Image

ഉത്തര്‍പ്രദേശ് താലൂക്ക് ആശുപത്രിയില്‍ 45 ദിവസത്തിനുള്ളില്‍ മരിച്ചത് 71 കുട്ടികള്‍

Published on 21 September, 2018
ഉത്തര്‍പ്രദേശ് താലൂക്ക് ആശുപത്രിയില്‍ 45 ദിവസത്തിനുള്ളില്‍ മരിച്ചത് 71 കുട്ടികള്‍

ഉത്തര്‍പ്രദേശ് താലൂക്ക് ആശുപത്രിയില്‍ 45 ദിവസത്തിനുള്ളില്‍ മരിച്ചത് 71 കുട്ടികള്‍. സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയിലാണ് ഇത്രയധികം കുട്ടികള്‍ മരിച്ചത്. ആശുപത്രിയില്‍ നിരവധി കുട്ടികളെ പ്രവേശിപ്പിച്ചിരുന്നു. ഇതില്‍ 71 കുട്ടികള്‍ കഴിഞ്ഞ് 45 ദിവസത്തിനകം മരിച്ചതായാണ് വിവരം. 

അതേസമയം, വ്യത്യസ്ത അസുഖങ്ങള്‍ ബാധിച്ചാണ് കുട്ടികള്‍ മരണപ്പെട്ടിരിക്കുന്നതെന്ന് മെഡിക്കല്‍ സൂപ്രണ്ട് ഡികെ സിംഗ് പ്രമുഖ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് പറഞ്ഞു.ആശുപത്രിക്ക് സമീപത്തുള്ള ഗ്രാമത്തില്‍ നിന്ന് കുട്ടികളെയെല്ലാം ചികിത്സക്കായി താലൂക്ക് ആശുപത്രിയിലാണ് എത്തിക്കുന്നതെന്നും എന്നാല്‍, ആവശ്യമായ സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ ആശുപത്രി അധികൃതര്‍ വളരെ അധികം ബുദ്ധിമുട്ടുന്നതായും ഡികെ സിംഗ് പറഞ്ഞു. 

ആശുപത്രിയില്‍ ആകെ 200 ബെഡുകളാണ് ഉള്ളത് എന്നാല്‍ അഡ്മിറ്റ് ചെയ്തിട്ടുള്ളത് 450 രോഗികളെയും. ജോലി ഭാരം കൂടുതലാണെങ്കിലും കുട്ടികളെ രക്ഷിക്കുന്നതിന് പരമാവധി ഞങ്ങള്‍ ശ്രമിക്കുന്നുണ്ടെന്നും ഡികെ സിംഗ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക