Image

അഭിമന്യു വധക്കേസില്‍ പ്രധാന പ്രതിയായ ആരിഫ് ബിന്‍ സലിം പിടിയില്‍

Published on 20 September, 2018
അഭിമന്യു വധക്കേസില്‍ പ്രധാന പ്രതിയായ ആരിഫ് ബിന്‍ സലിം പിടിയില്‍

അഭിമന്യു വധക്കേസില്‍ പ്രധാന പ്രതിയായ ആരിഫ് ബിന്‍ സലിം പിടിയിലായി. ക്യാമ്ബസ് ഫ്രണ്ടിന്റെ ജില്ലാ പ്രസിഡന്റായ ആരിഫ് ബിന്‍ സലിമിനെ പെരുമ്ബാവൂരില്‍ വച്ചാണ് പിടികൂടിയത്. കേസിലെ എട്ട് പ്രതികളുടെ ലുക്കൗട്ട് നോട്ടീസ് പൊലീസ് നേരത്തെ പുറത്തിറക്കിയിരുന്നു. ഇതില്‍ ആരിഫും ഉള്‍പ്പെട്ടിരുന്നു.

ആലുവ ചുണങ്ങുംവേലിക്കര സ്വദേശിയാണ് ആരിഫ്. കൊലപാതകത്തിനായി ആളുകളെ ഏര്‍പ്പെടുത്തിയത് ആരിഫാണെന്നാണ് പൊലീസ് പറയുന്നത്. അഭിമന്യുവിനെ നേരിട്ട് ആക്രമിച്ചതിലും പങ്കുണ്ടെന്ന് പൊലീസ് പറയുന്നു.

കേസിലെ ഏറ്റവും പ്രധാന പ്രതികള്‍ ഉള്‍പ്പടെ എട്ട് പേരെ ഇനിയും പിടികൂടാനുണ്ടായിരുന്നു. കേസില്‍ ആകെ 27 പ്രതികളാണ് ഉള്ളത്. 19 പേരെ ഇതിനോടകം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇനി ഏഴ് പേരെ കൂടി പിടികൂടാനുണ്ട്.

മഹാരാജാസ് കോളേജിന് സമീപത്ത് വച്ച്‌ എസ്‌എഫ്‌ഐ ഇടുക്കി ജില്ല കമ്മിറ്റിയംഗമായ അഭിമന്യുവിനെ കൊലപ്പെടുത്തിയിട്ട് 90 ദിവസം പിന്നിട്ടു. കേസില്‍ ഇനിയും കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തില്‍ മറ്റ് പ്രതികള്‍ക്ക് ജാമ്യം ലഭിക്കാനുളള സാഹചര്യമാണ് ഉളളത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക