Image

കന്യാസ്ത്രീകള്‍ നടത്തി വന്ന നിരാഹാരം സമരം അവസാനിപ്പിച്ചു

Published on 22 September, 2018
കന്യാസ്ത്രീകള്‍ നടത്തി വന്ന നിരാഹാരം സമരം അവസാനിപ്പിച്ചു

 കന്യാസ്ത്രീയുടെ ലൈംഗിക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്‌ക്കലിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകള്‍ നടത്തി വന്ന നിരാഹാരം സമരം അവസാനിപ്പിച്ചു.

പിന്തുണയിച്ചവര്‍ക്ക് നന്ദി ആറിച്ചാണ് സമരം അവസാനിപ്പിച്ചത്.ദൈവം തങ്ങള്‍ക്കൊപ്പം നിന്നുവെന്ന് കന്യാസ്ത്രീകള്‍ പറഞ്ഞു. ഫ്രാങ്കോ മുളയ്ക്കലിന്‍റെ അറസ്റ്റോടെ നിരാഹരാസമരം ഇന്നലെ രാത്രി അവസാനിപ്പിച്ചിരുന്നു.

ഔദ്യോഗികകമായി ഇന്നാണ് പ്രഖ്യാപിച്ചത്. ഹൈകോടതി ജംഗ്ഷനിലെ സമരപന്തലില്‍ 14 ദിവസങ്ങളായി നിരാഹാരം സമരം നടത്തുന്നു.കന്യാസ്ത്രീയുടെ കുടുംബാംഗങ്ങളും സമരപന്തലില്‍ എത്തിയിട്ടുണ്ട്.

അറസ്റ്റ് സന്തോഷം ഉണ്ടാക്കുന്നതാണെന്നും അവര്‍ പറഞ്ഞു.ദൈവാനുഗ്രഹം നമുക്ക് ഒപ്പമുള്ളതുകൊണ്ടു മാത്രമാണ് വിജയിക്കാന്‍ സാധിച്ചതെന്നായിരുന്നു പരാതിക്കാരിയായ കന്യാസ്ത്രീയുടെ പ്രതികരണമെന്ന് ബന്ധുക്കള്‍ പറഞ്ഞു.                

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക