Image

പോലീസുകാര്‍ക്കെതിരെ പി സി ജോര്‍ജ്‌; ബിഷപ്പിനെതിരെ കൃത്രിമ തെളിവുണ്ടാക്കിയെന്ന്‌ ആരോപണം

Published on 21 September, 2018
 പോലീസുകാര്‍ക്കെതിരെ  പി സി ജോര്‍ജ്‌; ബിഷപ്പിനെതിരെ    കൃത്രിമ തെളിവുണ്ടാക്കിയെന്ന്‌ ആരോപണം
കോട്ടയം: കന്യാസ്‌ത്രീയുടെ ലൈംഗികാരോപണ പരാതിയില്‍ ജലന്ധര്‍ ബിഷപ്പ്‌ ഫ്രാങ്കോ മുളയ്‌ക്കലിനെ പിന്തുണച്ച്‌ വീണ്ടും പിസി ജോര്‍ജ്‌ എം എല്‍ എ രംഗത്ത്‌. ഇതിന്‌ മുന്‍പ്‌ ജോര്‍ജ്‌കന്യാസ്‌ത്രീക്കെതിരെയും വിമര്‍ശനവുമായി എത്തിയത്‌ വിവാദമായിരുന്നു. ഇത്‌ കെട്ടടങ്ങുന്നതിന്‌ മുന്‍പാണ്‌ പിസി ജോര്‍ജിന്റെ പരാമര്‍ശം.

ബിഷപ്പിനെതിരായി പോലീസ്‌ മൊഴിഎഴുതിവാങ്ങിയെന്നാണ്‌ ആരോപണം.

ബിഷപ്പിനെതിരെ കൃത്രിമമായി തെളിവുണ്ടാക്കാന്‍ പൊലീസ്‌ ശ്രമിക്കുന്നുവെന്ന്‌ ജോര്‍ജ്‌ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പീഡനം നടന്നുവെന്ന്‌ കന്യാസ്‌ത്രീ പറയുന്ന ദിവസത്തിന്‌ മുന്‍പ്‌ നടന്ന ചടങ്ങില്‍ ബിഷപ്പും കന്യാസ്‌ത്രീയും ഒരുമിച്ച്‌ പങ്കെടുത്ത ചിത്രം പിസി ജോര്‍ജ്‌ മാധ്യമങ്ങള്‍ക്ക്‌ മുന്നില്‍ പ്രദര്‌ശിപ്പിക്കുരുകയും ചെയ്‌തു.

ചിത്രത്തില്‍ ഇരുവരും നല്ല സന്തോഷത്തോടെയാണ്‌ ഇരിക്കുന്നതെന്നും പി സി ജോര്‍ജ്‌ പറഞ്ഞു.  കോട്ടയം പ്രസ്‌ ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പീഡനം നടന്നുവെന്ന്‌ പരാതിയില്‍ പറയുന്നതിന്റെ പിറ്റേദിവസം കന്യാസ്‌ത്രീയുടെ ബന്ധുവിന്റെ വീട്ടിലെ ചടങ്ങില്‍ കന്യാസ്‌ത്രീയും ബിഷപ്പും സന്തോഷത്തോടെ ഒരുമിച്ചിരിക്കുന്ന ആറ്‌ ഫോട്ടോകളും വീഡിയോയും തന്റെ പക്കലുണ്ടെന്ന്‌ സി.ഡികളും ഉയര്‍ത്തിക്കാട്ടി പി.സി.ജോര്‍ജ്‌ പറഞ്ഞു.

ചടങ്ങിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ക്യാമറാമാനില്‍ നിന്ന്‌ കന്യാസ്‌ത്രീ ദു:ഖിതയായി ഇരിക്കുന്നതായി കണ്ടുവെന്ന വ്യാജമൊഴി പൊലീസ്‌ എഴുതി വാങ്ങിയിട്ടുണ്ടെന്നും ജോര്‍ജ്‌ പറഞ്ഞു.

കന്യാസ്‌ത്രീയാണോ അതോ ബിഷപ്പാണോ ഇരയെന്നായിരുന്നു ജോര്‍ജിന്റെ ചോദ്യം. 12 തവണ സുഖം അനുഭവിച്ച ശേഷം പതിമൂന്നാം തവണ പീഡന പരാതി നല്‍കിയതെന്നും ജോര്‍ജ്‌ പറഞ്ഞിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക