Image

വൈദ്യപരിശോധനക്ക് ശേഷം നാളെ പാലാ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കും

Published on 21 September, 2018
വൈദ്യപരിശോധനക്ക്  ശേഷം നാളെ  പാലാ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കും
തൃപ്പൂണിത്തുറ: ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ അറസ്റ്റില്‍. തൃപ്പൂണിത്തുറ ക്രൈംബ്രാഞ്ച് എസ്.പി ഓഫിസില്‍ രണ്ടു ദിവസവും ഏഴ് മണിക്കൂറും നീണ്ട വിശദമായ ചോദ്യം ചെയ്യലിന് ശേഷം രാത്രിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് നടപടിക്രമങ്ങളുടെ ഭാഗമായി ബിഷപ്പിന്റെ വസ്ത്രങ്ങള്‍ മാറ്റി പകരം പാന്റും കുര്‍ത്തയും നല്‍കി. ബിഷപ്പിനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധനക്ക് വിധേയനാക്കിയ ശേഷം നാളെ രാവിലെ പാലാ മജിസ്‌ട്രേറ്റിന്റെ വസതിയില്‍ ഹാജരാക്കും.

ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചതിന് പിന്നാലെ ഈ വിവരം പഞ്ചാബ് പൊലീസിനെയും അവിടത്തെ അഭിഭാഷകനെയും കന്യാസ്ത്രീകളുടെ ബന്ധുക്കളെയും കേരളാ പൊലീസ് ഔദ്യോഗികമായി അറിയിച്ചിരുന്നു. ബിഷപ്പിന് ഇടക്കാല ജാമ്യം ലഭിക്കുന്നതിനുള്ള നീക്കങ്ങള്‍ അദ്ദേഹത്തിന്റെ അഭിഭാഷകരും ആരംഭിച്ചിട്ടുണ്ട്.

ജൂണ്‍ 27നാണ് കോട്ടയം ജില്ല പൊലീസ് മേധാവി മുമ്പാകെ കന്യാസ്ത്രീ പരാതി നല്‍കിയത്. പരാതി ലഭിച്ച സഭാ നേതൃത്വം ബിഷപ്പിനെതിരെ നടപടി സ്വീകരിക്കാതെ വിഷയം ഒതുക്കി തീര്‍ക്കാനാണ് ശ്രമം നടത്തിയത്. ഇതിനായി കന്യാസ്ത്രീ അംഗമായ ജലന്ധറിലെ മിഷനറീസ് ഓഫ് ജീസസ് മഠത്തിലെ നേതൃത്വം വഹിച്ചവര്‍ കുറവിലങ്ങാടെത്തി ഇരയുടെ ബന്ധുക്കളുമായി ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍, ബിഷപ്പിനെതിരെ ശക്തമായ നടപടി വേണമെന്ന ആവശ്യത്തില്‍ കന്യാസ്ത്രീയും ബന്ധുക്കളും ഉറച്ചുനിന്നു.

ഫ്രാങ്കോ മുളയ്ക്കല്‍ 2014 മുതല്‍ 2016 വരെ കുറവിലങ്ങാട്, ജലന്തര്‍ എന്നീ സ്ഥലങ്ങളില്‍ വെച്ച് 13 തവണ പീഡനത്തിനിരയാക്കിയെന്നാണ് കോട്ടയം എസ്.പിക്ക് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നത്. പരാതി അന്വേഷിക്കാന്‍ വൈക്കം ഡി.വൈ.എസ്.പി സുഭാഷ് കുമാറിനെ എസ്.പി ചുമതലപ്പെടുത്തി. തുടര്‍ന്ന് കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഇതിനിടെ കണ്ണൂരിലെ മഠത്തിലെ കന്യസ്ത്രീകള്‍, കന്യാസ്ത്രീ ആദ്യം പരാതി നല്‍കിയ പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്, കുറവിലങ്ങാട് വികാരി ഫാ. ജോസഫ് തടത്തില്‍ എന്നിവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. അതേസമയം, കന്യാസ്ത്രീ പരാതി നല്‍കിയിട്ടില്ലെന്ന കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വ്യക്തമാക്കിയെങ്കിലും ഇവര്‍ തമ്മിലുള്ള 14 മിനിറ്റ് നീണ്ട ഫോണ്‍ സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തുവന്നതോടെ ആ വാദം പൊളിഞ്ഞു.

പരാതി വ്യാജമാണെന്ന നിലപാടാണ് തുടക്കം മുതല്‍ ബിഷപ്പ് ഫ്രാങ്കോ സ്വീകരിച്ചത്. ഇതിനിടെ, കേരളത്തില്‍ നിന്നുള്ള അന്വേഷണ സംഘം ജലന്ധറിലെത്തി ബിഷപ്പിനെ ചോദ്യം ചെയ്തു. തുടര്‍ന്ന് ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകള്‍ ഹൈകോടതി ജംങ്ഷനില്‍ സമരം തുടങ്ങി.

സമരവേദിയായ വഞ്ചി സ്‌ക്വയറിലെ സമരക്കാര്‍ സന്തോഷം പ്രകടിപ്പിച്ചു. 14 ദിവസമായി നടന്ന സമരത്തെ പിന്തുണച്ച എല്ലാവര്‍ക്കും സിസ്റ്റര്‍ അനുപമ നന്ദി അറിയിച്ചു. സമരത്തില്‍ പങ്കെടുത്ത അഞ്ച് കന്യാസ്ത്രീകളും ആറു മണിയോടെ കുറവിലങ്ങാട്ടെ മഠത്തിലേക്ക് മടങ്ങി.
Join WhatsApp News
visvaasi 2018-09-21 12:25:51
കന്യാസ്ത്രികള്‍ കുറവിലങ്ങാട്ടെ മഠത്തിലേക്കു മടങ്ങി! മഠം എന്താ സത്രമോ? തോന്നുമ്പോള്‍ വരാനും പോകാനും? സഭാ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ അവരെ മഠത്തില്‍ നിന്നും സഭയില്‍ നിന്നും ഉടന്‍ പുറത്താക്കണം. അതിനായി സഭാമക്കള്‍ സമരം ചെയ്യണം. കുറവിലങ്ങാട്ട് ഒരു സമര പന്തല്‍ ഉയരട്ടെ. ഒരു വിശ്വാസിയും ഇവരുമായി സംസാരിക്കുക പോലും പാടില്ല.
സംഗത്തെ ബലാല്‍സംഗമാക്കിയ പോലീസിനും മീഡിയക്കും നന്ദി. ബിഷപ്പ് എന്നു പറയുന്ന് ആ--- മോന്‍ എതിലെയെങ്കിലും തുലഞ്ഞോട്ടെ
വിശ്വാസി നാരദന്‍ 2018-09-21 13:33:30
വെപ്പാട്ടി മടങ്ങള്‍ - ചിന്ന വീട് - അങ്ങോടു അടച്ചാല്‍ എന്താ കുഴപ്പം.  
കടുത്ത വിശ്വാസി 2018-09-21 17:04:53
ഒരു വെറും സിസ്റ്റര്‍, എത്ര കാലം ഇങ്ങനെ കഴിയും 
ഒരു അമ്മ ആക്കാന്‍ ൧൩ പ്രാവശ്യം ശ്രമിച്ച പാവം പരിസുദ്ട പിതാവ് .
അദേഹത്തെ ഉടന്‍ പരിസുദ്ദന്‍ ആക്കണം 
Vayanakkaran 2018-09-21 14:40:29
For coverup of the incident action should be taken aginst so mcalled Cardinal Alancherry also. In front of the law all must be equal. A democratic set up should come to sabha also. These Bishops are not Gods.
visvaasi 2018-09-21 20:27:51
ഹിന്ദു മതത്തിനോ ഇസ്ലം മതത്തിനോ എതിരെ ഇതു പോലെ സമരത്തിനിറങ്ങിയാല്‍ എന്തു സംഭവിക്കും? എല്ലാവര്‍ക്കും അറിയാം. സദാചാര പോലീസ് വരെ ഉള്ള നാടാണിത്‌ 
വായനക്കാരൻ 2018-09-21 15:30:41
പതിമൂന്ന് എന്ന നമ്പർമോശമാണെന്നു പറയുന്നത് എത്ര സത്യം! പന്ത്രണ്ടു തവണ മോശമല്ലാതിരുന്ന കാര്യം പതിമൂന്നാം തവണ മോശമായിപ്പോയത്രേ!! 
Johny 2018-09-22 06:39:15
വിശ്വാസി എന്ന ക്രിസ്ത്യൻ ഫാൻ എന്തൊക്കെയാണ് പുലമ്പുന്നത്. കന്യാസ്ത്രീയെ മഠത്തിൽ കയറ്റരുത്.    ബിഷപ്പുമാർക്കു ഏതു പാതിരാത്രിയിലും കുറവിലങ്ങാട് മഠത്തിൽ കയറി നിരങ്ങാം കുഴപ്പമില്ല. എന്തിനു ഈ ഫ്രാങ്കോമാർ രാത്രിയിൽ മഠങ്ങളിൽ താമസിക്കുന്നു. പണമുണ്ടല്ലോ നല്ല ഹോട്ടലിൽ താമസിച്ചുകൂടെ. നീതിക്കു വേണ്ടി അലഞ്ഞ കന്യാസ്ത്രീ യെ ഊരുവിക്കണം പോലും. അതിനു ഇത് പാകിസ്താനല്ല വിശ്വാസി.  ഹിന്ദു സന്യാസിമാരെ അറസ്റ്റ് ചെയ്യുമ്പോഴും മുസ്ലിം മൊല്ലാക്കമാരെ അകത്തിടുമ്പോഴും ഇന്ത്യ രാജ്യത്തു ഒരു കുഴപ്പവും സംഭവിച്ചിട്ടില്ല. താങ്കളെ പോലെ കുറെ മത ഭ്രാന്തന്മാർ കാണാമാരായതു ഉറഞ്ഞു തുള്ളുന്നതല്ലാതെ. വിശ്വാസിയെപ്പോലുള്ള ജനങ്ങളാണ് ഫ്രാങ്കോമാരെ വീണ്ടും വീണ്ടും സൃഷ്ടിക്കുന്നത്. 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക