Image

പെണ്‍കുട്ടികളെ ചെറിയ പ്രായത്തിലെ കന്യാസ്ത്രീമഠത്തിലേക്ക് അയയ്ക്കരുത്: പോലീസ് നടപടി ആടിനെ ഇല കാണിച്ച് കൊണ്ടുപോകുന്നതുപോലെ: കെമാല്‍പാഷ

Published on 20 September, 2018
പെണ്‍കുട്ടികളെ ചെറിയ പ്രായത്തിലെ കന്യാസ്ത്രീമഠത്തിലേക്ക് അയയ്ക്കരുത്: പോലീസ് നടപടി ആടിനെ ഇല കാണിച്ച് കൊണ്ടുപോകുന്നതുപോലെ: കെമാല്‍പാഷ

കൊച്ചി: കന്യാസ്ത്രീ നല്‍കിയ ഫ്രാങ്കോയ്‌ക്കെതിരായ പീഡനപരാതിയില്‍ ആടിനെ ഇല കാണിച്ച് കൊണ്ടുപോകുന്നതു പോലെയാണ് പോലീസെന്ന് ജസ്റ്റിസ് ബി. കെമാല്‍പാഷ. കേസ് കോടതി പരിഗണിക്കുന്നു എന്ന കാരണം കൊണ്ട് പ്രതിയെ അറസ്റ്റ് ചെയ്യാതിരിക്കേണ്ടതില്ലെന്നും ഇതുസംബ്‌നധിച്ച് നിരവധി സുപ്രീംകോടതി വിധികളുണ്ടെന്നും കെമാല്‍പാഷ വ്യക്തമാക്കി.

കൊച്ചി കടവന്ത്ര വൈഎംസിഎ ഹാളില്‍ വനിതാ സുരക്ഷയെക്കുറിച്ചുള്ള സെമിനാറില്‍ സംസാരിക്കവെയാണ് കെമാല്‍പാഷ തുറന്നടിച്ചത്. സ്ത്രീകളെ ഉപഭോക്തൃവസ്തുവായി കാണുന്ന നാട്ടില്‍ അവര്‍ എങ്ങനെ സുരക്ഷിതരാകുമെന്നും, ഇച്ഛാശക്തിയുള്ള സര്‍ക്കാരുള്ളിടത്തേ സ്ത്രീകള്‍ക്ക് സുരക്ഷയുണ്ടാകുകയുള്ളു. സമൂഹത്തില്‍ പിടിപാടുള്ളവര്‍ക്കും അന്യരുടെ പണമുള്ള മേലധ്യക്ഷന്മാര്‍ക്കും മുന്നില്‍ നിയമം ഓച്ഛാനിച്ചു നില്‍ക്കുമെന്നും കെമാല്‍പാഷ പറഞ്ഞു. 

അതേസമയം പെണ്‍കുട്ടികളെ ചെറിയ പ്രായത്തില്‍ തന്നെ മാതാപിതാക്കള്‍ മഠത്തിലേക്ക് അയയ്ക്കുന്നതിനു പകരം പ്രായപൂര്‍ത്തിയായ ശേഷം സ്വന്തം തീരുമാനപ്രകാരം പോകാന്‍ അനുവദിക്കണമെന്നതാണ് അഭിപ്രായം. സ്ത്രീകള്‍ക്കു നീതി കിട്ടുന്നില്ലെന്നു തോന്നുന്നിടത്ത് സമരത്തിനു എല്ലാവരും ഇറങ്ങണമെന്നും, സമരത്തിനിറങ്ങിയ കന്യാസ്ത്രീമാരും വനിതകളും സമൂഹത്തിനു മാതൃകയാണെന്നും കെമാല്‍പാഷ കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക