പത്തനംതിട്ട:
തിങ്കളാഴ്‌ച അന്തരിച്ച ചലച്ചിത്ര നടന്‍ ക്യാപ്‌റ്റന്‍ രാജുവിന്റെ സംസ്‌കാരം ഇന്ന്
നടക്കും. വൈകീട്ട് നാലിന് പുത്തന്‍പീടിക വടക്ക് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ്
പള്ളി സെമിത്തേരിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാവും
സംസ്‌കാരം നടക്കുക.
രാവിലെ എട്ടിന് എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന്
വെച്ചശേഷം സ്വദേശമായ ഓമല്ലൂരിലേക്ക് വിലാപയാത്രയായി തിരിക്കും. ഉച്ചക്ക് രണ്ടിന്
പത്തനംതിട്ട ടൗണില്‍ എത്തും. തുടര്‍ന്ന് 2.15ന് ഓമല്ലൂര്‍ ഗവ. ഹയര്‍ സെക്കന്ററി
സ്‌കൂള്‍ മൈതാനിയില്‍ പൊതുദര്‍ശനത്തിന് വെക്കും.
3.15ന് കുടുംബവീടായ
പുത്തന്‍പീടിക കുര്യന്റകത്ത് വീട്ടില്‍ കൊണ്ടുവരും. നാലിന് സെന്റ് മേരീസ്
ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ശ്രുശ്രൂഷകള്‍ക്ക് കാതോലിക്ക ബാവ നേതൃത്വം
നല്‍കും.