Image

കേരളത്തെ രക്ഷിക്കാന്‍ മാര്‍ഗ്ഗങ്ങള്‍ ഏറെ - (ഡോ എ കെ ബി പിള്ള)

ഡോ എ കെ ബി പിള്ള (ചെയര്‍മാന്‍,ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റഗ്രല്‍ ഹ്യൂമണ്‍ ഡവലപ്‌മെന്റ്, ന്യുയോര്‍ക്ക്) Published on 20 September, 2018
കേരളത്തെ രക്ഷിക്കാന്‍  മാര്‍ഗ്ഗങ്ങള്‍ ഏറെ -  (ഡോ എ കെ ബി പിള്ള)
 കേരളത്തെ രക്ഷിക്കാനാകുമോ എന്നത് പ്രളയാനന്തരം ഉയരുന്ന പ്രധാന ചോദ്യങ്ങളിലൊന്നാണ്. കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തെക്കുറിച്ച് പ്രഖ്യാപനങ്ങള്‍ മുഴങ്ങുമ്പോഴും കേരളത്തെ എങ്ങനെ രക്ഷിക്കും എന്ന ചോദ്യം മുഴച്ചു നില്‍ക്കും. പാരിസ്ഥിതിക തകര്‍ച്ചയി്ല്‍ നിന്നു മാത്രമല്ല യുവാക്കള്‍ ജോലി തേടി നാടു വിടുന്നതില്‍ നിന്നും വിഷമടങ്ങിയ ഭക്ഷണവും മലിനീകരണവും രോഗങ്ങളും മൂലം ജനം കഷ്ടപ്പെടുന്നതില്‍ നിന്നും കേരളത്തെ രക്ഷിക്കേണ്ടതുണ്ട്. സൃഷ്ടി പരമായ പ്രതിബന്ധതയിലേക്ക് ജനങ്ങളെ ഉണര്‍ത്തേണ്ടതുമുണ്ട്. വനങ്ങള്‍, മലകള്‍, നദികള്‍ തുടങ്ങി പ്രകൃതിയെ തുടര്‍ച്ചയായി ചൂഷണം ചെയ്തതും സംരക്ഷിക്കാതിരുന്നതും പ്രശ്‌ന കാരണങ്ങളാണ്. അതോടൊപ്പം വെള്ളപ്പൊക്കത്തേയും അണക്കെട്ടുകളേയും നിയന്ത്രിക്കാന്‍ ഏകീകൃത സംവിധാനം ഇല്ലാത്തതും മാറേണ്ടതുണ്ട്. ഇച്ഛാശക്തി ഉണ്ടെങ്കില്‍ ഇതിനൊക്കെ പരിഹാരം കാണാനാകും
 സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് ശക്തമായ നിയമ നടപടികള്‍ ഉണ്ടാകുക എന്നതാണ് പ്രധാനം. മരം മുറിക്കലിനു തടയിടുകയും വാഗമണ്‍ പോലുള്ള മലകളില്‍ മരങ്ങള്‍ വെച്ചു പിടിപ്പിക്കുകയും വേണം. വെള്ളക്കെട്ടിനു സാധ്യതയുള്ളതിനാല്‍ മണല്‍ ഖനനം നിര്‍ത്തലാക്കണം.. നിയന്ത്രണമില്ലാതെ മാലിന്യങ്ങള്‍ തള്ളിയും മറ്റു വിധത്തിലും  ജലാശയങ്ങളിലെ ഓക്‌സിജന്റെ അളവു കുറയ്ക്കുകയും വെള്ളത്തിലെ ജൈവ വ്യവസ്ഥ തകര്‍ക്കുകയും ചെയ്യുന്നത് തടയണം. മാനിന്യങ്ങള്‍ കത്തിച്ച് വായു മലിനമാക്കുന്നതും ഇല്ലാതാക്കണം ശക്തമായ നിയമ നടപടികള്‍ കൊണ്ടേ ഇത് സാധ്യമാകു.
 വനവല്‍ക്കരണത്തിന് ജപ്പാന്‍ മാതൃക പരീക്ഷി്ക്കാവുന്നതാണ്. മലകള്‍, വഴിവക്കുകള്‍ തുടങ്ങി ലഭ്യമായ സ്ഥലത്തെല്ലാം മരങ്ങല്‍ നടണം. പെട്ടെന്നു വളരുന്ന തണല്‍ മരങ്ങള്‍ക്കിടയില്‍ പഴങ്ങള്‍ നല്‍കുന്ന ചെടികളും നടണം. മരം വെച്ചു പിടിപ്പിക്കുന്നതിലൂടെ കാടു തന്നെ സൃഷ്ടിക്കാനാകും ഇത്തരം കാടുകളില്‍ തേനീച്ച, മുയല്‍, കാട്ടുകോഴി തുടങ്ങി ജനങ്ങള്‍ക്ക ഭക്ഷ്യ യോഗ്യമായ ജീവികളെ വളര്‍ത്തുകയും ആകാം.

 മലകളിലും  കുന്നുകളിലും ജലം കെട്ടി നിന്ന്  ഉരിള്‍ പൊട്ടലിനു സാധ്യതയുള്ള വിടവുകള്‍  കണ്ടെത്തി തുറന്നു വിടണം. ഇപ്പോഴത്തെ മലയിടിച്ചിലിന്റെ മാതൃക പഠിച്ച ശേഷം ആവശ്യമുള്ളിടത്ത് കോണ്‍ക്രീറ്റ് ഭിത്തി കൊട്ടുന്നത് അലോചിക്കാം.
പശ്ചിമ ഘട്ടത്തിലെ 75 ശതമാനവും മനുഷാവാസത്തിനു യോജിച്ചതല്ല. സര്‍ക്കാര്‍ ഒരു തരത്തിലും ഇവിടെ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തികള്‍ അനുവദിക്കരുത്.

 പ്രളത്തെ തടയാന്‍ നദികളുടെ ആഴം കൂട്ടുന്ന  രീതി കേരളത്തിലും വേണം. മഴക്കാലത്തെ അധിക ജലം കനാലുകളിലൂടെ തിരിച്ചു വിട്ട് മലകളിലും സമതലങ്ങളിലും  തടാകങ്ങള്‍ സൃഷ്ടിച്ചെടുക്കാനാകും.വെള്ളപ്പോക്കമില്ലാത്ത സമയത്ത് ഇത്തരം ക്രിത്രിമ തടാകങ്ങളില്‍  കൃഷി ഇറക്കാവുന്നതാണ്.

 തടാകങ്ങള്‍, വലിയ നദികള്‍, സമുദ്ര തീരങ്ങള്‍ എന്നിവിടങ്ങളില്‍ കണ്ടല്‍ ചെടികള്‍ നടണം. കണ്ടല്‍കാടുകള്‍ മലീനീകരണം തടയുന്നതിനൊപ്പം മത്സ്യങ്ങളുടെ ആവാസ കേന്ദ്രമായും മാറും. സാധ്യമായ തീരങ്ങളില്‍ മുളകളും നടണം. തടാകങ്ങളില്‍ ചെറിയ തുരുത്തുകള്‍ സൃഷ്ടിച്ച് മലീനീകരണം നിയന്ത്രിക്കാനാകും. ഇത്തരം തുരുത്തുകളുടെ പുറം മണ്ണും ചെളിയും നീക്കം ചെയ്യുകയും മുള ഉള്‍്‌പ്പെടെ  വൃക്ഷങ്ങള്‍ നടുകയും ചെയ്യാം.  ജലം ശുദ്ധീകരിക്കുന്നതിന് അപ്പക്കാരം, കരിച്ച ചിരട്ടകള്‍ തുടങ്ങി ഹാനികരമല്ലാത്ത വസ്തുക്കള്‍ ഉപയോഗിക്കണം.

മഴക്കാല വെള്ളപ്പൊക്കം നെല്‍ പാടങ്ങളെ വലിയ തോതില്‍ ശുദ്ധീകരിക്കും. മലീനീകരണം തടയാന്‍ നെല്‍പാടങ്ങളും വനം തുരുത്തുകളും സൃഷ്ടിക്കണം. പാടങ്ങളുടെ തീരത്ത് ഭക്ഷ്യയോഗ്യമായകും ഔഷധഗുണമുള്ളതുമായ ചെടുകള്‍ നടാം. ജൈവ വളങ്ങള്‍ മാ്ത്രമേ ഉപയോഗിക്കാവൂ. അരിക്കു പുറമെ താറാവ് വളര്‍ത്തല്‍, തവള, മനഞ്ഞില്‍ മത്സ്യം എന്നിവയുടെ തിരിച്ചു വരവിനും ഇത് വഴിവെക്കും. 

കേരളത്തെ രക്ഷിക്കാന്‍  മാര്‍ഗ്ഗങ്ങള്‍ ഏറെ -  (ഡോ എ കെ ബി പിള്ള)
Join WhatsApp News
ബലാല്‍സംഗം ഇല്ലാത്ത ഇന്ത്യ 2018-09-20 08:31:00
ഇദേഹം പണ്ടൊരു  കിത്താബു എഴുതി ' എങ്ങനെ ഇന്ത്യയിലെ ബലാല്‍സംഗം ഇല്ലാതെ ആക്കാം. പിന്നെ ഒരിക്കലും ഇന്ത്യയില്‍ അങ്ങനെ സംഭവിച്ചില്ല . ഇനി ഇത് കൂടി അങ്ങ് നടപ്പില്‍ ആക്കുക 
നാരദന്‍ ന്യൂ യോര്‍ക്ക്‌ 
വിദ്യാധരൻ 2018-09-20 19:01:17
ഇല്ല പറഞ്ഞിട്ടില്ല നിങ്ങൾ 
ആസാദ്യമായതൊന്നുമിങ്ങ് 
'ഹരിതാഭമായ ലോകത്തത്രേ 
ജീവന്റെ നാഡിമിടിപ്പു കേൾപ്പൂ' 
തരുന്നുണ്ട് ആമസോൺ ആരണ്യങ്ങൾ 
നമ്മൾക്കൊത്തിരി പ്രാണവായു 
ഒരു മരം നിങ്ങൾ വെട്ടിയിട്ടാൽ 
മറ്റൊരു മരം നട്ടിടേണം 
ആറും പുഴകളും തോടുകളും 
ജീവന്റെ അനുസ്യൂത  പ്രാവാഹമത്രെ
അനധികൃതമായി മണലുമാന്തി 
അതിലേക്ക് മാലിന്യം വലിച്ചെറിഞ്ഞു
കെടുത്തല്ലേ ചൈതന്യം എന്നേക്കുമായി  
പ്രകൃതിയാം അമ്മയെ  കാത്തിടുകിൽ 
ചതിക്കില്ലമ്മ നമ്മെ തീർച്ചയത്രേ 
മറ്റൊരുത്തൻ ഇത് ചെയ്യ്തിടാനായി 
കാത്തിരിക്കാതെ നാം തന്നെ  ചെയ്യ്തിടേണം

വളരെ നല്ല ഒരു ബോധവത്കരണ ലേഖനത്തിന് നന്ദി
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക