Image

പ്രഭുദയ കപ്പല്‍ ക്യാപ്റ്റന് ജാമ്യം

Published on 03 April, 2012
പ്രഭുദയ കപ്പല്‍ ക്യാപ്റ്റന് ജാമ്യം
ആലപ്പുഴ: കപ്പല്‍ ബോട്ടിലിടിച്ച് അഞ്ച് പേര്‍ മരിച്ച കേസില്‍ പ്രഭുദയ കപ്പലിന്റെ ക്യാപ്റ്റന് കോടതി ജാമ്യം അനുവദിച്ചു. കപ്പിത്താനായ ഗോര്‍ഡന്‍ ചാള്‍സ് പെരേരയ്ക്ക് ആലപ്പുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്. അഞ്ച് ലക്ഷം രൂപയുടെ ബോണ്ടിന്മേലാണ് ജാമ്യം. ആഴ്ചയിലൊരിക്കല്‍ അന്വേഷണ ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാകണം. അന്വേഷണത്തോട് പൂര്‍ണമായി സഹകരിക്കണമെന്നും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക