Image

പ്രിയ ഇ-മലയാളിക്ക് അഭിനന്ദനങ്ങള്‍! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)

എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍) Published on 21 September, 2018
പ്രിയ ഇ-മലയാളിക്ക് അഭിനന്ദനങ്ങള്‍! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
അമേരിക്കയിലെങ്ങും ലോകമൊക്കെയും പടര്‍ന്നു പന്തലിച്ചു കിടക്കുന്ന ഇ മലയാളി വളരെയേറെ എഴുത്തുകാരെ എഴുത്തിലൂടെ കൈ പിടിച്ചുയര്‍ത്തുന്നതില്‍, അഭിമാനകരവും അഭിനന്ദനീയവുമായി മുന്നേറുന്നതില്‍ അങ്ങേയറ്റം സന്തോഷമുണ്ട്. കൃതജ്ഞതയുണ്ട്. വര്‍ഷംതോറും ഏറ്റവും മികച്ച എഴുത്തുകാരെ തെരഞ്ഞെടുക്കുകയെന്ന ഭാരമേറിയ കൃത്യം കുറ്റമറ്റ രീതിയില്‍ നിര്‍വ്വഹിക്കുന്നത് ഒരു വലിയ ചുമതല തന്നെയാണ്. ഈ ബൃഹത്തായ വെബ്‌സൈറ്റിന്റെ ചുക്കാന്‍ പിടിക്കുന്ന ശ്രീ.ജോര്‍ജ് ജോസഫ് ഏറ്റം അഭിനന്ദനമര്‍ഹിക്കുന്നു. എഴുത്തുകാരുടെ കഴിവുകള്‍ പ്രകടിപ്പിക്കാന്‍ അവസരങ്ങള്‍ നല്‍കി. അവരെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുന്ന ഒരു മഹാപ്രസ്ഥാനമായി ഇ മലയാളി വളര്‍ന്നു കഴിഞ്ഞു. ഇ മലയാളി അവാര്‍ഡുകള്‍ സംഘടിപ്പിച്ചു തുടങ്ങിയിട്ട് ഇത് അഞ്ചാം വര്‍ഷം. വളരെ വിജയകരമായി ഇത് നിവര്‍ത്തിക്കാന്‍ ഇ മലയാളിക്ക് സാധിച്ചത് അതിന്റെ അണിയറ പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥമായ സേവനവും അകമഴിഞ്ഞ അര്‍പ്പണ മനോഭാവവുമാണ്.

അമേരിക്കന്‍ മലയാളി സാഹിത്യകാരന്മാര്‍ നാട്ടിലെ മുഖ്യധാരാ എഴുത്തുകാര്‍ക്കൊപ്പം നില്‍ക്കാന്‍ കരുത്തുള്ള സര്‍ഗ്ഗ പ്രതിഭയുള്ളവരാണ്. എന്നാല്‍ അവരുടെ കൃതികള്‍ പ്രകാശിപ്പിക്കപ്പെട്ടെങ്കിലേ സഹൃദയരായ വായനക്കാര്‍ അറിയുകയുള്ളൂ. ഇ-മലയാളി അതിന്റെ താളുകളിലേക്ക് വൈവിധ്യമാര്‍ന്ന രചനകള്‍ നിര്‍വഹിക്കുന്ന എല്ലാ എഴുത്തുകാരെയും സ്വാഗതം ചെയ്യുന്നു. സാഹിത്യത്തിലെ ഓരോ ശാഖകളിലും മികച്ച രചനകള്‍ കാഴ്ചവച്ചവരെ പ്രതിവര്‍ഷം അംഗീകരിക്കുന്നു. അവര്‍ക്ക് അവാര്‍ഡുകള്‍ സമ്മാനിക്കുന്നു. 2016 ലെ അവാര്‍ഡ് ജേതാക്കളില്‍ കവിതക്കുള്ള അവാര്‍ഡ് നല്‍കി എന്നെയും ആദരിച്ചതില്‍ ഇ മലയാളിയോട് ഞാന്‍ എന്നും കടപ്പെട്ടിരിക്കുന്നു.

ഓരോ എഴുത്തുകാരും അയക്കുന്ന കൃതികള്‍ മനോഹരമായ ഗ്രാഫിക്കുകളോടെ പ്രസിദ്ധീകരിക്കുന്ന ഇ-മലയാളി അമേരിക്കന്‍ മലയാളികളുടെ സന്തതസഹചാരിയാണ്. ഇ-മലയാളി ഒരു സമ്പൂര്‍ണ്ണ വൃത്താന്തപത്രികയും സാഹിത്യ മാസികയുമാണ്. ഈ പ്രസിദ്ധീകരണത്തെ അണിയിച്ചൊരുക്കുന്ന കരങ്ങള്‍ക്ക് ഒരു താങ്ങ് കൊടുക്കാന്‍ സന്മനസ്സുള്ളവര്‍ക്ക് തോന്നേണ്ടതാണ്. ഓരോ എഴുത്തുകാരും വായനക്കാരും അങ്ങനെ ചിന്തിച്ചാല്‍ അത് ഇ മലയാളുടെ കെട്ടുറപ്പ് വര്‍ധിപ്പിക്കുകയും അതിന്റെ പുരോഗതി ഉറപ്പു വരുത്തുകയും ചെയ്യും. ഓരോ പ്രസിദ്ധീകരണത്തിന്റെയും വിജയം അറിവും പരിചയവുമുള്ള ഒരു പത്രാധിപ സമിതിയാണ്. പത്രപ്രവര്‍ത്തന രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ അനുഭവ സമ്പത്തുള്ള ജോര്‍ജ് ജോസഫ് ഇതിന്റെ തലപ്പത്ത് ഉള്ളതുകൊണ്ട് നമ്മുടെ മാതൃഭാഷയായ മലയാളതഥിന് അമേരിക്കയുടെ മണ്ണില്‍ നിറസാന്നിധ്യമുണ്ടാകുമെന്ന് തീര്‍ച്ചയാണ്.

2017 ലെ സാഹിത്യ അവാര്‍ഡ് ജേതാക്കളെ ഈ സെപ്റ്റംബര്‍ മാസം 16 നു വിപുലമായ സന്നാഹങ്ങളോടെ ആദരിച്ച വേളയില്‍ എന്നെ പ്രത്യേകമായി ക്ഷണിച്ചതില്‍ നന്ദി അര്‍പ്പിക്കുന്നു. അഭിനന്ദനങ്ങള്‍! അഭിവാദനങ്ങള്‍!

ഇ-മലയാളിക്ക് എല്ലാവിധ ആശംസകളും നേരുന്നു.
എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്
Yohanan.elcy@gmail.com

പ്രിയ ഇ-മലയാളിക്ക് അഭിനന്ദനങ്ങള്‍! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക