പുനലൂരില്‍ വന്‍ കള്ളനോട്ട് വേട്ട: ദമ്‌ബതികളടക്കം നാലുപേര്‍ പോലീസ് പിടിയില്‍
chinthalokam
21-Sep-2018

പുനലൂര്‍: സംസ്ഥാനത്തെ ഞെട്ടിച്ച് പുനലൂരില്‍ വന്‍ കള്ളനോട്ട് വേട്ട. 9.25 ലക്ഷം രൂപയുടെ കള്ളനോട്ടുമായി ദമ്‌ബതികളടക്കം 4 പേരെ പുനലൂര്‍ പോലീസ് അറസ്റ്റ് ചെയ്‌തു. നഗരൂര്‍ ആല്‍ത്തറമൂട് അമ്‌ബു നിവാസില്‍ കെ സതീശന്‍ (48), ഭാര്യ രാധ (40), അടൂര്‍ വടക്കടത്തുകാവ് ഷെമീര്‍ മന്‍സിലില്‍ പി ഷെമീര്‍ (34), ആര്യനാട് കൃഷ്‌ണവിലാസത്തില്‍ കെ ബിനുകുമാര്‍ (43) എന്നിവരാണു പിടിയിലായത്.
സംഘത്തിലെ പ്രധാനകണ്ണി വാമനപുരം സ്വദേശി സുനില്‍
ഒളിവിലാണ്. വന്‍ റാക്കറ്റുമായി ബന്ധമുള്ളവരാണ് ഇവരെന്നും സംശയിക്കുന്നു.
2000,
500 എന്നീ വ്യാജനോട്ടുകളാണു പിടികൂടിയത്. പുനലൂര്‍ സ്വദേശി സജിന്‍കുമാര്‍,
വിഷ്‌ണു, ഷെഹിന്‍ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. രാധയുടെ വീട്ടില്‍
നിന്ന് 8,25,500 രൂപയുടെയും ബിനുകുമാറില്‍ നിന്ന് ഒരു ലക്ഷം രൂപയുടെയും
വ്യാജനോട്ടുകള്‍ പോലീസ് കണ്ടെടുത്തു.
പോലീസ് പറയുന്നത്: കഴിഞ്ഞ ജൂണ്‍ 30നു വൈകിട്ട് സജിന്‍കുമാര്‍ പുനലൂര്‍ ടിബി ജംക്ഷനിലെ ബാറില്‍ മദ്യപിച്ചതിനുശേഷം 2,000ന്റെ വ്യാജനോട്ട് നല്‍കി. സംശയം തോന്നിയ ബാര്‍ മാനേജര്‍ പുനലൂര്‍ പോലീസിനെ അറിയിച്ചു. പിറ്റേന്നു തന്നെ സജിനെ അറസ്റ്റ് ചെയ്‌തു.
പുനലൂര്‍ എസ്‌ഐമാരായ കെ ദിലീഷ്, ജെ രാജീവ് എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments