Image

കണ്ടെയ്‌നര്‍ ലോറി കാറിനുമുകളിലേക്ക്‌ മറിഞ്ഞു, യുവാവ്‌ അത്ഭുതകരമായി രക്ഷപ്പെട്ടു

Published on 22 September, 2018
കണ്ടെയ്‌നര്‍ ലോറി കാറിനുമുകളിലേക്ക്‌ മറിഞ്ഞു, യുവാവ്‌ അത്ഭുതകരമായി രക്ഷപ്പെട്ടു
 
കാസര്‍കോട്‌: കാറിന്‌ മുകളിലേക്ക്‌ ലോറി മറിഞ്ഞു, യുവാവിന്‌ അത്ഭുതകരമായ രക്ഷപ്പെടല്‍, മീന്‍കയറ്റിവരുന്നതിനിടയില്‍ കണ്ടെയിനര്‍ ലോറി കാറിനുമുകളിലേക്ക്‌ മറിയുകയായിരുന്നു.

കാറിനുള്ളില്‍ കുടുങ്ങിയ യുവാവ്‌ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. മേല്‍പ്പറമ്പ്‌ കൈനോത്ത്‌ റോഡിലെ മുഹമ്മദ്‌ ഖലീല്‍ (42) ആണ്‌ രക്ഷപ്പെട്ടത്‌. ലോറിയിലുണ്ടായിരുന്ന ഡ്രൈവര്‍ സമീര്‍, ക്ലീനര്‍ സൈഫാന്‍ എന്നിവര്‍ പരിക്കുകളില്ലാതെ രക്ഷപെട്ടു.

ഇരുവരും കര്‍ണാടകയിലെ ഉഡുപ്പി സ്വദേശികളാണ്‌. വെള്ളിയാഴ്‌ച ഉച്ചയ്‌ക്ക്‌ 3.30-ന്‌ മേല്‍പ്പറമ്പിലാണ്‌ അപകടം നടന്നത്‌.

ഗോവയില്‍നിന്ന്‌ മത്സ്യവുമായി കണ്ണൂര്‍ ഭാഗത്തേക്ക്‌ പോവുകയായിരുന്ന കണ്ടെയിനര്‍ ലോറിയാണ്‌ അപകടത്തില്‍പ്പെട്ടത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക