Image

ബിഷപ്പിന്റെ അറസ്റ്റിലേയക്ക് നയിച്ചത് ഇതുവരെ ചിത്രത്തിലില്ലായിരുന്ന രണ്ടു കന്യാസ്ത്രീകളുടെ പരാതി കൂടി ചേര്‍ത്ത്

Published on 22 September, 2018
ബിഷപ്പിന്റെ അറസ്റ്റിലേയക്ക് നയിച്ചത് ഇതുവരെ ചിത്രത്തിലില്ലായിരുന്ന രണ്ടു കന്യാസ്ത്രീകളുടെ പരാതി കൂടി ചേര്‍ത്ത്

തിരുവനന്തപുരം:  ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റിലേക്കു നയിച്ചത്, ഇതുവരെ ചിത്രത്തിലില്ലാതിരുന്ന രണ്ടു കന്യാസ്ത്രീകളുടെ പരാതി. ഈ പുതിയ പരാതികളുടെകൂടി പിന്‍ബലത്തിലാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്യാന്‍ ഇനി മടിക്കേണ്ടതില്ലെന്നു പോലീസ് തീരുമാനിച്ചത്.  പുതിയ പരാതികള്‍ സംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീടു വെളിപ്പെടുത്താമെന്നാണു പോലീസ് നിലപാട്.

ബിഷപ്പിന്റെ അറസ്റ്റ് കൊച്ചിയിലായിരുന്നെങ്കിലും തിരക്കിട്ട നീക്കങ്ങള്‍ തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്തും മുഖ്യമന്ത്രിയുടെ ഓഫീസിലുമായിരുന്നു. ഇന്നലെ രാത്രി എട്ടിനാണ് അറസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. രാവിലെ 9.30നു ഡി.ജി.പി: ലോക്‌നാഥ് ബെഹ്‌റ പോലീസ് ആസ്ഥാനത്തെത്തിയശേഷം ഫോണിനു വിശ്രമമില്ലായിരുന്നു. ചോദ്യംചെയ്യല്‍ നടക്കുന്ന  കൊച്ചിയില്‍നിന്നായിരുന്നു വിളികളില്‍ ഏറെയും. മൂന്നുനാള്‍ നീണ്ട ചോദ്യംചെയ്യലില്‍ ഒരുവേളയിലും ബിഷപ് കുറ്റം സമ്മതിച്ചില്ല. കന്യാസ്ത്രീക്കു പ്രണയനിരാശയാണെന്നുവരെ വരുത്തിത്തീര്‍ക്കാന്‍ നടത്തിയ നീക്കം പൊളിച്ചതു കോട്ടയം ജില്ലാ പോലീസ് മേധാവി ഹരിശങ്കറാണ്. ബിഷപ് ഹാജാരാക്കിയ പെന്‍െ്രെഡവിലെ ചില സംഭാഷണങ്ങള്‍ കൃത്രിമമാണെന്നും െസെബര്‍ വിഭാഗത്തിന്റെ സഹായത്തോടെ അന്വേഷണസംഘം  മനസിലാക്കി. ഇക്കാര്യം ബിഷപ്പിനെ ധരിപ്പിച്ച്, അതിനു വേറേ കേസ് വരുമെന്ന പ്രതീതി സൃഷ്ടിച്ചു.


Join WhatsApp News
Josecheripuram 2018-09-22 21:11:01
We are the product of mother nature and nature's rule is to reproduce which is strongly imposed on us.With great discipline we can over  come that inset but along the way relentless temptations will follow.That's why we do not have close contact with our sisters &daughters when they reach puberty.We use to sleep with them when they were young not when they are grown why?It only takes a moment to forget the relation,basically you are man & she is woman.Here what happened is in a catholic family Brother & sister did what they were not supposed to do.As a Family member Who is to be blamed?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക