങ്ങുന്ന ബിസിനസ് ഡെലഗേഷനുമായി  ഫ്രാങ്ക്ഫര്‍ട്ടില്‍ എത്തിയ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ഫ്രാങ്ക്ഫര്‍ട്ട് ചെംബര്‍ ഓഫ് കൊമേഴ്‌സ്, ഇന്ത്യന്‍ എബസ്സി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, ഇന്ത്യന്‍ ഇറക്കുമതി വ്യവസായികള്‍, ഇന്ത്യന്‍ ബിസിനസ് ഫോറം എന്നിവര്‍ സംയുക്തമായി സ്വീകരണം നല്‍കി.

ഫ്രാങ്ക്ഫര്‍ട്ട് ജെമെറിയാ ഹോട്ടല്‍ സെമിനാര്‍ ഹാളില്‍ കൂടിയ ബിസിനസ് മീറ്റില്‍ ജര്‍മനിയിലെ ഇന്ത്യന്‍ അംബാസിഡര്‍ മുക്ത ഡത്താ ടോമര്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ സ്വാഗതം ചെയ്തു. തുടര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ട് ചെംബര്‍ ഓഫ് കൊമേഴ്‌സിലെ ഇന്റര്‍നാഷണല്‍ വിഭാഗം പ്രസിഡന്റ് ഡോ.ജൂര്‍ഗന്‍ റാറ്റ്‌സിംഗര്‍ എന്നിവരും മമതാ ബാനര്‍ജിക്ക് സ്വാഗതം നേര്‍ന്നു. 

ജര്‍മനിയിലേക്കുള്ള കയറ്റുമതിയില്‍ ഇന്ത്യ നാലാം സ്ഥാനത്താണെന്നും കൂടുതല്‍ ഉല്പന്നങ്ങള്‍ ബംഗാളില്‍ നിന്നും ജര്‍മനി ഇറക്കുമതി ചെയ്യണമെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജി അഭ്യര്‍ത്ഥിച്ചു. ലോകത്തിലെ ഏറ്റവും നല്ല ചായ, ലെതര്‍ ഉല്പന്നങ്ങള്‍, സ്റ്റീല്‍, മത്സ്യം, മെഡിക്കല്‍ ഉപകരണങ്ങള്‍ ബംഗാള്‍ കയറ്റുമതി ചെയ്യുന്നു. ജര്‍മനിയിലെ ഇറക്കുമതി വ്യവസായികള്‍  മമതാ ബാനര്‍ജിയുടെ അഭ്യര്‍ത്ഥനയെ സ്വാഗതം ചെയ്തു. തുടര്‍ന്ന് വിഭവസമ്യുദ്ധമായ ഉച്ചഭക്ഷണവും, ബംഗാലിനെപ്പറ്റിയുള്ള ഡോക്യുമെന്ററി ഫിലിമും പ്രദര്‍ശിപ്പിച്ചു.

ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഫ്രാങ്ക്ഫര്‍ട്ടില്‍ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ഫ്രാങ്ക്ഫര്‍ട്ടില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക