Image

ഐ പി എല്ലില്‍ സെപ്റ്റംബര്‍ 25നു റവ സ്‌കറിയ മാത്യു സന്ദേശം നല്‍കുന്നു

പി. പി. ചെറിയാന്‍ Published on 22 September, 2018
ഐ പി എല്ലില്‍ സെപ്റ്റംബര്‍ 25നു  റവ  സ്‌കറിയ മാത്യു സന്ദേശം  നല്‍കുന്നു
ഇന്റര്‍നാഷനല്‍  പ്രയര്‍ ലൈന്‍ സെപ്റ്റംബര്‍ 25നു  സംഘടിപ്പിക്കുന്ന ടെലി കോണ്‍ഫ്രന്‍സില്‍  സുവിശേഷകനും, കണ്‍വെന്‍ഷന്‍  പ്രാസംഗീകനും, റ്റാമ്പാ ഒര്‍ലാണ്ടോ സെന്റ് മാര്‍ക്ക് മാര്‍ത്തോമ ഇടവക വികാരിയുമായ റവ സ്‌കറിയ മാത്യു   വചന പ്രഘോഷണം നടത്തുന്നു. വിവിധ രാജ്യങ്ങളിലുള്ളവര്‍ പ്രാര്‍ത്ഥനക്കായി ഒത്തുചേരുന്ന ഇന്റര്‍ നാഷണല്‍ പ്രയര്‍ ലയ്ന്‍ ആഴ്ചയിലെ എല്ലാ ചൊവ്വാഴ്ചയും രാത്രി 9 മണിക്ക് (ന്യൂയോര്‍ക്ക് ടൈം) ആരംഭിക്കും  വിവിധ മതങ്ങളില്‍, വിശ്വാസങ്ങളില്‍ കഴിയുന്നവരുടെ മാനസികവും ശാരീരികവും കുടുംബപരവുമായ നിരവധി പ്രസ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തുന്നതിനുള്ള ഒരു വേദിയാണു  ഐ പി ല്‍. 

സഭ മേലധ്യ്ക്ഷന്മാരും, പ്രഗല്‍ഭരും പ്രശസ്തരും, ദൈവവചന പണ്ഡിതന്മാരും നല്‍കുന്ന സന്ദേശം ഐ. പി എല്ലിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നു. സെപ്റ്റംബര്‍ 25ന് ചൊവ്വാഴ്ചയിലെ  പ്രയര്‍ ലൈന്‍ സന്ദേശം നല്‍കുന്ന  സ്‌കറിയാമാത്യു അച്ചന്റെ   പ്രഭാഷണം കേള്‍കുന്നതിനും , അനുഗ്രഹം പ്രാപിക്കുന്നതിനും 16417150665 എന്ന ഫോണ്‍ നമ്പര്‍ ഡയല്‍ചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകര്‍ അറിയിച്ചു. ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ പി എല്ലിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയുന്നതിനും പ്രയര്‍ ലൈനില്‍ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഈമെയിലുമായോ, ഫോണ്‍ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. 

ucmprayerline@gmail.com, സി.വി. സാമുവേല്‍ (ഡിട്രോയിറ്റ്) 586 216 0602, ടി.എ. മാത്യു (ഹൂസ്റ്റണ്‍) 713 436 2207

ഐ പി എല്ലില്‍ സെപ്റ്റംബര്‍ 25നു  റവ  സ്‌കറിയ മാത്യു സന്ദേശം  നല്‍കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക