Image

ബിഷപ്പിന് ദേഹാസ്വാസ്ഥ്യം; രക്തസമ്മര്‍ദ്ദം കൂടി; കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു

Published on 21 September, 2018
ബിഷപ്പിന് ദേഹാസ്വാസ്ഥ്യം; രക്തസമ്മര്‍ദ്ദം കൂടി; കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. കാര്‍ഡിയോളജി വിഭാഗത്തിലേക്ക് മാറ്റിയെന്നാണ് വിവരം. യാത്രക്കിടെ രക്തസമ്മര്‍ദ്ദം കൂടിയതാണ് കാരണം. ഇസിജിയില്‍ വേരിയേഷനും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലെത്തിച്ചതെന്നാണ് പുറത്തുവരുന്ന വിവരം.  തനിക്ക് നെഞ്ചുവേദനയുണ്ടെന്നും രക്തസമ്മര്‍ദ്ദം കൂടുന്നുണ്ടെന്നും രക്തസമ്മര്‍ദ്ദം കൂടുന്നുണ്ടെന്നും ഒപ്പമുണ്ടായിരുന്ന പോലീസുകാരെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജിലേക്കെത്തിച്ചത്.

കോട്ടയം പോലീസ് ക്ലബ്ബിലേക്കാണ് ഫ്രാങ്കോ മുളയ്ക്കലിനെ കൊണ്ടുവരാന്‍ പോലീസ് തീരുമാനിച്ചിരുന്നത്. ബിഷപ്പിന്റെ ആരോഗ്യ നിലയെ സംബന്ധിച്ച വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. കൂടുതല്‍ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ഫ്രാങ്കോ മുളയ്ക്കലിനെ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.  തൃപ്പൂണിത്തറ താലൂക്കാശുപത്രിയില്‍ വൈദ്യ പരിശോധന നടത്തിയതിന് ശേഷമാണ് ഫ്രാങ്കോ മുളയ്ക്കലിനെ കോട്ടയത്തേക്ക് കൊണ്ടുവന്നത്.

Join WhatsApp News
one poor vayanakkaran 2018-09-21 14:49:11
This fellow Franko man is a fake bishop actor. What a pity? There are so many bishops and priests come under his category. Church act and democratic set up must prevail in catholic dioceses.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക