Image

മിനിമം ചാര്‍ജ് പത്ത് രൂപയാക്കണം; സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്

Published on 21 September, 2018
മിനിമം ചാര്‍ജ് പത്ത് രൂപയാക്കണം; സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക്
പ്ര​ള​യ​ദു​രി​ത​ത്തി​ല്‍ നി​ന്ന് ക​ര​ക​യ​റു​ന്ന ജ​ന​ത്തെ വ​ല​ച്ച്‌ വീ​ണ്ടും ബ​സു​ട​മ​ക​ള്‍ സ​മ​ര​ത്തി​ലേ​ക്ക്. ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന ഉ​ള്‍​പ്പെ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​ണ് സ​മ​ര​ത്തി​ലേ​ക്ക് നീ​ങ്ങു​ന്ന​തെ​ന്ന് ബ​സു​ട​മ​ക​ള്‍ അ​റി​യി​ച്ചു.​ അ​തേ​സ​മ​യം ഒ​റ്റ​യ​ടി​ക്ക് ബ​സ് ചാ​ര്‍​ജ് വ​ര്‍​ധ​ന എ​ന്ന ആ​വ​ശ്യം ഉ​ന്ന​യി​ക്കാ​തെ നി​കു​തി കു​റ​യ്ക്കു​ക, ഡീ​സ​ല്‍ വി​ല​യി​ല്‍ സ​ബ്‌​സി​ഡി അ​നു​വ​ദി​ക്കു​ക എ​ന്നീ ആ​വ​ശ്യ​ങ്ങ​ളാ​ണ് ബ​സു​ട​മ​ക​ള്‍ പ്ര​ധാ​ന​മാ​യും ഉ​ന്ന​യി​ക്കു​ന്ന​ത്.

ഇ​ക്കാ​ര്യ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി​യു​മാ​യും ഗ​താ​ഗ​ത മ​ന്ത്രി​യു​മാ​യും ച​ര്‍​ച്ച ന​ട​ത്തും. തീ​രു​മാ​ന​മാ​യി​ല്ലെ​ങ്കി​ല്‍ സ​മ​രരം​ഗ​ത്തി​റ​ങ്ങാ​നാ​ണ് തീ​രു​മാ​നം. ഇ​ന്ധ​ന വി​ല​വ​ര്‍​ധ​ന​വി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മി​നി​മം ചാ​ര്‍​ജ് പ​ത്ത് രൂ​പ​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ബ​സു​ട​മ​ക​ള്‍ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ല്‍ ഇ​ക്കാ​ര്യം പ​ര​സ്യ​മാ​യി ബസുടമകള്‍ ആ​വ​ശ്യ​പ്പെ​ടി​ല്ല. ​സം​സ്ഥാ​ന​ത്തെ സ്വ​കാ​ര്യ ബ​സു​ക​ള്‍​ക്ക് നി​കു​തി​യ​ട​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ ര​ണ്ട് ത​വ​ണ നീ​ട്ടി ന​ല്‍​കി​യ സ​മ​യം ഈ ​മാ​സം 30​ന് അ​വ​സാ​നി​ക്കു​ക​യാ​ണ്. ഇ​തി​നു മു​ന്‍​പ് നി​കു​തി അ​ട​യ്ക്കാ​ന്‍ പ​ല ബ​സു​ട​മ​ക​ള്‍​ക്കും ക​ഴി​യാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍​ കൂ​ടി​യാ​ണ് ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച്‌ മു​ഖ്യ​മ​ന്ത്രി​യെ കാ​ണാ​നു​ള്ള ഇവരുടെ​ തീ​രു​മാ​നം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക