Image

കന്യാസ്ത്രീകള്‍ നടത്തിയ സമരം വിജയിച്ചതായി വി.എസ് അച്യുതാനന്ദന്‍

Published on 21 September, 2018
കന്യാസ്ത്രീകള്‍ നടത്തിയ സമരം വിജയിച്ചതായി വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം:  ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാന്‍ കന്യാസ്ത്രീകള്‍ നടത്തിയ സമരം വിജയിച്ചതായി വി.എസ്. അച്യുതാനന്ദന്‍. പ്രതി അറസ്റ്റിലായതായി ഔദ്യോഗിക സ്ഥിരീകരണം വരുന്നതോടെ, സമരത്തിന്റെ ഈ ഘട്ടം അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പ്രസ്താവനയില്‍ പറയുന്നു.

അറസ്റ്റിലായ പ്രതി നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെട്ട് പോകാതെ നോക്കേണ്ടത് അന്വേഷണ സംഘവും പ്രോസിക്യൂഷനുമാണ്.  അക്കാര്യവും അവര്‍ വേണ്ട രീതിയില്‍ നിര്‍വ്വഹിക്കും എന്ന് പ്രതീക്ഷിക്കാം.  വിഎസ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക