Image

ശക്തിയുള്ളവരുടെ മുന്നില്‍ നിയമം വഴിമാറുക സ്വാഭാവികമാമെന്ന് വെള്ളാപ്പള്ളി നടേശന്‍

Published on 21 September, 2018
ശക്തിയുള്ളവരുടെ മുന്നില്‍ നിയമം വഴിമാറുക സ്വാഭാവികമാമെന്ന് വെള്ളാപ്പള്ളി നടേശന്‍
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതികരിച്ച്‌ എസ്.എന്‍.ഡി.പി.യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്ത്. ശക്തിയുള്ളവരുടെ മുന്നില്‍ നിയമം വഴിമാറുക സ്വാഭാവികമാമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. സാധാരണക്കാരായിരുന്നുവെങ്കില്‍ അറസ്റ്റ് ചെയ്യുമായിരുന്നെന്നും കന്യാസ്തീകളുടെ സമരത്തെക്കുറിച്ച്‌ എസ്.എന്‍.ഡി.പി യോഗത്തിന് പ്രത്യേകിച്ച്‌ അഭിപ്രായമില്ലെന്നും വെള്ളാപ്പള്ളി വ്യക്തമാക്കി.

അതേസമയം, ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭമാക്കി മാറ്റാന്‍ ചില ശക്തികള്‍ കൊണ്ടുപിടിച്ച്‌ ശ്രമിക്കുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. പാര്‍ട്ടി മുഖപത്രത്തിലെഴുതിയ ലേഖനത്തിലാണ് കോടിയേരിയുടെ പരാമര്‍ശം.

കന്യാസ്ത്രീ സമരത്തിന്റെ മറവില്‍ എല്‍.ഡി.എഫ് സര്‍ക്കാരിനും സി.പി.എമ്മിനുമെതിരെ രാഷ്ട്രീയ വിദ്വേഷം പരത്താനാണ് നോട്ടം. ഇത്തരം രാഷ്ട്രീയ ശക്തികള്‍ കന്യാസ്ത്രീ സമരത്തെ ഹൈജാക്ക് ചെയ്യാനും സംസ്ഥാന വ്യാപകമായ സമര പരമ്ബര സൃഷ്ടിക്കാനും ഒളിഞ്ഞും തെളിഞ്ഞും പുറപ്പെട്ടിരിക്കുകയാണ്. ഇതിന്റെ അപകടം ജനാധിപത്യ മതനിരപേക്ഷ വിശ്വാസികള്‍ തിരിച്ചറിയണം. ഒരു ബിഷപ്പിനെതിരെ സ്വന്തം സഭയിലെ കന്യാസ്ത്രീ പൊലീസില്‍ പരാതിയുമായി എത്തിയതും അവര്‍ക്ക് പിന്തുണയുമായ നാല് കന്യാസ്ത്രീകള്‍ പ്രത്യക്ഷ സമരത്തിന് വന്നതും സഭയില്‍തന്നെ സംഭവിച്ചിരിക്കുന്ന മാറ്റത്തിന്റെ സൂചനയാണെന്നും കോടിയേരി പറഞ്ഞു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക