Image

കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ 24 വൃദ്ധ മാതാപിതാക്കളെ ഉപേക്ഷിച്ച നിലയില്‍

Published on 20 September, 2018
കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ 24 വൃദ്ധ മാതാപിതാക്കളെ ഉപേക്ഷിച്ച നിലയില്‍

കോഴിക്കോട്: കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിയില്‍ 24 വൃദ്ധരായ മാതാപിതാക്കളെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.  അസുഖം ബാധിച്ച് ആശുപത്രിയില്‍ കൊണ്ടുവന്നവരെ പലസമയങ്ങളിലായി ബന്ധുക്കള്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. തെരുവില്‍ ഉപേക്ഷിച്ചനിലയഇല്‍ കണ്ടെത്തിയ ചിലരെ സന്നദ്ധപ്രവര്‍ത്തകരാണ് ആശുപത്രിയില്‍ എത്തിച്ചത്. പലരും മാസങ്ങളായി ആശുപത്രിയിലെ അന്തേവാസികളായി കഴിയുകയാണ്

പ്രായാധിക്യം മൂലമുള്ള അസുഖങ്ങള്‍ ബാധിച്ചവരാണ് ആശുപത്രിയില്‍ കഴിയുന്നവരില്‍ പലരും. വീടുകളില്‍ വിവരമറിയിച്ചിട്ടും ആരും വരാത്ത സാഹചര്യത്തില്‍ പ്രശ്‌നം ജില്ലാ ലീഗല്‍ അതോറിറ്റിയുടെ ശ്രദ്ധയഇലപ്പെടുത്തിയിരിക്കുകയാണ്. ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ നിന്നും ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയശേഷം നടപടി എടുക്കുമെന്നും അതുവരെ ഇവരെ ആശുപത്രിയില്‍ സംരക്ഷിക്കുമെന്നും കളക്ടര്‍ യു.വി. ജോസ് വ്യക്തമാക്കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക