Image

കുമ്പസാരിച്ച് പശ്ചാത്തപിക്കാന്‍ ഫ്രാങ്കോ എപ്പിസോഡിന് കഴിയട്ടെ (എ.എസ് ശ്രീകുമാര്‍)

Published on 22 September, 2018
കുമ്പസാരിച്ച് പശ്ചാത്തപിക്കാന്‍ ഫ്രാങ്കോ എപ്പിസോഡിന് കഴിയട്ടെ (എ.എസ് ശ്രീകുമാര്‍)
വിവാദ കോലാഹലമടങ്ങാത്ത ലൈംഗിക പീഡനക്കേസില്‍ നാട്ടുകാരുടെ കൂക്കിവിളിക്കും പരിഹാസപദങ്ങള്‍ക്കും അസഭ്യപ്രയോഗങ്ങള്‍ക്കും ഇരയായി, ജലന്ദര്‍ രൂപതയുടെ മുന്‍ അദ്ധ്യക്ഷന്‍ ഫ്രാങ്കോ മുളയ്ക്കല്‍ കോട്ടയത്ത് രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയിലാണിപ്പോള്‍. 54കാരനായ ഇദ്ദേഹം സ്ത്രീ പീഡനക്കേസില്‍ അറസ്റ്റിലാകുന്ന ഇന്ത്യയിലെ ആദ്യത്തെ ബിഷപ്പ് എന്ന കുപ്രസിദ്ധിക്ക് അര്‍ഹനായിരിക്കുന്നു. 

തൃപ്പൂണിത്തുറയിലെ പൊലീസ് ഹൈടെക് ക്ലബില്‍ മൂന്നാം ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തി പാലായിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കാനായി കോട്ടയം പൊലീസ് ക്ലബ്ബിലേക്ക് കൊണ്ടുവരും വഴി കോട്ടയം മെഡിക്കല്‍ കോളേജിന് സമീപം വച്ച് നെഞ്ചുവേദന അനുഭവപ്പെടുന്നു എന്ന് പറഞ്ഞ് മെഡിക്കല്‍ കോളേജിലെ കാര്‍ഡിയോ തൊറാസിക് ഇന്നില്‍ പ്രവേശിപ്പിച്ചെങ്കിലും കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലെന്ന ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏതാണ്ട് പത്ത് മണിക്കൂറുകള്‍ക്ക് ശേഷം അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. 

മൂന്നാം ദിവസത്തെ പൊലീസിന്റെ ചോദ്യം ചെയ്യലിനു ശേഷം തൃപ്പൂണിത്തുറ ഗവണ്‍മെന്റ് ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ബിഷപ്പ് (ഇനി അങ്ങനെ സംബോധന ചെയ്യാമോ...?) ഫ്രാങ്കോ ചിരിച്ചുകൊണ്ടാണ് പുറത്തിറങ്ങിയത്. പിന്നീടാണ് കോട്ടയത്തേക്കുള്ള വഴി മദ്ധ്യേ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. ഈ നെഞ്ചുവേദന, അറസ്റ്റ് ചെയ്യപ്പെടുമ്പോള്‍ പല പ്രമുഖരും ആഭിനയിക്കുന്ന രക്ഷാ നാടകമായിരുന്നോ എന്ന് അദ്ദേഹം കുറ്റവിമുക്തനാവുകയാണെങ്കില്‍ കാലം തെളിയിക്കട്ടെ. 

ഏതായാലും ഡിസ്ചാര്‍ജ് ചെയ്യപ്പെട്ട ഫ്രാങ്കോ മുളയ്ക്കലിനെ ഇന്ന് (സെപ്റ്റംബര്‍ 22) കോട്ടയം പൊലീസ് ക്ലബ്ബിലെത്തിച്ച ശേഷം ഉച്ചയ്ക്ക് ഒരു മണിക്ക് പാലായിലെ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ഫ്രാങ്കോയുടെ ജാമ്യാപേക്ഷ തള്ളിയ കോടതി അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് രണ്ടു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിടുകയായിരുന്നു. മൂന്നു ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടത്. തെളിവെടുപ്പുകള്‍ക്കും ചോദ്യം ചെയ്യലുകള്‍ക്കും ശേഷം സെപ്റ്റംബര്‍ 24-ാം തീയതി ഉച്ചയ്ക്ക് 2.30 മണിക്ക് ബിഷപ്പ് ഫ്രാങ്കോയെ വീണ്ടും കോടതിയില്‍ ഹാജരാക്കണം. ഇതിനിടെ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ മേല്‍ക്കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിക്കും. 

ഇത് അപൂര്‍വമായ കേസാണ്. *ഐ.പി.സി 376 (2കെ., 2എന്‍) ബലാത്സംഗം: ഏഴു മുതല്‍ പത്തു വര്‍ഷം വരെ തടവ്, 2കെ., 2എന്‍ എന്നിവ നിര്‍ഭയ കേസിനു ശേഷമുള്ള ഭേദഗതികളാണ്. ഇതിന് അഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാം. *ഐ.പി.സി 377-പ്രകൃതിവിരുദ്ധ പീഡനം: പത്തു വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ്. *ഐ.പി.സി 342-തടഞ്ഞു വച്ച് ലൈംഗിക പീഡനം: ഒരു വര്‍ഷം തടവ്. *ഐ.പി.സി 506-ഭീഷണി: രണ്ടു വര്‍ഷം തടവ്. എന്നിവയാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയ വകുപ്പുകളും ശിക്ഷയും. എഫ്.ഐ.ആറില്‍ സൂചിപ്പിച്ചിരുന്ന അതേ വകുപ്പുകള്‍ തന്നെയാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുമുള്ളത്. പൊലീസിന്റെ അന്വേഷണത്തില്‍ പാളിച്ചകള്‍ ഇല്ല എന്ന് ബോധ്യപ്പെട്ടതുകൊണ്ടു തന്നെയാവണം റിമാന്‍ഡ് ചെയ്യാതെ അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. 

തന്റെ പ്രവര്‍ത്തിയിലൂടെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ സ്വയം അപമാനിതനും അപഹാസ്യനും നിയമത്തിന്റെ മുന്നില്‍ പ്രഥമ ദൃഷ്ട്യാ കുറ്റവാളിയും ആയിക്കൊണ്ടാണ് സഭയെ വല്ലാതെ വിഷമിപ്പിച്ചിരിക്കുന്നത്. നിയമം അതിന്റെ വഴിക്ക് പോവുക തന്നെ ചെയ്യും. യേശുക്രിസ്തുവിനെ സാക്ഷി നിര്‍ത്തി സന്യാസ ദീക്ഷ സ്വീകരിച്ച വ്യക്തിയാണ് ഫ്രാങ്കോ മുളയ്ക്കല്‍. അദ്ദേഹം പിന്നീട് മെത്രാന്‍ പദവിയിലെത്തുകയും ചെയ്തു. ഈ സ്ഥാനത്തിരിക്കുന്ന വ്യക്തിയെ ദൈവതുല്യനായി തന്നെയാണ് വിശ്വാസ സമൂഹം കാണുന്നതും ആരാധിക്കുന്നതും. അതുപോലെ തന്നെയാണ് സര്‍വസംഗപരിത്യാഗിയായി ജീവിതാവസാനം വരെ സന്യാസവ്രതം സ്വീകരിച്ച് കര്‍ത്താവിന്റെ മണവാട്ടികളായി നിസ്വാര്‍ത്ഥ സേവനം ചെയ്യുന്ന കന്യാസ്ത്രീകള്‍. 

ഇത്തരത്തില്‍ ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു ബിഷപ്പ് തനിക്ക് സഭ കല്‍പ്പിച്ചു നല്‍കിയ അധികാരം ഉപയോഗിച്ച് തന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കന്യാസ്ത്രീയെ ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയെന്നത് അദ്ദേഹം സ്വീകരിച്ച സന്യാസദീക്ഷയ്ക്ക്, ബ്രഹ്മചര്യവ്രതത്തിന്, സര്‍വോപരി സദാചാരധര്‍മ നിഷ്ടകള്‍ക്ക് ഒരിക്കലും ചേര്‍ന്നതല്ല. ആര്‍ഷ ഭാരത സംസ്‌കാരത്തില്‍ സ്ത്രീകള്‍ക്ക് മഹത്തായ സ്ഥാനമാണുള്ളത്. ഡല്‍ഹിയിലെ നിര്‍ഭാഗ്യകരമായ നിര്‍ഭയ സംഭവത്തിനു ശേഷം സുപ്രീം കോടതി സ്ത്രീ സുരക്ഷയ്ക്ക് വിട്ടുവീഴ്ചയില്ലാത്ത പ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്. സ്ത്രീകളെ മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നവര്‍ക്ക് പരമാവധി ശിക്ഷ കിട്ടുന്ന ഒരു രാജ്യത്ത് ബിഷപ്പിന്റെ കേസ് എത്രമാത്രം നിലനില്‍ക്കുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ. അതിനാല്‍ തന്നെ സമീപകാല സംഭവങ്ങള്‍ വിശകലനം ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ അടുത്തിടയൊന്നും അനുവദിക്കാന്‍ വിദുരമായ സാധ്യത പോലുമില്ലെന്ന് നിയമ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

പരാതി ലഭിച്ച് 87-ാം ദിവസമാണ് ബിഷപ്പ് ഫ്രാങ്കോയെ അറസ്റ്റ് ചെയ്യുന്നത്. ഇതിനിടെ ഒട്ടേറെ രാഷ്ട്രീയ കോലാഹലങ്ങളും സ്വാധീന ശ്രമങ്ങളും മോഹന വാഗ്ദാനങ്ങളും ഭീഷണികളും ഒക്കെ പല വേദികളിലും പല രൂപത്തില്‍ അരങ്ങേറിയിരുന്നു. എന്നാല്‍ ബിഷപ്പിനെതിരെയുള്ള പ്രതിഷേധം തെരുവിലേക്ക് നീങ്ങുകയായിരുന്നു. പരാതിക്കാരിയായ കന്യാസ്ത്രീ താമസിക്കുന്ന കുറവിലങ്ങാട്ടെ മഠത്തില്‍ നിന്നുള്ള സിസ്റ്റര്‍ അനുപമ (പരാതിക്കാരിയായ കന്യാസ്ത്രീയുടെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തക), ബീഹാറില്‍ അധ്യാപികയായിരുന്ന സിസ്റ്റര്‍ ജോസഫിന്‍, ബീഹാര്‍ സെന്റ് ജോസഫ്‌സ് സ്‌കൂളില്‍ അധ്യാപികയായിരുന്ന സിസ്റ്റര്‍ ആല്‍ഫി, പഞ്ചാബിലും ബീഹാറിലുമായി സേവനം ചെയ്തു വന്ന സിസ്റ്റര്‍ നീന റോസ്, കുറവിലങ്ങാട്ട് മഠത്തില്‍ പരാതിക്കാരിയോടൊപ്പം മൂന്നു വര്‍ഷമായി പ്രവര്‍ത്തിച്ചു വരുന്ന സിസ്റ്റര്‍ ആന്‍സിറ്റ എന്നിവരുടെ നേതൃത്വത്തിലാണ് ഹൈക്കോടതിക്ക് മുന്നിലെ വഞ്ചി സ്‌ക്വയറില്‍ നീതിക്കു വേണ്ടി സമരം ആരംഭിച്ചത്.

ഈ സമരം പിന്നീട് കേരളത്തിലെ സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ, സാമുദായിക പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ളവരും, സന്നദ്ധ സംഘടനകളും ഒക്കെ ഒരേ മനസ്സോടെ ഏറ്റെടുക്കുകയായിരുന്നു. നിരാഹാര സമരം ഓരോ ദിവസം പിന്നിടുന്തോറും സമര പന്തലിലേക്ക് ഒഴുകിയെത്തുന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വന്നു. ഇതിന് ഒരു ജനകീയ സമരത്തിന്റെ നിറവും നിലപാടും ഉണ്ടായി. അങ്ങനെ നീതിക്കു വേണ്ടിയുള്ള പോരാട്ടത്തിന് അര്‍ത്ഥം കിട്ടിയെന്ന് വന്നപ്പോള്‍ സമരം അവസാനിപ്പിക്കുകയായിരുന്നു. കേസില്‍ തെളിവെടുപ്പും കുറ്റപത്രം സമര്‍പ്പിക്കലും വിചാരണയും ശിക്ഷയുമൊക്കെ  സ്വാഭാവിക നടപടികളാണ്. കൊച്ചിയിലെ സമരം അവസാനിപ്പിച്ചെങ്കിലും ആത്യന്തിക നീതിക്കു വേണ്ടിയുള്ള പ്രക്ഷോഭം തുടരുമെന്ന് സമരസമിതി നേതാക്കള്‍ അറിയിക്കുന്നു. 

ഈ സംഭവം ക്രൈസ്തവ സഭയില്‍ ഒരു നവീകരണത്തിന് തുടക്കമാകട്ടെ എന്ന് മനസ്സാ ആഗ്രഹിക്കുന്നവരാണെല്ലാവരും. നിയമത്തിനു മുമ്പില്‍ ബിഷപ്പെന്നോ സാധാരണക്കാരനെന്നോ, മന്ത്രിയെന്നോ സിനിമാ നടനെന്നോ, പണ്ഡിതനെന്നോ പാമരനെന്നോ, പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ ഉള്ള വ്യത്യാസങ്ങളില്ല. തെറ്റ് ചെയ്ത ആള്‍ തന്റെ പണവും ഉന്നത സ്വാധീനവും ഉപയോഗിച്ച് രക്ഷപ്പെട്ടെന്ന് വരാം. അത്തരം രക്ഷപ്പെടലുകള്‍ക്ക് നാമൊരുപാട് സാക്ഷ്യം വഹിച്ചിട്ടുമുണ്ട്. എന്നാല്‍ ഒരിക്കല്‍ പറ്റപ്പോയ തെറ്റ് ഏറ്റുപറഞ്ഞ് പശ്ചാത്തപിക്കുകയും ആ തെറ്റിന് നിയമം അനുശാസിക്കുന്ന ശിക്ഷ അനുഭവിക്കാനുള്ള മനസാക്ഷിയാണ് ഇനിയും ഉണ്ടാവേണ്ടത്. 

ഒട്ടേറെ പേരുടെ വെളിപ്പെടുത്താനാവാത്ത കുമ്പസാര രഹസ്യങ്ങള്‍ സൂക്ഷിക്കുന്നവരാണ് പുരോഹിതര്‍. അവരില്‍ നാം ദൈവത്തെ പോലെ കാണുന്നവരുമുണ്ട്. ഇന്ത്യയില്‍ ക്രിമിനലുകളായ പുരോഹിതരുടെ എണ്ണം കൂടി വരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അവര്‍ സ്വയം കുമ്പസാരിച്ച് പരമ പിതാവിന്റെ മുന്നില്‍ പശ്ചാത്തപിച്ച് നിയമത്തിനു മുമ്പില്‍ വഴങ്ങാനുള്ള ആര്‍ജവം കാണിക്കാന്‍ ഈ ഫ്രാങ്കോ എപ്പിസോഡ് പ്രയോജനകരമാകട്ടെ.

കുമ്പസാരിച്ച് പശ്ചാത്തപിക്കാന്‍ ഫ്രാങ്കോ എപ്പിസോഡിന് കഴിയട്ടെ (എ.എസ് ശ്രീകുമാര്‍)
Join WhatsApp News
sathya visvaasi 2018-09-22 10:18:57
സമരത്തിലുള്ള കന്യാസ്ത്രികള്‍ കൂടുതല്‍ സഭയെ ചൊറിയണ്ട. സഭയുടെ കാര്യം വിശ്വാസികള്‍ നോക്കും. സഭാ വിരുദ്ധരുമായി ചേര്‍ന്ന് സഭയെ അവഹേളിച്ച അവര്‍ സഭ വിടണം. വിശ്വാസികള്‍ അതിനായി രംഗത്തിറങ്ങണം. അവരും കുടുംബങ്ങളും സഭയില്‍ വേണ്ട.
ഞങ്ങളൊക്കെ ഇത്തിരി അനീതിയുടെ ഭാഗത്ത് നില്‍ക്കുന്നവരാണ്. മാതാപിതാക്കളുടെ നഗ്നത പൊതുവേദിയില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ വലിയ മഹത്വമൊന്നുമില്ല 

സത്യ വിശ്വാസിക്ക് 2018-09-22 11:21:39
എടോ സത്യ വിശ്വാസി !
ഫ്രാങ്കോ ബലാല്‍ സംഗം ചെയിതത് തന്‍റെ ഭാര്യയെയോ , പെങ്ങളെയോ , അമ്മയെയോ , മകളെയോ ആയിരുന്നു എങ്കില്‍  താന്‍ അവരെ വീട്ടില്‍ കയറ്റത്തില്ലേ?


നാറിയ ആര്‍ച് ബിഷപ്പ് 2018-09-22 12:17:07

More than 100,000 child porn videos and photos have been found on the computer of former Archbishop Jozef Wesolowski, who is also accused of raping numerous children in the Dominican Republic and Poland. Wesolowski, currently under house arrest at the Vatican, is one of the highest-ranking church officials to be accused of sexually abusing children during the Catholic Church’s widespread and costly sexual abuse scandal.

The videos and photos of child pornography were stored on a computer in the office at the Holy See diplomatic compound in the Dominican Republic, where Wesolowski served as papal nuncio in Santo Domingo.

After being publicly accused of procuring child prostitutes last year, Wesolowski was secretly removed from his post as papal nuncio in Santo Domingo by Vatican officials hoping to avoid an embarrassing public prosecution.

വള്ളി പൊട്ടിയാല്‍ 2018-09-22 12:20:45
ചിന്തയുടെ വള്ളി പൊട്ടിയാല്‍  കവിത എന്നോ ഭ്രാന്ത് എന്നോ ഒക്കെ വിളിക്കാം 
ചന്തിയുടെ വള്ളി പൊട്ടിയാല്‍  കുപ്പയക്കാരനും വിലങ്ങ് 
വിദ്യാധരൻ 2018-09-22 13:22:30
പഠിക്കണം നാമെല്ലാം സ്ത്രീ ജനത്തെ 
ബഹുമാനത്തോടെ കണ്ടിടാനായി .
കാമവിമുക്തരല്ലാരുമെങ്കിൽ തന്നെ 
കണ്ണുണ്ടാവണം കാമം മൂത്തെന്നാലും 
അമ്മ പെങ്ങന്മാർ പെണ്മക്കോളൊക്കെ 
ഇല്ലാത്തോരല്ലല്ലോ നമ്മളാരും ?
ആത്മ സംയമനമൊന്നു തന്നെ 
കാമത്തെ പൂട്ടാനുള്ള ഏക  മാർഗ്ഗം 
ഒരു സ്ത്രീയുടെ സൗന്ദര്യത്തെ 
അകൽത്തു നിന്നാസ്വദിക്കു 
എന്നാൽ മൃഗങ്ങളെപ്പോലെ നമ്മൾ 
അവരുടെ ദേഹത്ത് ചാടി കേറാ 
ബസിലും പ്ലെയിനിലും ട്രെയിനിലും കേറിടുമ്പോൾ 
തലപൊക്കാം കാമം ഫണം വിരിച്ച് 
ഇവിടെ തന്ത്രിമാർ മന്ത്രിമാർ  എംപിയെന്നോ 
കൂടാതെ ദിവ്യന്മാർ ബിഷപ്പ്മാരുമെന്നോ
വ്യതാസമില്ല, കാമം ഉണരാം ശ്രദ്ധിക്കേണം
കേരള നാട്ടിലെ ബസിനുള്ളിലെല്ലാം  
കയ്യും തലയും പുറത്തിടെരുതെന്ന ബോർഡ് കാണാം 
ഇനി അതിന്റെ കൂടെ വേണേൽ 
സ്ത്രീകളെ തൊട്ടു കളിക്കല്ലേ എന്ന് ചേർക്കാം
പൊതുജന ബോധവത്ക്കരണം 
തുടങ്ങണം വീട്ടിൽ നിന്ന് തന്നെ 
നമ്മുടെ നാടിനെ ഭരിച്ചിടുന്നോർ 
അസന്മാർഗികൾ ആയിക്കൂടാ 
അവരെ ചോടോടെ പിഴുതെറിയാൻ 
പൊതുജനം ഒന്നായി ചേർന്നിടേണം 
കണ്ണുമടച്ചിവരെ  വിശ്വസിച്ചെന്നാൽ
പിന്നെ ദുഖത്തിനത് വഴിതെളിക്കും 
വേണം നിങ്ങടെ ആൺ പെൺ കുട്ടികളിൽ 
എപ്പഴും ഒരു കണ്ണേലും  തീർച്ചതന്നെ
ഇത് പറയുമ്പോൾ നിങ്ങളെന്ന 
പ്യൂണാളനായി വാഴ്ത്തിടല്ലേ 
ദൈവവും പിശാചും ഒന്ന് തന്നെ 
രണ്ടുപേരും നമ്മുടെ ഉള്ളിൽതന്നെ 

സത്യ വിശ്വാസി 2018-09-22 14:13:15
40 വയസുള്ള പെണ്ണുമ്പിള്ളയെ ബലാല്‍സംഗം ചെയ്തു, ഒന്നല്ല 13 പ്രാവശ്യം എന്നു പറഞ്ഞാല്‍ വിശ്വസിക്കണോ?അമേരിക്കയിലൊക്കെ 10 വയസുള്ള അള്‍ത്താര ബാലന്മാരെ പീഡിപ്പിച്ചതും ഇതും തമ്മിലെന്തു ബന്ധം?
ബലാല്‍ എന്ന വാക് വിട്. എന്നു കരുതി ബിഷപ്പിനെ പിടിച്ച അകത്തിടുന്നതില്‍ ഒരു തെറ്റുമില്ല. സഭ ഇത്തരം കാര്‍ക്കോടകന്മാരെ കൊണ്ടു നിറഞ്ഞിരിക്കുന്നു. ബിഷപ്പും പാതിരിയുമൊക്കെ മര്യാദക്കാരായി നടക്കണം. അധികാരവും പണവും അവരുടെ തരവ്വട്ടു സ്വത്തല്ല
സത്യ വിശ്വാസി 

പെണ്ണാടുകള്‍ ജാഗ്രതെ 2018-09-22 18:02:27

ഇടയന്‍ ഒരു കശാപ്പ്കാരന്‍

Don’t get deceived. You might have a picture of Jesus carrying a sheep in your mind as a Shepherd. But the real shepherd is way different. A shepherd is armed with a stick, knife, nowadays with guns. In fact, he carries state of the art weapons with him. He butchers his sheep for food and sells them to butchers. There is no unconditional love or even just love in a shepherd. He is tending the sheep for a profit, to make a living.

Shepherd is lonely in the wilderness with his sheep. It is assumed that humans got the venereal disease Syphilis from sheep. So those sheep who mate with the shepherd be on alert. + the shepherd is having several women, nuns, housewives as concubines. The rest is for you to think

andrew

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക