Image

കണ്ണൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഇറങ്ങി: മലബാറിന്റെ 40 വര്‍ഷത്തെ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നു (കുര്യന്‍ പാമ്പാടി)

Published on 20 September, 2018
കണ്ണൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഇറങ്ങി: മലബാറിന്റെ 40  വര്‍ഷത്തെ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നു (കുര്യന്‍ പാമ്പാടി)
മലബാറിന്റെ നാലു പതിറ്റാണ്ടു കാലത്തെ സ്വപ്നം സാക്ഷാല്‍ക്കരിച്ചുകൊണ്ട് കണ്ണൂരിലെ പുതിയ വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ബോയിങ് 737 വിമാനം വ്യാഴാഴ്ച്ച രാവിലെ ലാന്‍ഡ് ചെയ്തു. കേരളത്തിലെ നാലാമത്തെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അടുത്തമാസം ഒടുവില്‍ റെഗുലര്‍ സര്‍വീസ് ആരംഭിക്കും.

ഉത്തരകേരളത്തിനും(കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് ജില്ലകള്‍) കര്‍ണാടകത്തിനും ഏറെ പ്രയോജനംചെയ്യുന്ന കണ്ണൂര്‍ താവളം അവിടെ നിന്നുള്ള ഗള്‍ഫ് കുടിയേറ്റക്കാര്‍ക്ക് വളരെ സൗകര്യപ്രദമായിരിക്കും. കൈത്തറി, കശുവണ്ടി, പച്ചക്കറി കയറ്റുമതിക്കാര്‍ക്കും വഴിതെളിയും. കണ്ണൂര്‍ യുണിവേഴ്‌സിറ്റിക്കും കാസര്‍ഗോട്ടെ സെന്‍ട്രല്‍ യുണിവേഴ്‌സിറ്റിക്കും ഇത് ലോകവാതായനങ്ങള്‍ തുറന്നു കൊടുക്കും. ഏഴിമലയിലെ നേവല്‍ അക്കാദമി
ക്കും.

പ്രതിവര്‍ഷം പത്തുലക്ഷം യാത്രക്കാര്‍ കണ്ണൂര്‍ വഴി കടന്നു പോകും എന്നാണ് കണക്ക്. 2025 ആകുമ്പോഴേക്കും ഇത്അമ്പതു ലക്ഷം ആകുമെന്നുപ്രതീ
ക്ഷിക്കപ്പെടുന്നു.ഇരുനൂറോളം പേര്‍ക്ക് കയറാവുന്ന വിമാനം തിരുവന്ത
രത്തുനിന്നാണ് പറന്നെത്തിയത്ത്. ആറുതവണ ആകാശത്ത് ചുറ്റിപ്പറന്നശേഷം അനായാസേന പുതിയ 3050 മീ.റണ്‍വേയില്‍ ഇറങ്ങുകയായിരുന്നു. കിയാലിലെ പുതുപുത്തന്‍ ഫയര്‍ഫോഴ്‌സ് വാഹനങ്ങള്‍ ഉയര്‍ത്തിയ ജലധാരകള്‍ക്കു നടുവിലൂടെ (വാട്ടര്‍ സല്യൂട്ട്) വിമാനം ഏപ്രണിലേക്കു നീങ്ങിനീങ്ങി. അവിടെ സജ്ജീകരിച്ചിട്ടുള്ള ആറു എയ്‌റോബ്രിഡ്ജു
കളിലൊന്നിന്റെ അരികില്‍ അത് പാര്‍ക്ക് ചെയ്തു.

വിമാനത്തില്‍ നിന്നിറങ്ങിയ ക്യാപ്റ്റനെയുംസഹപൈലറ്റ്മാരെയും കിയാല്‍ മാനേജിങ് ഡയറക്ടര്‍ വി.തുളസീദാസും എയര്‍പോര്‍ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഉദ്യോഗസ്ഥന്മാരും ചേര്‍ന്ന് സ്വീകരിച്ചു.എയര്‍ ഇന്ത്യയുടെ മുന്‍ മാനേജിങ് ഡയറക്ടര്‍ ആണ് തുളസിദാസ് ഐ.എ.എസ്.(റിട്ട). ചൊവ്വാഴ്!ച്ച
മുഖ്യമന്ത്രി അമേരിക്കയില്‍ നിന്ന് മടങ്ങി എത്തിയ ശേഷം ഉദ്ഘാടന തീയതി നിശ്ചയിക്കുമെന്നുഅദ്ദേഹം അറിയിച്ചു.

വിമാനത്താവളത്തിനു 3050 മീ.(10,007 അടി) നീളമുള്ള റണ്‍വേ ആണുള്ളത്. ഇത് 4000 മീറ്റര്‍ ആയി നീട്ടുന്നതോടെ കേരളത്തിലെ ഏറ്റം നീളം കൂടിയ റണ്‍വേ കണ്ണൂരിലേതായിരിക്കും. ഇന്ത്യയിലെ നാലാമത്തെയും. ന്യൂഡല്‍ഹി (4430 മീ.), ഹൈദ്രബാദ് ((4260), ബാഗ്ലൂര്‍ (4120) എന്നിവമാത്രമേ മുന്നില്‍ ഉണ്ടാവൂ. ഇപ്പോള്‍ കോഡ് ഇ വിമാനങ്ങള്‍ (ബോയിങ് ബി.777, എയര്‍ബസ് എ 330) സുഗമമായി ഇറങ്ങും. 4000 മീറ്ററാകുന്നതോടെ കോഡ് എഫ് ഇനത്തില്‍ പെട്ട എയര്‍ ബസ് എ 380 പോലുള്ള ഭീമന്‍ വിമാനങ്ങള്‍ക്കും ഇറങ്ങാന്‍ കഴിയും.

കണ്ണൂര്‍ നഗരത്തില്‍ നിന്ന് 25 കി.മീ.അകലെ മൂര്‍ക്കന്‍ പറമ്പിലെ 2300 ഏക്കറില്‍ 2292 കോടി രൂപ മുടക്കി നിര്‍മ്മിച്ച പുതുപുത്തന്‍ (ഗ്രീന്‍ഫീല്‍ഡ്) എയര്‍പോര്‍ട്ടിന്റെ മനോഹരമായ ടെര്‍മിനല്‍ മന്ദിരം പൂര്‍ത്തിയായിട്ടുണ്ട്. 97,000 ച,മീറ്ററാണ് (1,44,100 ച.അടി) വിസ്തീര്‍ണം. വലിപ്പത്തില്‍ ഇത് ഇന്ത്യയിലെ എട്ടാമത്തേതായിരിക്കും. 48 ചെക് ഇന്‍ കൗണ്ടറുകള്‍ ഉണ്ട്. വലിയ കാര്‍ഗോ കോംപ്ലെക്‌സും പണി തീര്‍ന്നു വരുന്നു.

ഇന്ത്യയിലെ വിമാനക്കമ്പനികള്‍ക്കു സര്‍വീസ് ആരംഭിക്കാനാണ് ഇതിനകം അനുമതി നല്‍കിയിട്ടുള്ളത്. എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്, ജെറ്റ് എയര്‍വെയ്‌സ്, സ്‌പൈസ് ജെറ്റ് തുടങ്ങിയ എയര്‍ലൈനുകള്‍ ആദ്യം തുടങ്ങും. ഇരുപതു കമ്പനികള്‍ ലൈസന്‍സിന് അപേക്ഷിച്ചിട്ടുണ്ട്. ഇവയില്‍ ഗള്‍ഫ് കമ്പനികള്‍ പ്രമുഖം. അവ ലൈസന്‍സിനായി കാത്തിരിക്കുകയാണ്.
കണ്ണൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഇറങ്ങി: മലബാറിന്റെ 40  വര്‍ഷത്തെ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നു (കുര്യന്‍ പാമ്പാടി)
കണ്ണൂര്‍ അന്ത്രാരാഷ്ട്ര ഏയര്‍പോര്ട്
കണ്ണൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഇറങ്ങി: മലബാറിന്റെ 40  വര്‍ഷത്തെ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നു (കുര്യന്‍ പാമ്പാടി)
എയര്‍ ഇന്ത്യ എക്‌സ്പ്രസ് എത്തിച്ചേര്‍ന്നപ്പോള്‍
കണ്ണൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഇറങ്ങി: മലബാറിന്റെ 40  വര്‍ഷത്തെ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നു (കുര്യന്‍ പാമ്പാടി)
എയ്‌റോബ്രിഡ്ജിനടുത്ത് സ്വീകരണം
കണ്ണൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഇറങ്ങി: മലബാറിന്റെ 40  വര്‍ഷത്തെ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നു (കുര്യന്‍ പാമ്പാടി)
കിയാലും ലോഗോയും
കണ്ണൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഇറങ്ങി: മലബാറിന്റെ 40  വര്‍ഷത്തെ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നു (കുര്യന്‍ പാമ്പാടി)
ടെര്‍മിനലിന്റെ മുന്‍ഭാഗം
കണ്ണൂരില്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് ഇറങ്ങി: മലബാറിന്റെ 40  വര്‍ഷത്തെ സ്വപ്നം സാക്ഷാല്‍ക്കരിക്കുന്നു (കുര്യന്‍ പാമ്പാടി)
ടെര്‍മിനല്‍ ഉള്‍ഭാഗം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക