Image

സിസ്റ്റര്‍ അനുപമയെ അഭിനന്ദിച്ച്‌ കുറിപ്പുകള്‍

Published on 22 September, 2018
സിസ്റ്റര്‍ അനുപമയെ അഭിനന്ദിച്ച്‌ കുറിപ്പുകള്‍


കൊച്ചി: പോരാട്ടത്തിന്റെ വിജയമായിരുന്നു സിസ്റ്റര്‍അനുപമയുടേത്‌. ഫ്രാങ്കോ മുളയ്‌ക്കലിന്റെ അറസ്റ്റ്‌ രേഖപ്പെടുത്തിയെന്ന്‌ പോലീസ്‌ സ്ഥിരീകരിച്ച നിമിഷം നിറകണ്ണുകളോടെ ദൈവത്തിന്‌ നന്ദി പറഞ്ഞു സിസ്റ്റര്‍ അനുപമയും സംഘവും. സിസ്റ്ററെ അഭിനന്ദിച്ച്‌ കൊണ്ടുള്ള പോസ്റ്റുകളാണ്‌ സോഷ്യല്‍ ലോകത്ത്‌.

സ്വന്തം സഹോദരിക്ക്‌ വേണ്ടി ഇത്രയും ത്യാഗം ചെയ്‌ത സിസ്റ്റര്‍ അനുപമയെ പുകഴ്‌ത്തി നിരവധി ഫേസ്‌ബുക്ക്‌ പേസ്റ്റുകളും സജീവമാണ്‌. നീതിയില്ലെങ്കില്‍ നീ തീയാവണം എന്ന വാക്യം കേരളത്തിന്‌ കാണിച്ച്‌ കൊടുത്ത സിസ്റ്ററെ അഭിനന്ദിച്ച്‌ കൊണ്ടുള്ള പോസ്റ്റുകളാണ്‌ സോഷ്യല്‍ ലോകത്ത്‌ എല്ലാം.

പീഡന വിവരമറിഞ്ഞ അന്ന്‌ മുതല്‍ ഇരയെ ശക്തിപ്പെടുത്തി ഇരയ്‌ക്കൊപ്പം കട്ടക്ക്‌ കൂടെ നിന്നു. ആദ്യം സഭാ അധികാരികള്‍ക്ക്‌ പരാതി കൊടുത്തു. നീതിയില്ലെന്നറിഞ്ഞപ്പോള്‍ പോലീസില്‍ പരാതിപ്പെട്ടു, അവിടെയും നീതിയില്ലെന്നറിഞ്ഞപ്പോള്‍ തെരുവിലേക്കിറങ്ങി.

സഭ പുറത്താക്കി തിരിച്ചു ചെന്നാല്‍ നാട്ടിലോ വീട്ടിലോ ഇടം കിട്ടില്ലാന്നറിഞ്ഞിട്ടും, മരിച്ചു ചെന്നാല്‍ സെമിത്തേരിയില്‍ പോലും ഇടം കിട്ടില്ലാന്നറിഞ്ഞിട്ടും ഇരയാക്കപ്പെട്ട കൂട്ടത്തിലൊരുവള്‍ക്ക്‌ വേണ്ടി ഒപ്പം നിന്ന്‌ പോരാടിയവര്‍..' ഇത്തരത്തിലുള്ള പോസ്റ്റുകളാണ്‌ വൈറലാകുന്നത്‌.

ചരിത്ര വിജയത്തിന്‌ നിമിത്തമായ ഈ നിശ്ചയദാര്‍ഢ്യത്തിന്‌, ആത്മവീര്യത്തിന്‌ തുല്യമായി അടുത്തൊന്നും കണ്ടിട്ടില്ല മറ്റൊരു സ്‌ത്രീശക്തി.. എന്നായിരുന്നു എഴുത്തുകാരി ശാരദക്കുട്ടി പറഞ്ഞത്‌....

ശാരദക്കുട്ടിയുടെ ഫേസ്‌ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം;

ചരിത്ര വിജയത്തിന്‌ നിമിത്തമായ ഈ നിശ്ചയദാര്‍ഢ്യത്തിന്‌, ആത്മവീര്യത്തിന്‌ തുല്യമായി അടുത്തൊന്നും കണ്ടിട്ടില്ല മറ്റൊരു സ്‌ത്രീശക്തി.. ഇവര്‍ക്കൊപ്പം ഉണ്ടാവുക എന്നതു തന്നെ എത്ര അഭിമാനകരമാണ്‌.. ആവേശകരമാണ്‌.. ഈ വിജയം സാധ്യമാകുമായിരുന്നില്ല സിസ്റ്റര്‍ അനുപമയുടെയും കൂട്ടരുടെയും കരളുറപ്പും സത്യസന്ധതയും സമര്‍പ്പണവും ഇല്ലായിരുന്നുവെങ്കില്‍. ബാക്കിയെല്ലാം അതിന്റെ ബലത്തില്‍ സംഭവിച്ചത്‌ മാത്രം..കൂടെ നില്‍ക്കാതിരിക്കാനാകുമായിരുന്നില്ല പ്രബുദ്ധകേരളീയതക്ക്‌.

Join WhatsApp News
josecheripuram 2018-09-22 21:33:10
"PENNORUMPETTAL" A man is strong physically but a woman is strong mentally.I don't think there is any man who in this world does not listen to their woman.Even Adam who had direct ties with GOD listened Eve.
വിദ്യാധരൻ 2018-09-23 00:18:43
നിങ്ങടെ ആഘോഷം തീരുംമുമ്പേ 
ഇവനുയർത്തെഴുന്നേൽക്കും തീർച്ചതന്നെ
പൗലോസ് അപ്പോസ്തോലനെ   പണ്ടൊരിക്കൽ
കൽത്തുറുങ്കിൽ പൂട്ടീട്ടെന്തു പറ്റി ?
രാത്രിയിൽ ദൂതന്മാർ ചെന്നവനെ 
കാവൽക്കാർ അറിയാതെ കൊണ്ടുപോന്നു 
ദൈവത്തിൻ അത്ഭുതം ആയിട്ടിന്നും 
ഭക്ത ജനമത് ഘോഷിക്കുന്നു 
പണ്ടത്തെ ദൂതന്മാർ ഇന്നുമുണ്ടും 
മണ്ടന്മാർ ആ ജനോം  ഇന്നുമുണ്ട് 
 അക്ഷര പൂട്ടിട്ട് ഫ്രാങ്കോയെ പൂട്ടിയാലും
ആ പൂട്ട് പൊളിക്കും ദൈവദൂതർ 
പണവും പ്രതാപവും തള്ളിടുന്ന 
ദൈവങ്ങൾ ഉണ്ടോ ഈ നാട്ടിലെങ്ങാൻ  ?
കന്യാസ്ത്രീകളെ നിങ്ങളെല്ലാം 
ജാഗ്രതയുള്ളവരായിരിപ്പിൻ 
വീണ്ടും വരുമവൻ കള്ളനെപ്പോൽ 
നിങ്ങളോടൊത്തു  വസിച്ചിടാനായി
നിങ്ങടെ ആഘോഷം തീരുംമുമ്പേ 
ഇവനുയർത്തെഴുന്നേൽക്കും തീർച്ചതന്നെ

 
Ninan Mathulla 2018-09-23 06:10:06
When Kerala was going through severe flood related problems, several of the media and channels focused on the Franco case as it was the priority for them. In the past the main news in Media used to be social, political or economic news. Crime and related issues used to be on a corner. It is politics that crime related news that get most attention as part of politics. Political parties use such news to increase insecurity feelings of people to get votes for them as they offer protection to people. Religious fanatics use such news from the religion they do not like to tarnish the image of the religion they do not like. Several media in Kerala so focused on the Franco issue with high priority that shows their religious and political affiliation. Several comment writers in emalayalee also could not but give top priority to Franco case. The words from your pen shows the hatred in your mind and your political and religious affiliations. Beware! 'Jagratha'.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക