Image

മണ്ണുത്തി വാഹനാപകടം: മരണം ആറായി

Published on 03 April, 2012
മണ്ണുത്തി വാഹനാപകടം: മരണം ആറായി
തൃശൂര്‍: ഇന്ന്‌ ഉച്ചയ്‌ക്ക്‌ തൃശൂര്‍ മണ്ണുത്തിയില്‍ കാറും ലോറിയും ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ കൂടി മരിച്ചു. ഇതോടെ മരണം ആറായി. കാറിലുണ്ടായിരുന്ന തൃശൂര്‍ സ്വദേശിനി ലാലി, ചങ്ങനാശേരി സ്വദേശികളായ ഷാജു, വര്‍ക്കി, തോമസ്‌കുട്ടി, ഫ്രാന്‍സിസ്‌, അലക്‌സ്‌ എന്ന ചാണ്ടി എന്നിവരാണ്‌ മരിച്ചത്‌.
തെറ്റായ ദിശയില്‍ വന്ന കാര്‍ അമിതവേഗത്തിലായിരുന്നെന്നും ലോറിയുമായി നേര്‍ക്കുനേര്‍ ഇടിക്കുകയായിരുന്നെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു. സംഭവത്തില്‍ രണ്ടുപേര്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക