Image

അന്നമ്മ ജോര്‍ജ് കാരയ്ക്കാട്ടിന്റെ സംസ്കാരം തിങ്കളാഴ്ച

Published on 22 September, 2018
അന്നമ്മ ജോര്‍ജ് കാരയ്ക്കാട്ടിന്റെ സംസ്കാരം തിങ്കളാഴ്ച
റാന്നി: വെസ്റ്റ് വുഡ് മുന്‍ കൗണ്‍സില്മാന്‍ ജോര്‍ജ് ജയിംസിന്റെ മാതാവ് ചെത്തോങ്കര കാരയ്ക്കാട്ട് കെ.ഒ. ജോര്‍ജിന്റെ ഭാര്യ അന്നമ്മ (2) നിര്യാതയായി. സംസ്കാരം സെപ്റ്റംബര്‍ 24-നു തിങ്കളാഴ്ച രാവിലെ 10.30-നു ഭവനത്തിലെ ശുശ്രൂഷകള്‍ക്കുശേഷം റാന്നി ചെത്തോങ്കര ക്രിസ്തുരാജ മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ തിരുവല്ല അതിരൂപതാ ആര്‍ച്ച് ബിഷപ്പ് അഭിവന്ദ്യ റവ.ഡോ. തോമസ് മാര്‍ കൂറിലോസ് മെത്രാപ്പോലീത്തയുടെ മുഖ്യ കാര്‍മികത്വത്തിലും, മറ്റു രൂപതാ മേലധ്യക്ഷന്മാരുടെ സഹകാര്‍മികത്വത്തിലും നടത്തപ്പെടുന്നതാണ്.

പരേത റാന്നി പുത്തന്‍കാവില്‍ കുടുംബാംഗമാണ്.
മക്കള്‍: ലീലാമ്മ (റാന്നി), ജയിംസ്, ജോയി, സജി, ഷാജി (എല്ലാവരും യു.എസ്.എ)
മരുമക്കള്‍: ചാക്കോ ഉമ്മന്‍ (കൊച്ചുപുരയില്‍), ജോയ്‌സ്, മേഴ്‌സി, റോസിലി, ഷേര്‍ലി (എല്ലാവരും യു.എസ്.എ)
കൊച്ചുമക്കള്‍: റോയി, റോജി, ജസ്‌ലിന്‍, ജെറിന്‍, സാറാ, ലസ്‌ലി, ജോസ്‌ലിന്‍, ഡോളിന്‍, സിലിയ, ക്രിസ്റ്റീന, ജാസ്മിന്‍, കെസിയ.

Live Streaming: www.vsquaretv.com
Ph: 7025323797, 8547197339.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക