Image

ലൈസന്‍സും വാഹന രേഖകളും ഡിജിറ്റില്‍ പതിപ്പ് മതിയെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

Published on 20 September, 2018
ലൈസന്‍സും വാഹന രേഖകളും ഡിജിറ്റില്‍ പതിപ്പ് മതിയെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ

തിരുവനന്തപുരം: ലൈസന്‍സ്, വാഹന രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് രേഖകളുടെ പകര്‍പ്പ് ഇനി കൈവശം വയ്‌ക്കേണ്ടതില്ലെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ. പോലീസ് പരിശോധിക്കുമ്പോള്‍ മൊബൈലിലോ ടാബിലോ ഉള്ള ഡിജിറ്റല്‍ ലോക്കറിലെ രേഖകള്‍ കാണിച്ചാല്‍ മതി. കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഡിജിലോക്കര്‍ അംഗീകൃത രേഖയായെന്നും ഡി.ജി.പി പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി.

ല്‌ലാ പോലീസ് മേധാവിമാര്‍ ട്രാഫിക് പരിശോധനയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കണമെന്ന് ഡി.ജി.പി ആവശ്യപ്പെട്ടു. മോട്ടോര്‍ വാഹന നിയമം (1988), കേന്ദ്ര മോട്ടോര്‍ വാഹന റൂള്‍ (1989) എന്നിവ പ്രകാരം വാഹന പരിശോധന സമയത്ത് ലൈസന്‍സ്, രജിസ്‌ട്രേഷന്‍, ഇന്‍ഷുറന്‍സ് തുടങ്ങിയ രേഖകള്‍ നല്‍കേണ്ടതാണ്. എന്നാല്‍ ഐ.ടി ആക്ട് (2000) പ്രകാരം ഇനി മുതല്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്ത ഡിജി ലോക്കറിലെ രേഖകള്‍ കാണിച്ചാല്‍ മതിയാകും. 

നിയമലംഘനം നടന്നതിന്റെ അടിസ്ഥാനത്തില്‍ ഏതെങ്കിലും രേഖകള്‍ പിടിച്ചെടുക്കേണ്ടതുണ്ടെങ്കില്‍ വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ അക്കാര്യം ഡിജി ലോക്കറില്‍ രേഖപ്പെടുത്തണം. മൊബൈല്‍ ഫോണ്‍, ടാബ് എന്നിവയില്‍ ഡിജി ലോക്കര്‍ ഇന്‍സ്റ്റാള്‍ ചെയ്യാം. കടലാസ് രേഖകള്‍ സ്‌കാന്‍ ചെയ്ത് ഡിജിറ്റലാക്കി സ്വന്തം ഇ ഒപ്പ് ഉപയോഗിച്ച് സാക്ഷ്യപ്പെടുത്തിയും സൂക്ഷിക്കാം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക